For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിന്നർ മണിക്കുട്ടന്‍ തന്നെ, ഷോ തുടർന്നാലും ഇല്ലെങ്കിലും! കാത്തിരിക്കാം ദുഃഖ വെള്ളി കഴിഞ്ഞുള്ള ഈസ്റ്ററിനായി!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ബിഗ് ബോസിന്റെ മൂന്ന് സീസണുകളിലും മണിക്കുട്ടനെ പോലൊരു മത്സരാര്‍ത്ഥി വന്നിട്ടില്ലെന്ന് പ്രേക്ഷകര്‍ ഒരേ ശബ്ദത്തില്‍ പറയുന്നു. നടനെന്ന നിലയില്‍ പരിചതനായിരുന്നുവെങ്കിലും ബിഗ് ബോസിലൂടെ മണിക്കുട്ടനെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു. ഇതോടെ മലയാളികളുടെ പ്രിയങ്കരനായി മാറുകയായിരുന്നു മണിക്കുട്ടന്‍. ടാസ്‌ക്കുകളിലെ മികച്ച പ്രകടനവും നിലപാടുകളിലെ വ്യക്തതയുമാണ് മണിക്കുട്ടനെ താരമാക്കിയത്.

  ഹാഫ് സാരിയില്‍ ഹോട്ടായി പ്രിയങ്ക ജവാല്‍ക്കര്‍; ചിത്രങ്ങള്‍ കാണാം

  എന്നാല്‍ ബിഗ് ബോസ് ഷോ അവസാനഘട്ടത്തിലെത്തിയപ്പോഴേക്കും നിര്‍ത്തി വെക്കേണ്ടി വന്നിരിക്കുകയാണ്. ഇത്തവണ മണിക്കുട്ടന്‍ കിടീരം നേടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നതായിരുന്നു. ഇതിനിടെയായിരുന്നു തമിഴ് നാട് ആരോഗ്യവകുപ്പ് ഇടപെടുന്നതും ഷോ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുന്നത്. തിരികെ വരുമെന്ന സൂചനകള്‍ ഷോ അധികൃതകര്‍ നല്‍കിയിട്ടുണ്ടെങ്കിലും എന്ത് സംഭവിക്കുമെന്നറിയാതെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ മണിക്കുട്ടനെ കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ജുമാന്‍ജി ഡാര്‍വിന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

  ആദ്യമായി മണിക്കുട്ടന്‍ ബിഗ് ബോസ്സ് വീട്ടിലോട്ട് കടന്നു വന്ന സമയത്ത് ഈ ഞാന്‍ പോലും മണിക്കുട്ടന്‍ ഫാന്‍ അല്ലായിരുന്നു. പിന്നീട് എപ്പഴോ ഞാന്‍ മണിക്കൂട്ടനെ ശ്രെദ്ധിച്ചു തുടങ്ങി.
  ഒരു പക്ഷെ ഞാന്‍ അത് തുടങ്ങിയത് അസുരന്‍മാരും ദേവന്മാരും ആയിട്ടുള്ള ടാസ്‌കില്‍ ആണ്. അന്ന് കിടിലന്‍ ഫിറോസ് പറയുക ഉണ്ടായി ടാസ്‌കില്‍ മണിക്കുട്ടന്‍ 100%കൊടുക്കുമെന്ന്. പിന്നെ പിന്നെ കൂടുതല്‍ മണിക്കൂട്ടനെ ശ്രെദ്ധിക്കാന്‍ തുടങ്ങി.

  അങ്ങനെ ഇരിക്കുമ്പോളാണ് സൈക്കിള്‍ ലുയിസ് എന്നൊരു കഥാപാത്രം ആയി മണിക്കുട്ടന്‍ നമ്മുടെ മുന്‍പിലോട്ട് വരുന്നത്. അന്ന് ഞാന്‍ കണ്ടത് സ്റ്റാർ മാജിക് എന്നൊരു ഷോയില്‍ കൌണ്ടറുക്കളുടെ രാജാവെന്ന് അറിയപ്പെടുന്ന നോബിയെ പുറകിലാക്കികൊണ്ട് ഉള്ള മണിക്കുട്ടന്റെ പെര്‍ഫോമന്‍സ് ആണ്. അന്ന് തൊട്ട് മനസ്സില്‍ ഇടം നേടി. പിന്നീട് അങ്ങോട്ട് തന്റെ പെരുമാറ്റം ആരും റോള്‍ മോഡല്‍ ആക്കി പോവുന്ന ഒരു പെര്‍ഫെക്ട് ജെം. ഏത് ടാസ്‌ക് വന്നാലും തന്റെ 100% ആ ടാസ്‌കില്‍ ചെയ്യും. മീശ മാധവന്‍, ജിനോസ് മുസ്തഫ ഇതൊക്കെ നമ്മള്‍ എന്നും ഓര്‍ക്കുന്ന കഥാപാത്രം ആക്കി മാറ്റാന്‍ മണിക്കുട്ടന് സാധിച്ചു.

  ഇടയ്ക്ക് വെച്ച് മണിക്കുട്ടന്‍ ക്വിറ്റ് ചെയ്ത് പോയി എന്ന് അറിഞ്ഞ നിമിഷം മാനിസിലായി അദ്ദേഹത്തെ എന്ത് മാത്രം നമ്മള്‍ സ്‌നേഹിച്ചിരുന്നു എന്ന്. തിരിച്ചു വന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു നമ്മള്‍ക്കു എല്ലാവര്‍ക്കും.
  മണിക്കുട്ടന്‍ എന്ന വ്യക്തിയോടുള്ള സ്‌നേഹം അദ്ദേഹം ബിഗ് ബോസ് ഷോ കഴിഞ്ഞു പുറത്ത് ഇറങ്ങിയാലും നമ്മുടെയൊക്കെ മനസ്സില്‍ ഉണ്ടാവും.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  നല്ല നല്ല സിനിമകളില്‍ അദ്ദേഹത്തിന് അഭിനയിക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ബിഗ് ബോസ് സീസണ്‍ 3 വിന്നര്‍ മണിക്കുട്ടന്‍ തന്നെ ആണ്. അത് തുടര്‍ന്ന് ഷോ ഉണ്ടെങ്കിലും ഇല്ലെങ്കിലും.
  ഒന്നും അവസാനിച്ചിട്ടില്ല തുടങ്ങുന്നതേ ഉള്ളു, നമ്മുക്ക് കാത്തിരിക്കാം ദുഃഖ വെള്ളി കഴിഞ്ഞുള്ള ഈസ്റ്ററിനു വേണ്ടി. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Fan Hopes The Show Will Resume Writes About Manikuttan, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X