ആദ്യമായി കണ്ടത് ആശുപത്രിയില്‍ വച്ച്, അനൂപ്-ഇഷ പ്രണയകഥ; വിവാഹം എപ്പോഴെന്നും നടന്‍ പറയുന്നു!
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു അനൂപ് കൃഷ്ണന്‍. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കാര്യമായ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകാത്ത, ജനപ്രീയനായി മാറിയ മത്സരാര്‍ത്ഥിയാണ് അനൂപ്. സീതാകല്യാണം എന്ന പരമ്പരയിലൂടെ നേടിയ ജനപ്രീതിയെ കൂടുതല്‍ ദൃഢമാക്കാന്‍ അനൂപിന് ബിഗ് ബോസിലൂടെ സാധിച്ചു. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയാണ് അനൂപ്.
ചിരിച്ച് മയക്കി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍
നാളുകളായി തുടരുന്ന പ്രണയത്തെ വിവാഹത്തിലേക്ക് എത്തിക്കുകയാണ് അനൂപ്. ബിഗ് ബോസ് വീട്ടിലും അനൂപിനൊപ്പം ചര്‍ച്ചയായ പേരായിരുന്നു കാമുകി ഇഷ എന്ന ഐശ്വര്യയുടേത്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചെല്ലാം താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. രാവിലെ പത്ത് മണിയോടെ നടന്ന ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹ നിശ്ചയ വാര്‍ത്ത അനൂപ് പങ്കുവച്ചത്. നിശ്ചയത്തിന്റെ ലൈവ് വീഡിയോയും പങ്കുവച്ചിരുന്നു. പിന്നാലെ ആശംസകളുമായി താരങ്ങളും ആരാധകരുമെത്തുകയാണ്. ഇതിനിടെ അനൂപിന്റേയും ഐശ്വര്യയുടേയും പ്രണയകഥ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് തന്റെ പ്രണയത്തെ കുറിച്ച് മനസ് തുറന്നത്. വിശദമായി വായിക്കാം.

ആശുപത്രിയില്‍ വച്ചായിരുന്നു അനൂപ് ഐശ്വര്യയെ ആദ്യമായി കാണുന്നത്. തന്റെ ഒരു ബന്ധുവിനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തിയതായിരുന്നു അനൂപ്. ആ സമയത്ത് ജൂനിയര്‍ ഡോക്ടറായിരുന്നു ഐശ്വര്യ. അന്നത്തെ ചെറിയ സംസാരം പിന്നീട് വലിയ സംസാരവും അടുപ്പവുമായി മാറുകയായിരുന്നു. തങ്ങളുടെ ഇംപെര്‍ഫെക്ഷന്‍സ് പോലും തങ്ങള്‍ ഇഷ്ടപ്പെട്ടുവെന്നും അനൂപ് പറയുന്നു. രണ്ടു പേരും ഒരേ സമയത്താണ് പരസ്പരം ഇഷ്ടം തുറന്നു പറയുന്നതെന്നും അനൂപ് പറയുന്നുണ്ട്.

തന്റെ മെന്ററും സഹോദരനുമായ സണ്ണി ചേട്ടന്റെ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് വന്നപ്പോഴാണ് ഇഷയെ പരിചയപ്പെടുന്നതും പ്രണയം ആരംഭിക്കുന്നതും. ഒന്നരവര്‍ഷത്തിന് മുകളിലായി തങ്ങള്‍ പ്രണയത്തിലാണെന്നും അനൂപ് പറയുന്നു. ആയുര്‍വേദ ഡോക്ടറാണ് ഐശ്വര്യ. ഇപ്പോള്‍ എംഡി ചെയ്തു കൊണ്ടിരിക്കുകയാണ്. പാലക്കാട് കുട്ടനൂര്‍ ആണ് ഇഷയുടെ വീട്. അച്ഛന്‍ അച്യുത്, അമ്മ സുനിത എന്നിവരാണ് ഇഷയുടെ വീട്ടിലുള്ളത്. എപ്പോഴാണ് വിവാഹം എന്ന ചോദ്യത്തിനും അനൂപ് മറുപടി നല്‍കുന്നുണ്ട്.
Recommended Video

നിശ്ചയം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. വിവാഹം അടുത്ത വര്‍ഷം നടത്താനാണ് പദ്ധതിയെന്ന് അനൂപ് പറയുന്നു. സഹോദരി അഖിലയുടെ വിവാഹത്തിന് ശേഷമേ താന്‍ വിവാഹം കഴിക്കുകയുള്ളൂവെന്നും അനൂപ് പറയുന്നു. നേരത്തെ ബിഗ് ബോസില്‍ വന്നപ്പോഴും സഹോദരിയുടെ കല്യാണം നടത്തുന്നതിനെ കുറിച്ച് അനൂപ് പറഞ്ഞിരുന്നു. സെപ്തംബറിലാണ് സഹോദരിയുടെ വിവാഹം. ബിഗ് ബോസ് വിജയിയെ കണ്ടെത്താനുള്ള അവസാന ഘട്ട വോട്ടിംഗിലുള്ള മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അനൂപ്. ആരാകും വിജയി എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications











