ഗ്രൂപ്പിസം കളിച്ച് ആര്‍ക്കും പ്രതിഭയാകാം, ഞങ്ങള്‍ക്ക് മണിക്കുട്ടനാണ് ബെസ്റ്റ്; എതിര്‍പ്പുമായി പ്രേക്ഷകര്‍

വീക്കിലി ടാസ്‌ക്കിലെ ഗംഭീര പ്രകടനത്തെ തുടര്‍ന്ന് ആരും ജയിലില്‍ പോകേണ്ടതായി വരാത്ത വാരമായിരുന്നു ബിഗ് ബോസ് വീട് പിന്നിട്ടത്. മികച്ച പ്രകടനങ്ങളുമായി മത്സരാര്‍ത്ഥികളെല്ലാം അരങ്ങു തകര്‍ത്തു. ഇന്നലെ പതിവ് പോലെ മോഹന്‍ലാല്‍ താരങ്ങളെ കാണാന്‍ എത്തിയപ്പോള്‍ എല്ലാവരേയും അഭിനന്ദിക്കുകയും ചെയ്തു. പിന്നാലെ മികച്ച പ്രകടനം കാഴ്ചവച്ച രണ്ടു പേരെ തിരഞ്ഞെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രിയപ്പെട്ട അതിഥി; വൈറലായി അതിഥി ബാലന്റെ ചിത്രങ്ങള്‍

പുരുഷന്മാരില്‍ നിന്നും മികച്ച പ്രകടനത്തിനുള്ള ഡമാല്‍ പ്രതിഭ പുരസ്‌കാരം നേടിയത് നോബിയായിരുന്നു. സ്ത്രീകളില്‍ ഭാഗ്യലക്ഷ്മി കലാതിലകമായി. എല്ലാവരും ചേര്‍ന്നായിരുന്നു ഈ തിരഞ്ഞെടുപ്പുകള്‍ നടത്തിയത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. കോളേജ് ടാസ്‌ക്കില്‍ തകര്‍ത്താടിയ മണിക്കുട്ടനാണ് നോബിയേക്കാള്‍ അര്‍ഹന്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

അവഗണിച്ചത് ശരിയായില്ല

മോഹന്‍ലാല്‍ തന്നെ മണിക്കുട്ടന്റെ പ്രകടനത്തെ എല്ലാവരും അഭിനന്ദിച്ചതായി പറഞ്ഞിരുന്നു. എന്നാല്‍ ബിഗ് ബോസ് താരങ്ങള്‍ നോബിയെ മികച്ച പ്രകടനം കാഴ്ചവച്ച താരമായി തിരഞ്ഞെടുത്തത് ഗ്രൂപ്പിസമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇത്രയും മനോഹരമായി മറ്റൊരാളും ബിഗ് ബോസില്‍ പെര്‍ഫോം ചെയ്തിട്ടില്ല. നോബിയെ പോലും സൈഡാക്കുന്ന പ്രകടനമായിരുന്നു മണിക്കുട്ടന്റേത് എന്നിട്ടും അവഗണിച്ചത് ശരിയായില്ലെന്ന് പ്രേക്ഷകര്‍ പറയുന്നു.

കലാപ്രതിഭ എന്നാല്‍

നോബിയേക്കാള്‍ നല്ലത് മണിക്കുട്ടനായിരുന്നു. നോബിയെ പോലെ കൗണ്ടര്‍ മാത്രമല്ല, പാട്ട്, മിമിക്രി(ടുയറ്റ് സോങ്ങ്), ഡാന്‍സ്, ഫാന്‍സി ഡ്രസ്സ് എല്ലാമുണ്ടായിരുന്നു മണിക്കുട്ടന്റെ വക. കലാപ്രതിഭ എന്നാല്‍ അതാണ്. ലാലേട്ടന്‍ പറയാതെ പറഞ്ഞു മണിക്കുട്ടന്‍ ആണ് ബെസ്റ്റ് പെര്‍ഫോര്‍മര്‍ എന്ന്. അത് മതി ലാലേട്ടാ ഞങ്ങള്‍ക്ക്. ലാലേട്ടന്‍ എല്ലാരുടെ ക്യാരക്ടറിനെ പറ്റി പറഞ്ഞപ്പോള്‍ മണിക്കുട്ടന്നോട് പറഞ്ഞത് ജനങ്ങള്‍ക്കിടയില്‍ നല്ല റെസ്‌പോണ്‍സ് കിട്ടി ആ ക്യാരക്ടറിന് എന്ന്. ഗ്രൂപ്പിസം കളിച്ച് ബെസ്റ്റ് പെര്‍ഫോമര്‍ ആരു വേണമെങ്കിലും കൊണ്ടോയിക്കോട്ടെ പക്ഷെ ജനങ്ങള്‍ക്കിടയില്‍ മണിക്കുട്ടന്‍ തന്നെ ആണ് ബെസ്റ്റ് പെര്‍ഫോമര്‍ എന്നെല്ലാമാണ് കമന്റുകള്‍.

ക്യാപ്റ്റന്‍സി

കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്കുള്ള നോമിഷേനിലും മണിക്കുട്ടന്റെ പേര് പലരും പറയാതിരുന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു. നോബി മണിക്കുട്ടന്റെ പേര് പറയാതിരുന്നതിനെയാണ് പ്രേക്ഷകര്‍ ചോദ്യം ചെയ്തത്. വീക്കിലി ടാസ്‌ക്കില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് മണിക്കുട്ടനായിരുന്നു. നോബിക്ക് റംസാന്‍ എന്ന പേര് മാത്രമേ അറിയുകയുള്ളൂവെന്നും ഗ്രൂപ്പ് കളിക്കുകയാണെന്നുമാണ് പ്രേക്ഷകര്‍ വിമര്‍ശിക്കുന്നത്.

അനൂപ്

പിന്നീട് ക്യാപ്റ്റന്‍സി ടാസ്‌കില്‍ അനൂപ് റംസാനൊപ്പം ചേര്‍ന്ന് മണിക്കുട്ടനെ പുറത്താക്കിയതും ചര്‍ച്ചയാകുന്നുണ്ട്. അനൂപ് തന്നോട് അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മണിക്കുട്ടനും പറഞ്ഞിരുന്നു. റിതുവിനോട് അനൂപിന് വേണ്ടി സംസാരിച്ചത് താനായിരുന്നുവെന്നും എന്നാല്‍ അനൂപ് തന്നോട് ഇങ്ങനെ ചെയ്ത് ഭയങ്കര വിഷമമായെന്നും മണിക്കുട്ടന്‍ ഡിംപലിനോട് പറയുകയായിരുന്നു.

പ്രതീക്ഷിച്ചിരുന്നില്ല

അനൂപും റംസാനും ചേര്‍ന്നാണ് മണിക്കുട്ടനെ പുറത്താക്കുന്നത്. സുഹൃത്തായ മണിക്കുട്ടനെ പുറത്താക്കാന്‍ അനൂപ് കൂട്ടു നിന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. അനൂപിനെ പിന്തുണയ്ക്കാതെ റംസാനെ പിന്തുണയ്ക്കുകയും പിന്നീട് റംസാനോട് കീഴടങ്ങുകയുമായിരുന്നു അനൂപ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X