നീയിത് എങ്ങനെ അതിജീവിക്കുമെന്നറിയില്ല, എനിക്ക് നീയാണ് വിജയി; ഡിംപലിനെ കുറിച്ച് ആര്യ

ബിഗ് ബോസ് പ്രേക്ഷകരെ ആകെ സങ്കടത്തിലാക്കിയ വാര്‍ത്തയാണ് ഡിംപല്‍ ഭാലിന്റെ പപ്പ മരിച്ചുവെന്നത്. ഇന്നത്തെ എപ്പിസോഡിലാണ് തന്റെ പപ്പ മരിച്ചുവെന്ന വാര്‍ത്ത ഡിംപല്‍ അറിയുന്നത്. സഹോദരി തിങ്കള്‍ ഭാല്‍ ആണ് ഈ സങ്കട വാര്‍ത്ത അറിയിക്കുന്നത്. ഇതിന്റെ വീഡിയോ പുറത്ത് വന്നത് മുതല്‍ ആരാധകരുടെ ഹൃദയം തകര്‍ന്നിരിക്കുകയാണ്.

തന്റെ പപ്പയുടെ മരണ വാര്‍ത്ത കേട്ട് താങ്ങാനാകാതെ പൊട്ടിക്കരയുകയാണ് ഡിംപല്‍. പപ്പയെ അവസാനമായി കാണാനായി ഡിംപല്‍ ഷോയില്‍ നിന്നും പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം എന്താണ് സംഭവിക്കുക എന്നറിയാതെ ആരാധകരും വിഷമിച്ചിരിക്കുകയാണ്. ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡിംപല്‍.

Dimpal Bhal

പപ്പയുടെ മരണ വാര്‍ത്തയില്‍ തകര്‍ന്നിരിക്കുന്ന ഡിംപിലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആര്യ. പോയ വര്‍ഷത്തെ കരുത്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. എങ്ങനെയാണ് ഡിംപല്‍ ഈ വിഷമ ഘട്ടത്തെ അതിജീവിക്കുക എന്ന് തനിക്ക് അറിയില്ലെന്നാണ് ആര്യ പറയുന്നത്. അതേസമയം തന്നെ സംബന്ധിച്ച് ഈ സീസണിലെ വിജയി ഡിംപല്‍ ആണെന്നും ആര്യ പറയുന്നു. ആര്യയുടെ വാക്കുകളിലേക്ക്.

ഇതിവിടെ പങ്കുവെക്കണമോ എന്ന് ഒരായിരം തവണ ആലോച്ചിരുന്നു. എന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ബിഗ് ബോസ് സ്‌ക്രിപ്പ്റ്റഡ് ആണോ എന്ന് പലരും ഇപ്പോഴും എന്നോട് ചോദിക്കാറുണ്ട്. ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ നിങ്ങള്‍ കണ്ടു കാണുമെന്ന് കരുതുന്നു. നിങ്ങള്‍ക്കുള്ള ഉത്തരം കിട്ടിയെന്ന് കരുതുന്നു. എന്നാണ് ആര്യ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.

സിമ്പിള്‍ ലുക്കിലെത്തിയ മനസ് നിറച്ച് അവന്തിക; ചിത്രങ്ങള്‍

ഇത്രയും വലിയ വേദനയിലൂടെ ഒരാള്‍ കടന്നു പോകുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. ആ വീട്ടില്‍ 70 ദിവസം ജീവിക്കുക എന്നത് തന്നെ വൈകാരികമായും മാനസികമായും തളര്‍ത്തുന്നതാണ്. അവള്‍ ഇങ്ങനെ ഇതിലൂടെ കടന്നു പോകുമെന്ന് എനിക്കറിയില്ല. പ്രിയപ്പെട്ട ഡിംപല്‍, എന്നെ സംബന്ധിച്ച് നീയാണ് ഈ സീസണിലെ വിജയി.

Recommended Video

Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam

തുടക്കം മുതല്‍ നിന്നെ ആരാധിച്ചിരുന്നു. നീ ഒരുപാട് ഹൃദയങ്ങളാണ് ജയിച്ചത് പ്രിയപ്പെട്ടവളെ. പിടിച്ചു നില്‍ക്കുക. പപ്പ നിന്നെ ഓര്‍ത്ത് അഭിമാനിക്കും. മുകളിലിരുന്നു കൊണ്ട് നിന്നെ മുന്നോട്ട് നയിക്കും. ഇതിനെ അതിജീവിക്കാനുള്ള കരുത്ത് നിനക്കുണ്ടാകട്ടെ. നിന്നേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും ആര്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X