ബോധം പോകും മുമ്പ് പപ്പ അപ്പുവിനോട് എന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍; മനസ് നീറി ഡിംപല്‍ ഭാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍. ക്യാന്‍സറിനേയും പപ്പയുടെ മരണത്തേയും നേരിട്ടാണ് ഡിംപല്‍ ബിഗ് ബോസിന്റെ ഫിനാലെ വരെ എത്തിയത്. പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത സംഭവമായിരുന്നു ഡിംപലിന്റെ അച്ഛന്റെ മരണം. ഇപ്പോഴിതാ തന്റെ അച്ഛന്റെ മരണത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഡിംപല്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഡിംപല്‍ മനസ് തുറന്നത്.

എന്നെ അപ്പോള്‍ തന്നെ അറിയിച്ചില്ല. അതില്‍ എനിക്ക് അവരോട് ദേഷ്യമുണ്ടായിരുന്നു. എന്നെ അറിയിച്ചത് പിറ്റേദിവസമാണ്. എന്റെ അച്ഛന്‍ പോകുമ്പോള്‍ എന്നെ അറിയിക്കണ്ടേ, എനിക്കത് അറിയാനുള്ള അവകാശമുണ്ട്. എന്റെ ജീവിതം ഞാന്‍ ജീവിക്കുന്നതും ഓരോ പ്ലാറ്റ്‌ഫോമിലും വരുന്നത് എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയല്ലേ. സൈലന്റ് അറ്റാക്കായിരുന്നു. അറിഞ്ഞിരുന്നില്ല. തിങ്കള്‍ ആണ് ബിഗ് ബോസിലേക്ക് വിളിച്ച് പറഞ്ഞത്.

Dimpal Bhal

ഞാന്‍ തന്നെയാണ് അവരോട് അവളോട് പറയണ്ട എന്ന് പറഞ്ഞതും. ഡിംപലിന് വികാരങ്ങള്‍ നിയന്ത്രിക്കാനാകില്ല. ആ സമയത്ത് ഞങ്ങള്‍ക്ക് അവിടെ എത്താനാകില്ല. ആ സമയത്ത് ഞങ്ങള്‍ അഖിലിനേയും ഉണ്ണിയേയും അങ്ങോട്ട് വിട്ടിരുന്നു. അവര്‍ എത്തുന്നത് വരെ ഇവളോട് പറയരുതെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് എന്നോട് അവള്‍ക്ക് നല്ല ദേഷ്യമുണ്ട്. പെട്ടെന്ന് ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അവള്‍ പൊട്ടുമെന്ന് എനിക്കറിയാം.

എന്നെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. സാധാരണ വിളിക്കുക വഴക്ക് പറയാനോ മെഡില്‍ ആവശ്യത്തിനോ ആകും വിളിക്കുക. അങ്ങനെ എന്തെങ്കിലും ആയിരിക്കുമെന്നാണ് കരുതിയത്. തിങ്കളിന്റെ ശബ്ദം കേട്ടപ്പോള്‍, വലിയമ്മയ്ക്ക് സുഖമില്ലാതിരിക്കുകയാണ് അങ്ങനെ വിളിച്ചതാണെന്ന് കരുതി. പപ്പ പോയെന്ന് തിങ്കള്‍ പറഞ്ഞു. ആരുടെ പപ്പ പോയെന്ന് ഞാന്‍ ചോദിച്ചു. കാരണം എന്റെ പപ്പ പോകില്ല എന്നെനിക്ക് ഉറപ്പുണ്ട്. ഞാന്‍ കയറും മുമ്പും സംസാരിച്ചതാണ്.

