ബിഗ് ബോസ് തിരികെ വരുമോ? ആരാധകര്‍ക്ക് പ്രതീക്ഷയായി മിഷേലിന്റെ വാക്കുകള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഭാവിയെ കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംഷകളും ചര്‍ച്ചകളും അവസാനിക്കുന്നില്ല. ഷോ വീണ്ടും സംപ്രേക്ഷണം നടത്തുമോ ഇല്ലയോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതുവരേയും ഇത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകരാകെ ആശങ്കയിലാണ്.

അതേസമയം ബിഗ് ബോസിന്റെ ഭാവിയെ സംബന്ധിച്ച് പല തരത്തിലുള്ള ചര്‍ച്ചഖുലം സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഷോ ഉടനെ വീണ്ടും വരുമെന്നാണ് ചിലര്‍ പറയുന്നത്. ഇക്കൂട്ടര്‍ രണ്ട് സാധ്യതകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരിട്ട് വിജയിയെ പ്രഖ്യാപിക്കുന്നതാണ് ഒരു സാധ്യതയായി കണക്കാക്കുന്നത്. അതേസമയം അഞ്ച് എപ്പിസോഡുകള്‍ നടത്തി ഷോ പൂര്‍ത്തിയാക്കുമെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

Bigg Boss Malayalam

ഇതിനിടെ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷയായി മാറുകയാണ് ബിഗ് ബോസ് താരമായ മിഷേല്‍ ആന്‍ ഡാനിയേലിന്റെ വാക്കുകള്‍. ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡിലൂടെ കടന്നു വന്ന മത്സരാര്‍ത്ഥിയായിരുന്നു മിഷേല്‍. വന്ന ദിവസം തന്നെ മിഷേല്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ അധികനാള്‍ മിഷേലിന് ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ സാധിച്ചില്ല.

സോഷ്യല്‍ മീഡിയയില്‍ ലൈവിലെത്തിയപ്പോള്‍ മിഷേല്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്ക് പ്രതീക്ഷയായി മാറുന്നത്. ബിഗ് ബോസ് തിരികെ വരുമോ എന്ന ചോദ്യത്തിന് തിരികെ എത്തും എന്നാണ് താന്‍ കേട്ടതെന്നായിരുന്നു മിഷേല്‍ പറഞ്ഞത്. ചെവ്വാഴ്ച എത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും താരം പറയുന്നു. എന്നാല്‍ ഇത് ശരിയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

മനം നിറച്ച് റെജീന കാസന്‍ഡ്ര; തെന്നിന്ത്യന്‍ സുന്ദരിയുടെ ചിത്രങ്ങള്‍

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

ബിഗ് ബോസിലെ തന്റെ ഇഷ്ടമത്സരാര്‍ത്ഥിയായി മിഷേല്‍ പറയുന്നത് കിടിലം ഫിറോസിന്റെ പേരാണ്. ഫിറോസ് ഷോ ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മിഷേല്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ക്ക് പ്രതീക്ഷയായി മാറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X