'ബോസേട്ടന്റെ പെങ്ങളൂട്ടി'; ഭാഗ്യലക്ഷ്മിയോട് ബിഗ് ബോസിന് പ്രത്യേക പരിഗണന, ചോദ്യം ചെയ്ത് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ജനപ്രീയരായ മത്സരാര്‍ത്ഥികളിലൊരാളാണ് ഭാഗ്യലക്ഷ്മി. മലയാളികള്‍ക്ക് സുപരിചിതയായ ഭാഗ്യലക്ഷ്മിയുടെ വരവില്‍ ബിഗ് ബോസ് ആരാധകര്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. ആദ്യത്തെ ആഴ്ചകളില്‍ തന്നെ താന്‍ ശക്തയായ മത്സരാര്‍ത്ഥിയാണെന്ന് ഭാഗ്യലക്ഷ്മി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പതിയെ ഭാഗ്യലക്ഷ്മി പിന്‍വലിയുന്നതായാണ് കണ്ടത്. പലപ്പോഴും പാതി മനസോടെയായിരുന്നു ഭാഗ്യലക്ഷ്മി ഇടപെടലുകള്‍ നടത്തിയത്.

സിംപിളാണ്, ഹോട്ടാണ് അഷിക രംഗനാഥ്; ബാക്കി ഈ ചിത്രങ്ങള്‍ പറയും

കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്‌ക്ക് കുളമായെങ്കിലും ഈ ആഴ്ചയിലെ വീക്ക്‌ലി ടാസ്‌ക്കില്‍ അടിച്ചു പൊളിക്കുകയാണ് ബിഗ് ബോസ് താരങ്ങള്‍. എണ്‍പതുകളിലെ കോളേജ് രംഗങ്ങളാണ് ടാസ്‌ക്കില്‍ ലഭിച്ചത്. മത്സരാര്‍ത്ഥികളെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാക്കി തിരിക്കുകയായിരുന്നു ചെയ്ത്. മണിക്കുട്ടന്‍, നോബി, ഫിറോസ് ഖാന്‍, കിടിലം ഫിറോസ്, റിതു മന്ത്ര, സൂര്യ തുടങ്ങിയവരെല്ലാം മികച്ച പ്രകടനങ്ങളാണ് ടാസ്‌ക്കില്‍ കാഴ്ച വെക്കുന്നത്.

അതൃപ്തി

എന്നാല്‍ ഭാഗ്യലക്ഷ്മിയോട് ഓഫീസ് അസിസ്റ്റന്റ് ആകാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. വീട്ടിലെ മുതിര്‍ന്ന ആളാണെങ്കിലും ഭാഗ്യലക്ഷ്മിയെ പ്രിന്‍സിപ്പാളാക്കാന്‍ ബിഗ് ബോസ് കൂട്ടാക്കിയിരുന്നില്ല. രമ്യയാണ് പ്രിന്‍സിപ്പാള്‍. തനിക്ക് ലഭിച്ച റോളില്‍ ഭാഗ്യലക്ഷ്മി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കിടിലം ഫിറോസിനോട് ഇത് ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞിരുന്നു.

വമ്പന്‍ ട്വിസ്റ്റ്

എന്നാല്‍ വമ്പന്‍ ട്വിസ്റ്റുമായാണ് കഴിഞ്ഞ എപ്പിസോഡ് അവസാനിച്ചത്. ഭാഗ്യലക്ഷ്മി അവതരിപ്പിച്ച ശാരദ യഥാര്‍ത്ഥത്തില്‍ കോളേജിന്റെ ഉടമയായ ഡമാല്‍ കൃഷ്ണന്റെ പേരക്കുട്ടിയാണെന്ന സത്യം പുറത്താവുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ കാലശേഷം ശാരദ കോളേജിന്റെ ഉടമയായി മാറി. എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു വില്‍പ്പത്രം രമ്യ വായിച്ചത്. ശാരദയ്ക്ക് ഇരിക്കാന്‍ പ്രത്യേക കസേരയും സാരിയും കൂളിങ് ഗ്ലാസുമെല്ലാം ബിഗ് ബോസ് നല്‍കിയിരുന്നു.