എന്നെ പിടിക്കാന്‍ അവിടെ കുറേ പേരുണ്ടായിരുന്നു. പക്ഷെ അവര്‍ക്കൊന്നും എന്നെ പിടിക്കാന്‍ പറ്റിയിരുന്നില്ല. ബഹളം വച്ചു. അപ്പോഴേക്കും പ്രൊഡക്ഷനിലുള്ള ഓരോരുത്തരും വന്നു. ഒടുവില്‍ മെയിന്‍ ആളായ അര്‍ജുന്‍ ജി വന്നു. ഞാന്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി അദ്ദേഹം തല കുലുക്കി. അപ്പോഴാണ് ഉറപ്പായത്. ഞാന്‍ അലറിക്കരയുകയായിരുന്നു. വൈകുന്നേരത്തെ ഫ്‌ളൈറ്റ് ഒരു മണിക്കൂറില്‍ തന്നെ ആക്കി തന്നു.

അഖിലിനോട് ഞാന്‍ ആദ്യം ചോദിച്ചത് ഞാന്‍ കാരണം പപ്പയ്ക്ക് എന്തെങ്കിലും വിഷമമുണ്ടായോ എന്നാണ്. എന്നെ ആദ്യമായിട്ടാണ് പച്ചയ്ക്ക് എന്റെ അച്ഛനും അമ്മയും കാണുന്നത്. ഞാന്‍ ആരാണെന്ന് അറിയുന്നത്. ഇല്ലെന്ന് അവന്‍ പറഞ്ഞു. നിങ്ങളാരും നോക്കിയില്ലേ എന്നും ഞാന്‍ ചോദിച്ചു. അപ്പു ഒറ്റയ്ക്കായിരുന്നു പപ്പയുടെ അടുത്ത്. തിങ്കളും അമ്മയും എത്തുന്നത് രാവിലെയാണ്. അനിയത്തി ഒറ്റയ്ക്ക് തോളത്തെടുത്താണ് പപ്പയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നത്.

പപ്പയ്ക്ക് ഓരോ മക്കളുമായി ഓരോ തരത്തിലായിരുന്നു കണക്ഷന്‍. ഞാന്‍ പോകാം നേരം നീ വന്നിട്ട് നമ്മള്‍ക്ക് തിങ്കളിനേയും അപ്പുവിനേയും കെട്ടിച്ച് വിടണം എന്നിട്ടൊരു ചായക്കടയിടാം നമുക്ക് എന്ന് പറഞ്ഞിരുന്നതാണ്. ബോധം പോകുന്നതിനിടെ പപ്പ അപ്പുവിനോടായി അവിടെയിരിക്കുന്ന പൈസ എനിക്ക് എടുത്ത് കൊടുക്കണമെന്ന് പറഞ്ഞിരുന്നു.

Dimpal Bhal

ബിഗ് ബോസില്‍ വച്ച് എന്റെ നട്ടെല്ലിന്റെ അവസ്ഥയെ ഒരു ഗെയിമിന്റെ ഭാഗമായി കളിയാക്കിയിരുന്നു. ഒരാളുടെ ആരോഗ്യാവസ്ഥയെ എങ്ങനെയാണ് കളിയാക്കാനാവുക. എല്ലാം ചെയ്തിട്ട് ഇതൊരു ഗെയിമായിരുന്നുവെന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ പുച്ഛം തോന്നണം. ഇത് അനുഭവിച്ച വേദനയാണ്. റിയലാണ്. അല്ലാതെ ടാസ്‌ക്കല്ല. ഇതെല്ലാം കേട്ട് എന്റെ അച്ഛന് വിഷമമായെന്ന് എനിക്കറിയാം. അതിന് വേണ്ടി ഞാന്‍ ഫൈറ്റ് ചെയ്തു. പിറ്റേദിവസം പപ്പയ്ക്ക് വിഷമമാകണ്ടല്ലോ എന്നു കരുതി ഞാന്‍ നോര്‍മലായി അഭിനയിച്ചു.

സര്‍ജറി കഴിഞ്ഞ് ആ ഓടുന്നത് ഒരു ടാസ്‌കിലായിരുന്നു. ഞാന്‍ ഓടുന്നത് കണ്ട് പപ്പയ്ക്ക് സന്തോഷമാകുന്നുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ പ്രശ്‌നമോ ജൂലിയറ്റിന്റെ വിഷയമോ അവിടെ ചര്‍ച്ചാ വിഷയമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X