For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടനൊരു ഫ്‌ളാറ്റ്, ഇത് അവസാനത്തെ അടവ്; പൊതുജനം മണ്ടന്മാരല്ലെന്ന് ആരാധിക

  |

  ബിഗ് ബോസിലെ ഏറ്റവും ജനപ്രീതിയുള്ള മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. പതിവ് പോലെ അടികളുണ്ടാക്കിയും ടോക്‌സിക് ആയ വാക്കുകളിലൂടേയുമെല്ല മണിക്കുട്ടന്‍ ഈ ജനപ്രീതി നേടിയതെന്നതാണ് താരത്തിന്റെ സവിശേഷത. മണിക്കുട്ടന്റെ തിരിച്ചുവരവിലൂടെ ബിഗ് ബോസ് വീട് വീണ്ടും ഉണര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.

  സാരിയണിഞ്ഞ് കുസൃതി കാട്ടി പ്രിയങ്ക; പുത്തന്‍ ചിത്രങ്ങളിതാ

  എന്നാല്‍ മണിക്കുട്ടനെ ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ പോകുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ചിലര്‍ ഉന്നയിച്ചിരുന്നു. അത്തരക്കാര്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു ആരാധിക. ടീന ഷാജന്‍ കീരിക്കാട്ടില്‍ ആണ് ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പിലൂടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയത്. കുറിപ്പ് വായിക്കാം.

  ''ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മത്സരര്‍ഥി കേള്‍ക്കുന്ന ആരോപണം ആണ് മണിക്കുട്ടന്‍ കേട്ടുകൊണ്ടിരിക്കുന്നത്. മണിക്കൂട്ടനെന്ന മത്സരര്‍ഥിയുടെ പോപ്പുലാരിറ്റി ബിഗ്ഗ്ബോസ് ആണ് മുതലെടുക്കുന്നത്. ഈ ടാസ്‌കില്‍ കൊലയാളി ആയി ഏറ്റവും പോപ്പുലര്‍ ആയവരെ മാത്രമേ നിര്‍ത്തു. സീസണ്‍ വണ്ണില്‍ സാബു ഉത്തമന്റെ തല. ഇതൊക്കെ അറിയാമെങ്കിലും മണിക്കുട്ടനൊരു ഫ്‌ലാറ്റ് എന്ന് പറഞ്ഞു കൊണ്ടിരുന്നാല്‍ നിങ്ങളുടെ ഇഷ്ട മത്സരര്‍ഥി ജയിക്കില്ല. ഈ ടാസ്‌കില്‍ ആരും തന്നെ മികച്ച പ്രകടനം നടത്തിയിട്ടില്ല.. അല്പമെങ്കിലും ടാസ്‌ക് കൊണ്ടുപോയത് മണിക്കുട്ടന്‍ ആണ്''. ടീന പറയുന്നു.

  ഇനി ഒരിക്കലും ഒരു രീതിയിലും മണിക്കുട്ടന്‍ എന്ന മത്സരാര്‍ത്ഥിയുടെ ജനസമ്മിതി കുറയ്ക്കാന്‍ കഴിയില്ല എന്നറിയാവുന്നവര്‍ എടുക്കുന്ന അവസാനത്തെ അടവാണ് ഇത്. മണിക്കൂട്ടനെ പോലെ ഫീല്‍ഡില്‍ സ്ട്രഗ്ഗിള്‍ ചെയ്യുന്ന ഒരുപാടു പേര് ബിഗ് ബോസില്‍ വന്നിട്ടുണ്ട്. മണിക്കുട്ടന്‍ പ്ലാന്‍ ചെയ്ത് ഫ്‌ലാറ്റ് കൊടുക്കാന്‍ മാത്രം ഒരു ഇന്റര്‍നാഷണല്‍ ഷോയും ആ സാധു മനുഷ്യനും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്നും ടീന ചോദിക്കുന്നു.