ശാരദ ചേച്ചി ശാരദ മാഡം ആയി

അതുവരെ അത്ര ആക്ടീവാകാതെ ഇരുന്ന ഭാഗ്യലക്ഷ്മി പിന്നീട് നല്ല ആക്ടീവായാണ് ടാസ്‌ക്കില്‍ പങ്കെടുത്തത്. ശാരദ ചേച്ചി ശാരദ മാഡം ആയതോടെ അവരെ പ്രീതിപ്പെടുത്താനുള്ള മറ്റുള്ളവരുടെ ശ്രമങ്ങളും തന്നോട് മോശമായി പെരുമാറിയോടുള്ള ശാരദയുടെ പ്രതികാരങ്ങളുമൊക്കെയാണ് പിന്നീട് അരങ്ങേറിയത്. എന്നാല്‍ ഭാഗ്യലക്ഷ്മിയെ കോളേജിന്റെ ഉടമയാക്കിയതിനെതിരെ സോഷ്യല്‍ മീഡിയയും പ്രേക്ഷകരും രംഗത്ത് എത്തിയിരിക്കുകയാണ്.

Recommended Video

നോമിനേഷൻ ആഘോഷമാക്കി സജ്നയും ഫിറോസും | Filmibeat Malayalam
ബിഗ് ബോസിന്റെ പെങ്ങളൂട്ടി

ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് പാര്‍ഷ്യാലിറ്റി കാണിക്കുന്നുണ്ടെന്നാണ് പ്രേക്ഷകരുടെ ആരോപണം. നേരത്തെ ഭാഗ്യലക്ഷ്മി കരഞ്ഞപ്പോള്‍ ബിഗ് ബോസ് ആശ്വസിപ്പിച്ചതും ബിഗ് ബോസ് തനിക്ക് സഹോദരനെ പോലെയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതുമെല്ലാം കണക്കിലെടുത്താണ് പ്രേക്ഷകരുടെ വിമര്‍ശനം.

ഭാഗ്യലക്ഷ്മി ബിഗ് ബോസിന്റെ പെങ്ങളൂട്ടിയാണെന്ന് പ്രേക്ഷകര്‍ പറയുന്നു. അതുവരെ നന്നായി പോയിരുന്ന ടാസ്‌ക് ആയിരുന്നുവെന്നും ഇതോടെ കുളമായെന്നും ചിലര്‍ പറയുന്നു. ഭാഗ്യലക്ഷ്മിയോട് ബിഗ് ബോസിനുള്ള പ്രത്യേക പരിഗണന വ്യക്തമായെന്ന് കമന്റുകള്‍ പറയുന്നുണ്ട്.

ഭാഗ്യലക്ഷ്മിയുടെ ഒരു പ്രത്യേകതരം ക്യാരക്ടര്‍ ആണെന്ന് തോന്നുന്നു. എല്ലാം ഭാഗ്യലക്ഷ്മിയുടെ കയ്യില്‍ ഏല്‍പ്പിച്ചപ്പോള്‍ ഭയങ്കര ആക്ടീവ് ആയി കളിക്കുന്നു. അതിനു മുന്‍പ് വെള്ളത്തില്‍ വീണ കോഴിയെപോലെ ഒരു മൂലക്ക് ഇരിക്കുന്നത് കണ്ടല്ലോ. ഭാഗ്യലക്ഷ്മി പെങ്ങളെ ആരും ഒന്നും പറയല്ലേ. ബിഗ്ബോസ് അണ്ണന്‍ ചൂടാകും, ഇത്രയും ബോര്‍ ട്വിസ്റ്റ് സ്വപ്‌നങ്ങളില്‍ മാത്രം എന്നെല്ലാമാണ് പ്രേക്ഷകരുടെ കമന്റുകള്‍ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X