'എന്റെ മരണമാണോ നിങ്ങള്‍ക്ക് കാണേണ്ടത്?' സഹികെട്ട് സൂര്യ, പരാതി നല്‍കുമെന്നും താരം

ഷോ നിര്‍ത്തിവെക്കും മുമ്പ് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ. കഴിഞ്ഞ ദിവസമാണ് സൂര്യ നാട്ടിലേക്ക് മടങ്ങിയെത്തിയത്. പിന്നാലെ താരം തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. അതേസമയം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ചും സൂര്യ പ്രതികരിക്കുകയുണ്ടായി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൂര്യ.

താനും തന്റെ കുടുംബവും ഇപ്പോഴും മറ്റ് ആര്‍മികളില്‍ നിന്നും സൈബര്‍ ആക്രമണം നേരിടുന്നുണ്ട്. നിങ്ങള്‍ക്ക് എന്റെ മരണം ആണോ കാണേണ്ടത് എന്നായിരുന്നു സൂര്യയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം. സൂര്യയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്. താരത്തിനെതിരെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മത്സര ശേഷവും ഇത് അവസാനിക്കുന്നില്ല.

Bigg Boss Malayalam

അതേസമയം സംഭവത്തില്‍ സൂര്യയ്ക്ക് പിന്തുണയുമായും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സൂര്യയുടെ ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. ഷോയുടെ പേരില്‍ ഒരു സ്ത്രീയെ പിന്തുടര്‍ന്ന് ആക്രമിക്കുന്നതും വേദനിപ്പിക്കുന്നതും ശരിയല്ലെന്നാണ് അവര്‍ പറയുന്നത്. ബിഗ് ബോസ് ഒരു ഷോ മാത്രമായിരുന്നുവെന്നും അത് കഴിഞ്ഞു അവരുടെ ജീവിതത്തിലേക്ക് കടന്നുകയറി അതിക്രമം നടത്തുന്നത് തെറ്റാണെന്നും അവര്‍ പറയുന്നു. നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ സൂര്യയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളില്‍ സൂര്യയ്ക്ക് പിന്തുണയുമായി ബിഗ് ബോസ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. മണിക്കുട്ടന്‍, റിതു മന്ത്ര, കിടിലം ഫിറോസ് തുടങ്ങിയവര്‍ സൂര്യയ്ക്ക് പിന്തുണയുമായി എത്തിയവരാണ്. അതേസമയം തനിക്കെതിരെ വരുന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തിട്ടുണ്ടെന്നും അതില്‍ പെണ്‍കുട്ടികളടക്കം ഉണ്ടെന്നും ഇന്ന് തന്നെ ഇത്തരക്കാര്‍ക്കെതിരെ പരാതി നല്‍കുമെന്നും സൂര്യ പ്രതികരിച്ചു. തന്റെ അച്ഛനേയും അമ്മയേയും എങ്കിലും വെറുതെ വിടണമെന്നും സൂര്യ പറയുന്നുണ്ട്.

ഉഫ് എന്തൊരു ഹോട്ട്! ബിക്കിനിയണിഞ്ഞ് ദുല്‍ഖറിന്റെ നായിക

Recommended Video

Mani Kuttan response after Bigg Boss got postponed

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി ആരെന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഷോ നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥികളാണ് കിരീടത്തിനായി മത്സരിക്കുന്നത്. മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, റംസാന്‍, റിതു മന്ത്ര, നോബി എന്നിവരാണ് മത്സരത്തിലുള്ളത്. മണിക്കുട്ടന്‍, സായ്, ഡിംപല്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മത്സരഫലം മാറി മറയാനും സാധ്യതയുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X