For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന്റെ കരച്ചില്‍ ഡിംപല്‍ ഫാന്‍സിന്റെ വോട്ടിന് വേണ്ടിയോ? ആരാധകരുടെ മറുപടി

  |

  ബിഗ് ബോസ് പ്രേക്ഷകരുടെ മനസ് കീഴടക്കിയ സൗഹൃദമാണ് ഡിംപലിന്റേയും മണിക്കുട്ടന്റേയും. അപ്രതീക്ഷിതമായി മണിക്കുട്ടന്‍ പോയപ്പോള്‍ പൊട്ടിക്കരഞ്ഞ ഡിംപലിനേയും ഡിംപല്‍ പോയതോടെ തകര്‍ന്നു പോയ മണിക്കുട്ടനേയുമെല്ലാം പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. എന്നെന്നും ഓര്‍ത്തിരിക്കാവുന്ന ഒരുപാട് നിമിഷങ്ങളാണ് ഇരുവരും ബിഗ് ബോസ് വീടിന് സമ്മാനിച്ചത്.

  നോക്കിയാല്‍ കണ്ണെടുക്കാനാകില്ല ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍

  എന്നാല്‍ തന്റെ പപ്പയുടെ മരണത്തെ തുടര്‍ന്ന് പിന്മാറിയ ഡിംപലിനെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള മണിക്കുട്ടന്റെ കരച്ചില്‍ നാടകമാണെന്നാണ് ചിലരുടെ വാദം. ഡിംപല്‍ ആരാധകരുടെ വോട്ടാണ് മണിക്കുട്ടന്‍ ലക്ഷ്യമിടുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

  ''മണിക്കുട്ടന്‍ ഡിംപല്‍ സഹൃദം ആണെല്ലോ വിഷയം. ഒന്ന് ചോയിച്ചോട്ടെ ഈ സീസണില്‍ ആദ്യം മുതല്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് മണിക്കുട്ടന് തന്നെയല്ലേ..യൂട്യുബിലും ഫേസ്ബുക്കിലും ഉള്ള പൊള്‌സ് മാത്രം മതി ഉത്തരം കണ്ടെത്താന്‍. ഡിംപല്‍ എംകെ സൗഹൃദം ഷോ തുടങ്ങിയ നാള്‍ മുതല്‍ ഉണ്ട്. അവരുടെ സൗഹൃദത്തെ ഇഷ്ടപെടുന്ന ധാരാളം ആള്‍ക്കാരും ഉണ്ട്.. ഡിംപല്‍ വരണം എന്ന് തന്നെയാണ് ഒരു മണിക്കുട്ടന്‍ ഫാന്‍ എന്നാ നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ഇനി ഡിംപലിനു വരാന്‍ കഴിയാത്ത സാഹചര്യം ആണേല്‍ ഫൈനലില്‍ ആര്‍ക്കു വോട്ട് ചെയ്യണം എന്നത് ഡിംപല്‍ ഫാന്‍സിന്റെ വ്യക്തിപരമായ തീരുമാനം ആണ്.'' എന്നാണ് ടീന ഷാജന്‍ കീരിക്കാട്ടില്‍ തന്റെ കുറിപ്പില്‍ പറയുന്നത്.

  പിന്നെ സാറ്റര്‍ഡേ സണ്‍ഡേ എപ്പിസോഡുകള്‍ ഒറ്റ ദിവസം ആണ് ഷൂട്ട് ചെയ്യുന്നത് അതുകൊണ്ടാണ് കഴിഞ്ഞ രണ്ടു എപ്പിസോഡ്യിലും മണിക്കുട്ടന്‍ ഡൌണ്‍ ആയിരുന്നത്. ഡിംപലിന്റെ വോട്ട് കിട്ടാനാണ് ഡൌണ്‍ ആയി ഇരിക്കുന്നത് എന്ന് പറയുന്നവര്‍ തന്നെ ആണ് പുറത്തെ കളി കണ്ടു മണിക്കുട്ടന്‍ കാണിക്കുന്ന ഡ്രാമ ആണ് ഇത് എന്ന് പറയുന്നത്. ഡിംപല്‍ വരില്ല എന്ന് ലാലേട്ടന്‍ സാറ്റര്‍ഡേ മോര്‍ണിംഗ് ആണ് അവരോടു പറഞ്ഞത് അതുകൊണ്ട് മാത്രമാണ് പുള്ളി ഡൌണ്‍ ആയതു. ടാസ്‌ക് വരുമ്പോള്‍ പുള്ളി പഴയത് പോലെ ആകും എന്നും ടീന പറയുന്നു.