  ''സീസണ്‍ വണ്ണില്‍ ശ്വേതയെ ജയിപ്പിക്കും എന്നാ കരച്ചില്‍ അവസാന സമയത്തു പേര്‍ളിയെ ജയിപ്പിക്കും എന്നായി എന്നാല്‍ ഷോ കഴിഞ്ഞപ്പോളോ സാബുവിനെ ജയിപ്പിച്ചതാണ് എന്ന് പറഞ്ഞു കരച്ചില്‍. സീസണ്‍ ടുവില്‍ ആര്യ ആയി.സീസണ്‍ ത്രീ എടുത്താല്‍ ആദ്യം ഭാഗ്യലക്ഷ്മിയേ ജയിപ്പിക്കും എന്നാരുന്നു വിമര്‍ശനം. ഭാഗ്യം ബിബിയുടെ പെങ്ങള്‍ ആണെന്ന് വരെ പറഞ്ഞു. അതിനു ശേഷം ലാലേട്ടന്റെ മകന്റെ മുഖചായ ഉള്ളതുകൊണ്ട് സായിക് പ്രത്യേക പരിഗണന നല്‍കുന്നു എന്നായി.ഫിറോസ് മാനസികമായി ഡിമ്പാലിനെ പീഡിപ്പിച്ചപ്പോള്‍ ലാലേട്ടന്‍ അയാളെ വഴക്കു പറഞ്ഞു അന്നുമുതല്‍ ഡിമ്പലയി സ്‌പെഷ്യല്‍ കിഡ്. ഇപ്പോള്‍ അവര്‍ക്കു മനസിലായി ഇനി മണിക്കൂട്ടനെ ജയിക്കൂ, അതിനാല്‍ മണിക്കൂട്ടനൊരു ഫ്‌ലാറ്റ് എന്ന ഡ്രാമ ഇറക്കി തുടങ്ങി''.

  വാഴ മോങ്ങി വാഴപ്പിണ്ടി പാവാട തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് വളരെ മോശമായ ഡീഗ്രേഡിങ് ആണ് നടക്കുന്നത്. ആരൊക്കെ എന്തൊക്കെ ചെയ്താലും ഈ ബിഗ്ബോസ് ഇല്‍ മണിക്കുട്ടന്‍ ഉണ്ടാക്കിയ ഓളം ഇല്ലാതായി പോകില്ല. ആരെയും മോശം ആക്കാതെ ഏറ്റവും നല്ല മനുഷ്യനായി നിന്ന് ഒരാള്‍ ജയിക്കുവാണേല്‍ അത് ഈ സമൂഹത്തിനു തന്നെ ഉണ്ടാകുന്ന വലിയ മാറ്റമാണ്.. ഇനിയും വരുന്ന സീസണുകളില്‍ എങ്കിലും അടി ഉണ്ടാക്കി വീട്ടിലുള്ള മറ്റു മത്സരാര്‍ത്ഥികളെ മോശമാക്കി നിന്നാലേ ജയിക്കൂ എന്ന പൊതുവെ ഉള്ള ചിന്ത ഇല്ലാതാകു എന്നും കുറിപ്പില്‍ പറയുന്നു.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  ഓട്ടോ റിയാക്ഷന്‍ ചെയ്യുന്നവര്‍ അറിയാന്‍ ഞാന്‍ പോസ്റ്റുകള്‍ ഇനിയും ഇടും. പേടിച്ചു ഓടില്ല. ആംഗ്രി, ഹഹ റിയാക്ഷന്‍ ഇട്ടു പോസ്റ്റിന്റെ റീച് കുടുന്നതിനു നന്ദിയെ ഉള്ളൂ. പിടിക്കപ്പെട്ടാല്‍ ഉടനെ അത് മണിക്കുട്ടന്‍ ആര്‍മിയുടെ തലയില്‍ വെച്ചാല്‍ വിശ്വസിക്കാന്‍ പൊതുജനം നിങ്ങളെ പോലെ മണ്ടന്മാര്‍ അല്ലെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Fan Gives Reply To Claims About Manikuttan Is Being Helped By The Show Creaters, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X