ഈ സ്ത്രീയെ കണ്ട് എന്താണ് മറ്റ് സ്ത്രീകള്‍ പഠിക്കേണ്ടത്; ഭാഗ്യലക്ഷ്മിക്കെതിരെ ദയ അശ്വതി
ബിഗ് ബോസ് മലയാളം സീസണ്‍ 3 ഒരു മാസം പിന്നിടുകയാണ്. തുടക്കത്തിലുണ്ടായിരുന്ന സമവാക്യങ്ങള്‍ക്ക് ഇതിനോടകം തന്നെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തുടക്കത്തില്‍ മുന്നിലുണ്ടായിരുന്നവര്‍ പിന്നോട്ടും പിന്നിലുണ്ടായിരുന്നവര്‍ മുന്നോട്ട് കയറി വരുന്നതുമൊക്കെ ബിഗ് ബോസ് വീട് കണ്ടു. പുതിയ ആളുകളുടെ വരവിനും ചിലരുടെ പുറത്താകലിന് ബിഗ് ബോസ് വീട് സാക്ഷ്യയായി. ഇനി ആരാകും പുറത്താകുക എന്ന് അറിയാനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകര്‍.
ബിക്കിനിയണിഞ്ഞ് കടല്‍ക്കരയില്‍ ത്രിധ ചൗധരി
തുടക്കത്തില്‍ ഏറെ മുന്നിലുണ്ടായിരുന്ന മത്സരാര്‍ത്ഥിയായിരുന്നു ഭാഗ്യലക്ഷ്മി. എന്നാല്‍ പിന്നീട് ആ മുന്‍തൂക്കം കാത്തുസൂക്ഷിക്കാന്‍ ഭാഗ്യലക്ഷ്മിയ്ക്ക് സാധിച്ചില്ല. മനോധൈര്യം നഷ്ടപ്പെട്ട ഭാഗ്യലക്ഷ്മി ബിഗ് ബോസിന് മുന്നില്‍ പൊട്ടിക്കരയുന്നതും കണ്ടു. കഴിഞ്ഞ ദിവസം ഫിറോസ് ഖാന്‍ നടത്തിയ വിഷക്കടല്‍ പരാമര്‍ശത്തില്‍ മനം നൊന്ത് തന്നെ പുറത്തേക്ക് വിടണമെന്ന് അപേക്ഷിക്കുന്ന ഭാഗ്യലക്ഷ്മിയേയും കണ്ടു.

ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള ബിഗ് ബോസ് മുന്‍ താരം ദയ അശ്വതിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ദയ അശ്വതി ഭാഗ്യലക്ഷ്മിക്കെതിരെ രംഗത്ത് എത്തിയത്. ഇനി ഭാഗ്യലക്ഷ്മി ബിഗ് ബോസില്‍ വേണ്ട. ബഹുമാനം, ക്ഷമ ഇതൊന്നുമില്ലാത്ത ഈ സ്ത്രീയെ കണ്ട് എന്താണ് മറ്റ് സ്ത്രീകള്‍ പഠിക്കേണ്ടത്. എത്രയും പെട്ടെന്ന് ഈ അഹങ്കാരം പിടിച്ച സ്ത്രീ പുറത്താവണേ എന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ എന്നായിരുന്നു അശ്വതിയുടെ പോസ്റ്റ്.

എന്നാല്‍ ദയ അശ്വതിയുടെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിട്ടുണ്ട്.
ദയയെ കണ്ടിട്ട് കഴിഞ്ഞ സീസണ്‍ സ്ത്രീകള്‍ എന്താണ് പഠിച്ചത്. ഓരോ ആളുകളിലും ഓരോ പ്ലസ് പോയിന്റ്‌സും അതെ പോലെ മൈനസ് പോയിന്റ്‌സും ഉണ്ട് ദയാ. ദയ കഴിഞ്ഞ പ്രാവിശ്യം ബിഗ്ഗ്ബോസ്യില്‍ ഉണ്ടായിരുന്നല്ലോ ഈ ദയയെ കണ്ടിട്ടു സ്ത്രീകള്‍ എന്തു പഠിച്ചു ഒന്ന് പറയാമോ അറിയാനുള്ള ആഹ്രഹം കൊണ്ടാ. എല്ലാം തികഞ്ഞ അവര്‍ ആരും ഇല്ലാ അത് ഓര്‍ക്കണം മറ്റുള്ളവരെ കുറ്റം പറയുമ്പോള്‍, തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്ന

അതേസമയം ഭാഗ്യലക്ഷ്മിക്കെതിരെ മോഹന്‍ലാല്‍ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ കുറിച്ച് ഭാഗ്യലക്ഷ്മി നടത്തിയ പരാമര്‍ശമാണ് ആരാധകരെ ചൊടിപ്പിച്ചത്. ശനിയാഴ്ച ആ മനുഷ്യന്റെ മുന്നില്‍ നില്‍ക്കണം എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. മോഹന്‍ലാലിനെ കുറിച്ച് ഭാഗ്യലക്ഷ്മി നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് ആരാധകര്‍ പറയുന്നു. മുന്‍വിധിയോടെയാണ് ഭാഗ്യലക്ഷ്മിയുടെ സംസാരമെന്നും ആരാധകര്‍ പറയുന്നു.

അതോടൊപ്പം തന്നെ ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് പ്രത്യേക പരിഗണന കാണിക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. ടാസ്‌ക്കില്‍ പിന്നില്‍ നിന്ന ഭാഗ്യലക്ഷ്മിയെ സഹായിക്കാനായി കോളേജിന്റെ ഉടമയാക്കി മാറ്റുകയായിരുന്നുവെന്നാണ് പ്രേക്ഷകരുടെ ആരോപണം. വീട്ടില്‍ പോകണമന്നെ് പറഞ് സ്ജനയോട് പരുക്കനായി പെരുമാറിയ ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് പ്രത്യേക പരിഗണന കാണിക്കുന്നുണ്ടെന്ന് പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സജ്‌നയെ കയ്യേറ്റം ചെയ്ത സായിയോട് ഒന്നും പറയാതെ ഭാഗ്യലക്ഷ്മിയെ വിഷം എന്നു വിളിച്ച ഫിറോസിനെ താക്കീത് ചെയ്തതും പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.


Click it and Unblock the Notifications