ട്രോളി ഫെയ്മസ് ആക്കിയതിന് നന്ദി; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി സൂര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ നിന്നും ഏറ്റവും ഒടുവില്‍ വിട പറഞ്ഞ താരമായിരുന്നു സൂര്യ. തുടക്കം മുതല്‍ പലപ്പോഴായി എവിക്ഷന്‍ പട്ടികയില്‍ ഇടം നേടിയ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ. എന്നാല്‍ ഭാഗ്യവും പ്രേക്ഷകരും സൂര്യയെ കാക്കുകയായിരുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ നിരവധി തവണ ജയിലിലേക്ക് അയക്കപ്പെടുകയും ചെയ്തിരുന്നു സൂര്യ. മണിക്കുട്ടനോടുള്ള സൂര്യയുടെ പ്രണയവും ചര്‍ച്ചാ വിഷയമായിരുന്നു. പുറത്ത് കാത്തിരിക്കുമെന്ന് മണിക്കുട്ടനോട് പറഞ്ഞിട്ടായിരുന്നു സൂര്യ പുറത്തേക്ക് വന്നത്.

കല്ലിനും ജീവന്‍ പകരുന്ന സൗന്ദര്യം; ഡോണല്‍ ബിഷ്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട്

ബിഗ് ബോസ് താരങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായ താരമാണ് സൂര്യയെന്ന് നിസ്സംശയം പറയാം. ടാസ്‌ക്കുകളിലെ മോശം പ്രകടനവും പാവം പെണ്‍കുട്ടി ഇമേജും കരച്ചിലുമാണ് സൂര്യയെ ട്രോളുകള്‍ക്ക് ഇരയാക്കിയത്. പുറത്ത് പോകുന്ന ദിവസം സൂര്യ തന്നെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. തന്റെ കരച്ചില്‍ കൂടിപ്പോയപ്പോള്‍ ഇനി വീട്ടിലിരുന്ന് കരഞ്ഞാ മതിയെന്ന് പ്രേക്ഷകര്‍ പറഞ്ഞിരിക്കുകയാണെന്നായിരുന്നു സൂര്യ പറഞ്ഞത്.

പ്രശസ്തയാക്കിയതിന് നന്ദി

ബിഗ് ബോസ് വീടിന് പുറത്ത് വന്നതും തനിക്കെതിരെയുള്ള ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് സൂര്യ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ മറുപടി. പ്രിയപ്പെട്ട ഹേറ്റേഴ്സ്, നിങ്ങളുടെ നെഗറ്റീവ് കമന്റുകളിലൂടേയും ട്രോളുകളിലൂടേയും എന്നെ ഇത്ര പ്രശസ്തയാക്കിയതിന് നന്ദി. എന്നായിരുന്നു പരിഹാസങ്ങള്‍ക്കുള്ള മറുപടിയായി സൂര്യ കുറിച്ചത്. താരത്തിന്റെ മറുപടി ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി

അതേസമയം തനിക്ക് പിന്തുണ നല്‍കുകയും അവസാന ഘട്ടം വരെ തന്നെ സ്നേഹിക്കുകയും ചെയ്തവര്‍ക്ക് നന്ദി പറയാനും സൂര്യ മറന്നിട്ടില്ല. ഡിയര്‍ ഫാമിലി, എന്നോടുള്ള നിങ്ങളുടെ സ്നേഹം കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നായിരുന്നു താരം പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പിന്തുണയ്ക്ക് സൂര്യ നന്ദി പറഞ്ഞത്.

 ചിത്രീകരണം നിര്‍ത്തി

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3 നിര്‍ത്തേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ആരാധകര്‍. തമിഴ് നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷോ രണ്ടാഴ്ച കൂടി നീട്ടിയിരുന്നു. എന്നാല്‍ ബിഗ് ബോസ് ചിത്രീകരണ സംഘത്തിലെ ആറ് പേര്‍ക്ക് കൊവിഡ് ബാധിച്ചതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് ഇടപെടുകയായിരുന്നു. ഷോയുടെ ചിത്രീകരണം നിര്‍ത്തിവെപ്പിക്കുകയും സ്റ്റുഡിയോ പൂട്ടുകയും ചെയ്തു. ഷോയുടെ ക്രീയേറ്റര്‍മാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ താരങ്ങളെ അടുത്തുള്ള ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
പ്രതീക്ഷയോടെ ആരാധകര്‍

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ പകരുന്നതാണ്. ഷോ വീണ്ടും ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഞ്ച് എപ്പിസോഡാക്കി ഷോ വെട്ടിച്ചുരുക്കുമെന്നും പിന്നാലെ ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനായി മൂന്ന് പേരെ ഒരേസമയം ബിഗ് ബോസില്‍ നിന്നും പുറത്താകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X