സായ് പുറത്താകുമെന്ന് റംസാനും സംഘവും; മാപ്പ് പറഞ്ഞില്ലെന്ന് ന്യായീകരണം, മതിയായില്ലേയെന്ന് പ്രേക്ഷകര്‍
വളരെ നാടകീയ മായ രംഗങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട് സാക്ഷിയായത്. നാളുകള്‍ക്ക് ശേഷം അരങ്ങേറിയ എവിക്ഷനില്‍ ആരാകും പുറത്ത് പോവുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. പതിവ് പോലെ പോയ വാരത്തെ വിശേഷങ്ങള്‍ ഓരോന്നായി ചോദിച്ചതിന് ശേഷമായിരുന്നു ലാലേട്ടന്‍ എവിക്ഷനിലേക്ക് കടന്നത്.
ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍
എന്നാല്‍ ഇത്തവണ നോമിനേഷന്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. പതിവ് പോലെ ലാലേട്ടന്റെ കൈയ്യിലുള്ള കാര്‍ഡിലായിരുന്നില്ല പുറത്ത് പോകേണ്ട ആളുടെ പേരുണ്ടായിരുന്നത്. ലാലേട്ടന് പോലും അറിയില്ലായിരുന്നു ആരാണ് പുറത്തേക്ക് പോകുന്നത്. നോമിനേഷനിലുണ്ടായിരുന്നവരെ പുറത്തേക്ക് വിളിക്കുകയും ആക്ടിവിറ്റി റൂമില്‍ ഇരുത്തുകയുമായിരുന്നു. തുടര്‍ന്ന് സുരക്ഷിതരായവരെ ഓരോരുത്തരെയായി അകത്തക്ക് കടത്തി വിടുന്ന രീതിയിലായിരുന്നു എവിക്ഷന്‍.

ഈ ആഴ്ച പുറത്തു പോകുമെന്ന് കരുതിയിരുന്ന അനൂപായിരുന്നു ആദ്യം സേഫ് ആയത്. പിന്നാലെ റിതു മന്ത്രയും ഡിംപലും സായിയും സേഫ് ആയി. എന്നാല്‍ ഇതൊന്നും അകത്തുണ്ടായിരുന്നവര്‍ അറിയുന്നുണ്ടായിരുന്നില്ല. ഈ സമയം ആരാവും പുറത്താവുക എന്ന് അവരോടായി ലാലേട്ടന്‍ ചോദിക്കുകയായിരുന്നു. ഈ സമയം ചിലര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

അകത്തുണ്ടായിരുന്ന റംസാന്‍, കിടിലം ഫിറോസ്, നോബി, രമ്യ, അഡോണി എന്നിവര്‍ പുറത്ത് പോകാന്‍ സാധ്യതയുള്ളതായി കണ്ട പേരുകളിലൊന്ന് സായ് വിഷ്ണുവിന്റേതായിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായിരിക്കുകയാണ്. സായ് വിഷ്ണുവിനോടുള്ള ഇവരുടെ ദേഷ്യം വ്യക്തമാക്കുന്നതാണ് ഈ വാക്കുകളെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സായ് വിഷ്ണു ഭീഷണി മുഴക്കിയെന്നതാണ് ചിലര്‍ കണ്ടെത്തിയ ന്യായം. തന്നോട് മാപ്പ് പറഞ്ഞിട്ടില്ലെന്നാണ് റംസാന്‍ പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് ശില്‍പ്പ വിമല്‍ പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. ഓരോ വ്യക്തിത്വങ്ങള്‍ പുറത്തു വരുന്ന ഷോയാണ് ബിഗ് ബോസ് എന്നു പറയുന്നത് ഈ സീസണും ഇന്നത്തെ എപ്പിസോഡും കൂടി കഴിയുമ്പോള്‍ വീണ്ടും വ്യക്തമാവുകയാണ്.കഴിഞ്ഞ സീസണ്‍ നമ്മള്‍ ആര്യ, മഞ്ജു, പാഷാണം എന്നിയവരുടെയൊക്കെ പലതിനോടുമുള്ള, എന്തു തെറ്റിനോടും വേണ്ടപ്പെട്ടവരുടെ ആണേല്‍ ഉള്ള സപ്പോര്‍ട്ട് കണ്ടതാണെന്നാണ് കുറിപ്പില്‍ പറയുന്നു.
Recommended Video

ആര് പുറത്തുപോകുമെന്ന ചോദ്യം വന്നപ്പോള്‍ സായിയുടെ പേര് പറഞ്ഞു ഈ നാലു എണ്ണവും പറഞ്ഞ കാരണങ്ങള്‍ മനോഹരം ആയിരുന്നു. ഇത്രയും തരം തന്ന ചെരുപ്പെറിയെ ന്യായീകരിച്ച നോബിയും, മാനവികതയുടെ അപ്പോസ്തലനും, എന്നോട് സായി മാപ്പു പറഞ്ഞില്ല എന്നു വീണ്ടും വീണ്ടും വിളിച്ചു കൂവുന്ന ഏറ്റവും മോശം എന്നു പറയാവുന്ന റംസാനും കൂടി എന്തു സുന്ദരമായാണ് ന്യായം പറയുന്നത്. ഒപ്പം സായി എന്നോട് മാപ്പ് പറഞ്ഞില്ല എന്ന കാരണം പറഞ്ഞു പുതിയ ക്യാപ്റ്റനും കൂടി ഏറ്റു പിടിക്കുന്നത്. അല്ല ഈ പറയുന്ന റംസാന്‍ എവിടെയാണ് സായിയോട് മാപ്പ് പറഞ്ഞത്? എന്നും കുറിപ്പ് പറയുന്നു.


Click it and Unblock the Notifications











