ഇതെന്ത് നീതി, ഇതെന്ത് ന്യായം; സജ്‌നയെ തല്ലിയ സായ് വിഷ്ണുവിനെതിരെ നടപടി വേണമെന്ന് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 അക്ഷരാര്‍ത്ഥത്തില്‍ കയ്യാങ്കളികള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ലക്ഷ്വറി ടാസ്‌ക്കിനിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ആഴ്ചയില്‍ ലക്ഷ്വറി പോയന്റ് നല്‍കില്ലെന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥികളെ അറിയിച്ചിരിക്കുകയാണ്. അതേസമയം സജ്‌നയും സായ് വിഷ്ണുവും തമ്മിലുണ്ടായ പ്രശ്‌നം ബിഗ് ബോസ് വീടിനകത്തും പുറത്തും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ടാസ്‌ക്കിനിടെ സായ് വിഷ്ണു തന്നെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് സജ്‌നയാണ് രംഗത്ത് എത്തിയത്. ടാസ്‌ക്കിന്റെ ഭാഗമായി മണ്ണ് ശേഖരിക്കാന്‍ എത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. നോബിയും കിടിലന്‍ ഫിറോസും രമ്യാ പണിക്കറുമായിരുന്നു രണ്ടാമത്തെ ദിവസം മണ്ണ് ശേഖരിക്കാന്‍ എത്തിയത്. ഇവര്‍ രത്‌നം കടത്താന്‍ ശ്രമിച്ചപ്പോള്‍ പിടിക്കപ്പെടുകയായിരുന്നു.

ദേഹോപദ്രവം ഏല്‍പ്പിച്ചു

ശേഖരിച്ച രത്‌നങ്ങള്‍ പോലീസില്‍ നിന്ന് ഒളിച്ചു വയ്ക്കുന്നതിനെ തുടര്‍ന്നാണ് സായ് വിഷ്‌നുവിന്റെ കൈകളില്‍ രത്‌നങ്ങള്‍ എത്തുന്നത്. ഇത് തടയാന്‍ പോലീസുകാരിയായ സജ്‌ന ശ്രമിക്കുകയായിരുന്നു. ഇതിനിടെ തുടര്‍ന്നാണ് പ്രശ്‌നം വഷളായത്. സായ് വിഷ്ണു തല്ലി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് സജ്‌നയുടെ വാദം. താന്‍ കുതറിയോടാന്‍ മാത്രമാണ് ശ്രമിച്ചതെന്നും തനിക്ക് എതിരെ സജ്‌ന ഇങ്ങോട്ട് വരികയായിരുന്നുവെന്നാണ് സായ് വിഷ്ണു പറയുന്നത്.

ബിഗ് ബോസിന് അരികിലെത്തി

ഇതേ തുടര്‍ന്നാണ് സായ് വിഷ്ണുവിനെതിരെ സജ്‌ന ബിഗ് ബോസിന് അരികിലെത്തിയത്. ഇരുവരേയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു. സായ് വിഷ്ണുവിനോട് മറ്റുള്ളവരോട് പെരുമാറുന്ന രീതിയില്‍ മാറ്റം വരുത്തണമെന്നും ദേഷ്യം കുറക്കണമെന്നും പറഞ്ഞ ബിഗ് ബോസ് ഇരുവരോടും ഹസ്തദാനം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്.

ശക്തമായ നടപടി

സായ് വിഷ്ണു സജ്‌നയെ മര്‍ദ്ദിച്ചുവെന്നത് ബോധ്യപ്പെട്ടതാണ്. ബിഗ് ബോസും സായ് വിഷ്ണുവും ഇത് സമ്മതിക്കുന്നുണ്ട്. എന്നാല്‍ താക്കീത് നല്‍കുക മാത്രമാണ് ബിഗ് ബോസിന്റെ ഭാഗത്തു നിന്നുമുണ്ടായ നടപടി. ദേഹോദ്രപവം ചെയ്യരുതെന്ന നിയമമിരിക്കെ സായ് വിഷ്ണു ചെയ്തതിനെ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ശക്തമായ നടപടി തന്നെ സായ് വിഷ്ണുവിനെതിരെ വേണമെന്ന് പ്രേക്ഷകര്‍ പറയുന്നു.

ബിഗ് ബോസ് മലയാളം ഫാന്‍ ഗ്രൂപ്പുകളിലെല്ലാം ഇന്നലത്തെ അടി ചര്‍ച്ചയായിട്ടുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുകയും മോശം ഭാഷയും ഉപയോഗിക്കുന്ന വ്യക്തിയാണ് സായ് വിഷ്ണു. സജ്‌നയെ മര്‍ദ്ദിച്ചതിന്റെ തെളിവ് എല്ലാവരും കണ്ടതാണ്. സജ്‌നയുടെ ദേഹത്ത് പരുക്കുകളുമുണ്ട്. അങ്ങനെയിരിക്കെ കേവലം സമവായം മതിയാകില്ലെന്നും നടപടി വേണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.

Recommended Video

ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും | Filmibeat Malayalam
രക്തം തിളക്കുകയാണ്

ഇതേ വിഷയം ആവശ്യപ്പെട്ട് നേരത്തെ ഫിറോസ് ഖാനും രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസിനോടുള്ള ബഹുമാനം ഒന്നു കൊണ്ട് മാത്രമാണ് താന്‍ പ്രതികരിക്കാത്തത്. തന്റെ രക്തം തിളക്കുകയാണെന്നായിരുന്നു ഫിറോസ് ഖാന്‍ പറഞ്ഞത്. സായ് വിഷ്ണുവിനെതിരെ നടപടി സ്വീകരിക്കണമെന്നും ഫിറോസ് ഖാന്‍ വ്യക്തമാക്കി. എന്തായിരിക്കും വിഷയത്തില്‍ ബിഗ് ബോസിന്റെ നടപടിയെന്നത് കണ്ടറിയേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X