ഡിംപല്‍ റിതുവിനെതിരെ തിരിഞ്ഞത് അന്ന് മുതല്‍! തിരിച്ചു വന്ന് ടാര്‍ജറ്റ് ചെയ്യുന്നുവെന്ന് പറയുന്നവരോട്
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ പോരാട്ടം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള ചോദ്യം ചെയ്യലോടെ മത്സരബുദ്ധി ഒന്നുകൂടി ശക്തമായിരിക്കുകയാണ്. താരങ്ങള്‍ എല്ലാം മറന്ന് ജയിക്കുക എന്ന ലക്ഷ്യത്തിനായി കളിക്കുന്നതിനാകും ഇനി ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുക. ഗ്രൂപ്പ് കളികളും അതിനെ പൊളിക്കാനുള്ള ശ്രമങ്ങളുമെല്ലാം എത്രത്തോളം വിജയിക്കുമെന്നത് കണ്ടറിയണം.
ഹോട്ട്‌ലുക്കില്‍ ലാവണ്യ ത്രിപാഠി; ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍
അതേസമയം ഡിംപലിന്റെ തിരിച്ചുവരവും കളിയുടെ ഗതിയെ മാറ്റുമെന്നുറപ്പാണ്. മണിക്കുട്ടന്‍, സായ് വിഷ്ണു, അനൂപ് എന്നിവര്‍ ഡിംപലിന്റെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ചവരാണ്. എന്നാല്‍ കിടിലം ഫിറോസിന് ഡിംപലിന്റെ തിരിച്ചുവരവ് തിരിച്ചടിയായി മാറിയിരിക്കുകയാണ്. തിരിച്ചുവന്ന ശേഷമുള്ള ഡിംപലിന്റെ ഗെയിമും ചര്‍ച്ചയായി മാറിയിട്ടുണ്ട്.

തിരികെ വന്ന ശേഷം ഡിംപല്‍ റിതുവിനെതിരെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റിതുവുമായി അടുപ്പമുള്ള മണിക്കുട്ടനോട് കഴിഞ്ഞ ദിവസങ്ങളില്‍ ഡിംപല്‍ നടത്തിയ സംസാരങ്ങളാണ് ഈ ആരോപണണത്തിന് പിന്നില്‍. എന്നാല്‍ നേരത്തെ തന്നെ ഡിംപലും റിതുവും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയാണ് ഗൗരി മായ. ഗൗരി ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം.

ഡിംപല്‍ റിതുവിനെ ടാര്‍ഗറ്റ് ചെയുന്നു എന്ന്. ഡിംപല്‍ പോകുന്നത് വരെ ഫുള്‍ ടൈം ഡിംപലിന്റെ കുറ്റവും പറഞ്ഞു നടന്ന ആളാണ് റിതു. പണ്ട് മജിസ്യ പോയ സമയത്ത് ഉള്‍പ്പെടെ ഡിംപല്‍ പൊളി ഫിറോസിന്റെ അടുത്ത് റിതുവിന് വേണ്ടി വഴക്ക് ഉണ്ടാക്കി അവരുടെ ഭാഗത്തു നില്‍ക്കാന്‍ നോക്കിയിട്ടുണ്ട്. റിതു ഈഗോയിസ്റ്റ് ആയിരുന്നു. അന്ന് അവര്‍ അടുപ്പിച്ചില്ല. സപ്പോര്‍ട്ട് ചെയ്ത ഡിംപലിനെ ആ സംഭവത്തില്‍ തേച്ചു. അതിനു ശേഷം ഡിംപലും അവരെ അടുപ്പിക്കാറില്ല. അത് തിരിച്ചു വന്നതിനു ശേഷം അല്ല, അതിനു മുന്‍പ് ഈ പ്രശ്‌നത്തിന് ശേഷം ഡിംപല്‍ റിതു ഉടക്കിയിട്ടുണ്ട്..

കിച്ചന്‍ ഇഷ്യൂ, സൂര്യ ഇഷ്യൂ, ടാസ്‌ക് ഇഷ്യൂ ഇങ്ങനെ ഡിംപല്‍ ഏറ്റവും അധികം പ്രശ്‌നം ഉണ്ടാക്കിയിട്ടുള്ള സ്ത്രി മത്സരാർത്ഥി ആണ് റിതു. ഡിംപല്‍ തിരിച്ചു വന്നപ്പോള്‍ സപ്പോര്‍ട്ട് പുറത്തു ഉണ്ടാകുമോ എന്ന സംശയത്തില്‍ മാത്രം ഡിംപലിനോട് റിതു ഒന്ന് അയഞ്ഞു. ഡിംപല്‍ ഇവിടുന്നു പോകുമ്പോള്‍ അവരോടു എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ആണ് ഇപ്പോഴും.
Recommended Video

ബാക്കി ഉള്ളവരെ പോലെ ഇങ്ങനെ ഉള്ള ദേഷ്യം ടാസ്‌കില്‍ കാണിക്കില്ല എന്ന് മാത്രം. അതാണ് കോയിന്‍ ടാസ്‌കില്‍ എല്ലാവരും ടാര്‍ഗറ്റ് ചെയ്ത് ഓടിപ്പിച്ച റിതുവിനെ ബെസ്റ്റ് പെർഫോമർ ആയി സജസ്റ്റ് ചെയ്തത് ഡിംപല്‍ മാത്രം ആണ്.
റിതു ഡിംപല്‍ അവിടെ ഉള്ള മികച്ച വനിത മത്സരാത്ഥികള്‍ തന്നെ ആണ്. so let them play their game!


Click it and Unblock the Notifications