ഡിഎഫ്‌കെ പോയി, വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്ക് ശ്രമിച്ചൂടേ? ആരാധകന് എയ്ഞ്ചലിന്റെ രസികന്‍ മറുപടി
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലേക്ക് ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്നു വന്ന മത്സാര്‍ത്ഥിയായിരുന്നു എയ്ഞ്ചല്‍ തോമസ്. എന്നാല്‍ അധികനാള്‍ എയ്ഞ്ചലിന് ബിഗ് ബോസില്‍ തുടരാനായില്ല. പക്ഷെ പുറത്ത് പോകുന്നതിന് മുമ്പ് തന്നെ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകാന്‍ എയ്ഞ്ചലിന് സാധിച്ചിരുന്നു.
അഡോണിയുമായുള്ള സൗഹൃദമായിരുന്നു എയ്ഞ്ചലിനെ ചര്‍ച്ചാവിഷയമാക്കിയത്. വന്ന നാള്‍ മുതല്‍ ആരംഭിച്ച സൗഹൃദം പ്രണയമായി മാറിയോ എന്ന സംശയം പലരും പങ്കുവച്ചിരുന്നു. എന്നാലിത് ഗെയിം പ്ലാനായിരുന്നുവെന്ന് ചിലര്‍ പറയുന്നു. അതേ പ്ലാന്‍ തന്നെയാണ് എയ്ഞ്ചലിന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തതെന്നും ചിലര്‍ പറയുന്നു.

അതേസമയം സമയം അഡോണി തന്റെ അടുത്ത സുഹൃത്താണെന്നും തങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്നും എയ്ഞ്ചല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ എയ്ഞ്ചല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് വന്ന പാടെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിട്ടുണ്ട് എയ്ഞ്ചല്‍. താരത്തിന്റെ പോസ്റ്റുകള്‍ വൈറലായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം ഒരു ആരാധകന്റെ കമന്റിന് എയ്ഞ്ചല്‍ നല്‍കിയ മറുപടി ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം എയ്ഞ്ചല്‍ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രം പങ്കുവച്ചിരുന്നു. ഇതിനൊരു വിരുതന്‍ നല്‍കിയ കമന്റും എയ്ഞ്ചല്‍ നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്. ഡിഎഫ്‌കെ പോയി, വല്ല വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ട്രൈ ചെയ്തൂടെ എന്നായിരുന്നു കമന്റ്. ഇതിന് എയ്ഞ്ചല്‍ നല്‍കിയ മറുപടി രസകരമായിരുന്നു.
സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച് സോണി ചരിഷ്തയുടെ ചിത്രങ്ങള്‍
സന്തോഷത്തോടെ ജീവിക്കുന്നത് ആര്‍ക്കും ഇഷ്ടപ്പെടുന്നില്ലല്ലേ എന്നായിരുന്നു എയ്ഞ്ചലിന്റെ മറുപടി. താരത്തിന്റെ മറുപടി ശ്രദ്ധ നേടുകയായിരുന്നു. നേരത്തെ വൈല്‍ഡ് കാര്‍ഡിലൂടെ വന്ന താരങ്ങളായിരുന്നു ഫിറോസ് സജ്‌നയും രമ്യയും. ഇതിലെ രമ്യ എവിക്ഷനിലൂടെ പുറത്തായി പിന്നീട് വൈല്‍ഡ് കാര്‍ഡിലൂടെ തന്നെ തിരികെ വന്നിരുന്നു. എന്നാല്‍ മോശം പെരുമാറ്റവും നിയമലംഘവുമാണ് ഫിറോസ് സജ്‌നയെ പുറത്തേക്ക് എത്തിച്ചത്.


Click it and Unblock the Notifications