ബിഗ് ബോസില്‍ ഇത്തവണ ഡബിള്‍ എവിക്ഷന്‍! സന്ധ്യയും അഡോണിയും പുറത്തേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ നാള്‍ക്കുനാള്‍ സംഭവബഹുലമായി മാറുകയാണ്. നേരത്തെ സമാധാനപ്രിയരായിരുന്നവരെല്ലാം സടകുടഞ്ഞ് എഴുന്നേറ്റത്തോടെ അടികളുടെ പൂരവേദിയായി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്. കൂട്ടം ചേര്‍ന്നും ഒറ്റയ്ക്ക് നേര്‍ക്കുനേര്‍ നിന്നുമെല്ലാം നിരവധി അടികള്‍ ഇതിനോടകം തന്നെ ബിഗ് ബോസ് വീട്ടില്‍ നടന്നു കഴിഞ്ഞു.

13 പേരാണ് ബിഗ് ബോസ് വീട്ടില്‍ ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ ആഴ്ചയിലെ നോമിനേഷനില്‍ അഞ്ചു പേരായിരുന്നു ഉണ്ടായിരുന്നത്. സജ്‌ന ഫിറോസ്, അഡോണി, സന്ധ്യ, റിതു, സായ് എന്നിവരായിരുന്നു നോമിനേറ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ മോഹന്‍ലാല്‍ വരാത്തതിനാല്‍ കഴിഞ്ഞ ആഴ്ച എവിക്ഷന്‍ നടന്നില്ല. ഇതോടെ നോമിനേഷനില്‍ വന്നവര്‍ക്ക് ഒരാഴ്ച കൂടി ആയുസ് നീട്ടി കിട്ടുകയായിരുന്നു.

Bigg Boss Malayalam

ബിഗ് ബോസ് വീട്ടില്‍ വിഷു ആഘോഷമുണ്ടാകും എന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഇതിനായി മോഹന്‍ലാലും എത്തുന്നുണ്ട്. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം ഇനി ആരാണ് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താവുക എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. കഴിഞ്ഞ ആഴ്ച നോമിനേഷനില്‍ വന്നവര്‍ തന്നെയാണ് ഈ ആഴ്ചയും നോമിനേഷനെ നേരിടുക. ഇവരില്‍ നിന്നും ആര് പുറത്താകും എന്നാണ് അറിയേണ്ടത്.

ഹൃദയമിടിപ്പ് കൂട്ടി അകാന്‍ഷ; ഹോട്ട് ചിത്രങ്ങള്‍ കാണാം

അതേസമയം അടുത്ത എലിമിനേഷനില്‍ ഡബിള്‍ എവിക്ഷന്‍ ഉണ്ടാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പ്രേക്ഷകര്‍ കമന്റുകളിലൂടെ ഇത് ചൂണ്ടിക്കാണിക്കുന്നത്. മിക്കവരും പറയുന്നത് അഡോണിയുടേയും സന്ധ്യ മനോജിന്റേയും പേരുകളാണ്. ഇരുവരും പുറത്തു പോകുമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏപ്രില്‍ 16 വരെയാണ് വോട്ട് ചെയ്യാനുള്ള സമയം.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

പുറത്തു പോകുന്നത് സായ് വിഷ്ണുവായിരിക്കുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്ന്. അതേസമയം സജ്‌ന ഫിറോസിനെതിരെ നടന്ന സംഘടിതമായ പ്രതികരണം വോട്ടിംഗിനെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയേണ്ടതാണ്. സന്ധ്യ മനോജിന്റെ പേരും അഡോണിയുടെ പേരുമാണ് മിക്കവരും പറയുന്നതെങ്കിലും അപ്രതീക്ഷിതമായൊരു എവിക്ഷനുണ്ടാകുമോ എന്നും പ്രേക്ഷകര്‍ സംശയപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X