അങ്ങനെ നിയമമില്ല, പിന്നെന്തിന് വിലപിക്കുന്നു; എംകെയുടെ ജയത്തില്‍ കരയുന്നവര്‍ക്ക് ആരാധകന്റെ മാസ് മറുപടി
മലയാളികളെല്ലാം കാത്തിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ കാണുവാനായി. ഷോയുടെ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയായിരുന്നു ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്. പിന്നീട് നടന്നത് സമാനതകളില്ലാത്ത സംഭവങ്ങളായിരുന്നു. വിജയിയെ വോട്ടിംഗിലൂടെ കണ്ടെത്തുകയെന്ന തീരുമാനത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ വോട്ടിംഗ് കഴിഞ്ഞുവെങ്കിലും വിജയിയെ അറിയാനുള്ള കാത്തിരിപ്പ് നീണ്ടു പോവുകയായിരുന്നു.
സാരിയിലും മേഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങി നടി റോഷ്നി ഹരിപ്രിയൻ, ഫോട്ടോസ്
ഇപ്പോഴിതാ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഫിനാലെ സംപ്രേക്ഷണത്തിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നാല്‍ ഫിനാലെ സംപ്രേക്ഷണത്തിന് മുമ്പ് തന്നെ വിജയി ആരെന്ന വാര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മത്സരാര്‍ത്ഥികളുടെ പോസ്റ്റുകളും പ്രതികരണങ്ങളും ഫിനാലെയില്‍ നിന്നുമുള്ള ചിത്രങ്ങളുമെല്ലാമാണ് വാര്‍ത്തകള്‍ പുറത്ത് കൊണ്ടു വന്നത്.

പുറത്ത് വന്ന എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നത് മണിക്കുട്ടനാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി എന്നാണ്. ബിഗ് ബോസിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയായിരുന്നു മണിക്കുട്ടന്‍. ടാസ്‌ക്കുകളിലെ മികച്ച പ്രകടനങ്ങളും മണിക്കുട്ടന് വലിയ ആരാധകവൃന്ദത്തെ തന്നെ നേടിക്കൊടുത്തു. സീരിയലില്‍ നിന്നും സിനിമയില്‍ നിന്നും തനിക്ക് ലഭിച്ചിരുന്ന സ്‌നേഹത്തേക്കാളും വളരെ വലുതാണ് ബിഗ് ബോസില്‍ നിന്നും ലഭിച്ചതെന്ന് മണിക്കുട്ടന്‍ തന്നെ പറഞ്ഞിരുന്നു. അത് ശരിവെക്കുന്നതായിരുന്നു സോഷ്യല്‍ മീഡിയ നല്‍കിയ പിന്തുണ വ്യക്തമാക്കുന്നത്.

എന്നാല്‍ അത്ര സുഖകരമായൊരു യാത്രയുമായിരുന്നില്ല മണിക്കുട്ടന് ബിഗ് ബോസ് വീട്ടില്‍. ഷോയുടെ അവസാനം വരെയുണ്ടാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്ന മണിക്കുട്ടന്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ ഷോയില്‍ നിന്നും പിന്മാറുകയായിരുന്നു. സഹമത്സരാര്‍ത്ഥിയുമായുണ്ടായ തര്‍ക്കവും തുടര്‍ന്ന് മോഹന്‍ലാല്‍ തന്നെ മണിക്കുട്ടന് വേണ്ടി മാപ്പ് ചോദിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു താരത്തിന്റെ പിന്മാറ്റം. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം മണിക്കുട്ടന്‍ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ വന്നു. വന്‍ സ്വീകരണമായിരുന്നു മണിക്കുട്ടന് ആരാധകരും സഹതാരങ്ങളും നല്‍കിയത്.

ഇപ്പോഴിതാ മണിക്കുട്ടന്‍ വിജയി ആയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വന്‍ വിമര്‍ശനവുമായി ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ്. ഷോയില്‍ നിന്നും ഇടയ്ക്ക് വച്ച് പിന്മാറിയ മത്സരാര്‍ത്ഥിയെ വിജയിയാക്കുന്നത് ശരിയല്ലെന്നും മണിക്കുട്ടന്‍ അര്‍ഹനല്ലെന്നുമാണ് ചിലരുടെ വിമര്‍ശനം. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലെ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിലായിരുന്നു ആരാധകന്റെ മാസ് മറുപടി.
Recommended Video

മണിക്കുട്ടന് വിജയിക്കാനുള്ള യോഗ്യതയില്ല, ക്വിറ്റ് ചെയ്തതാണ് കാരണം. ക്വിറ്റ് ചെയ്തവരെ തിരിച്ചുവിളിക്കാന്‍ പാടില്ലെന്ന് ബിഗ് ബോസ് നിയമത്തിലില്ല. ക്വിറ്റ് ചെയ്തവരെ വിജയിയാക്കില്ലെന്നും പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് മണിക്കുട്ടനെ വിജയിപ്പിച്ചുവെന്ന് പറഞ്ഞ് വിലപിക്കുന്നതെന്നായിരുന്നു ആരാധകന്റെ ചോദ്യം. നേരത്തെ തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ആരാധകര്‍ മറുപടി നല്‍കിയിരുന്നു. ബിഗ് ബോസ് വീട്ടില്‍ ടാസ്‌ക്കുകളിലും ആക്ടിവിറ്റിയിലുമെല്ലാം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച, ജനപിന്തുണയുള്ള താരമാണ് മണിക്കുട്ടനെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. മുമ്പും പുറത്ത് പോയവര്‍ തിരിച്ചുവന്നിട്ടുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.


Click it and Unblock the Notifications