  തന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഒരു വാക്ക് പോലും പറയാന്‍ പറ്റാതെ അപ്പുറം വാതിലിലൂടെ കടന്ന് പോയപ്പോള്‍ ഈ മനുഷ്യന്‍ അനുഭവിച്ച വിഷമം എത്രത്തോളം ഉണ്ടെന്ന് ഭൂരിഭാഗം ആളുകള്‍ക്ക് മനസ്സിലായി കാണും. അത് മനസ്സിലായിട്ടും ഇത് വോട്ട് കിട്ടാന്‍ ഉള്ള പ്രകടനം എന്ന് പറയുന്നവരോട് അധികം ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നാണ് സബിന്‍ സനോജ് എഴുതുന്നത്. സബിന്റെ വാക്കുകളിലേക്ക്.

  ഫോണ് ഒന്നുമില്ലാതെ അറിയുന്ന ആളുകള്‍ ഒന്നുമില്ലാതെ ഒരു വീട്ടില്‍ 100 ദിവസം കഴിയുന്ന ഒരാള്‍. അയാള്‍ക്ക് തന്റെ ഇഷ്ട്ടങ്ങളും വിഷമങ്ങളും ഒക്കെ പങ്ക് വെക്കാന്‍ ഒരു ഫ്രണ്ടിനെ കിട്ടുന്നു. ആ വ്യക്തി ഒരു ദിവസം ഒരു വിഷമ അവസ്ഥയില്‍ പോകേണ്ടി വരുന്നു. ഇപ്പുറം നിക്കുന്ന സുഹൃത്തിന് തന്റെ കൂട്ടുകാരിയെ പോകും മുന്‍പ് കാണാനോ ഒന്ന് സമാധാനിപ്പിക്കാനോ പറ്റിയില്ല. ആ വിഷമം ആണ് എംകെയ്ക്ക് ഉണ്ടായത്. അത് ഗെയിം വോട്ട് കിട്ടാന്‍ എന്നൊക്കെ പറയുന്നവര്‍ക്ക് എന്തും പറയാം.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  അവര്‍ രണ്ട് പേരും എങ്ങനെ ആയിരുന്നു അവിടെ നിന്നിരുത് എന്ന് ഭൂരിഭാഗം ആളുകള്‍ക്കും അറിയാം. അത് കൊണ്ട് ആര് എന്തൊക്കെ പറഞ്ഞാലും ബിഗ് ബോസ് മലയാളത്തില്‍ കഴിഞ്ഞ സീസണില്‍ ആണെങ്കിലും ഇനി വരുന്ന സീസണ് ആണെങ്കിലും ' എംകെ ആന്‍റ് ഡിംപു' ഫ്രണ്ട്ഷിപ്പിന് പകരം വെക്കാന്‍ വേറെ ഒന്നും ഉണ്ടാവില്ല. കുറ്റപ്പെടുത്തുന്നവര് പറയുന്ന പോലെ എംകെയ്ക്ക് മറ്റ് ഫാന്‍സിന്റെ വോട്ട് വേണ്ട. എംകെയ്ക്ക് വോട്ട് കൊടുക്കാന്‍ എംകെയുടെ പിള്ളേര് തന്നെ ധാരാളം ആണ്. കളിയാക്കുന്നവര് അത് തുടരുക കാരണം എത്ര കളിയാക്കിയാലും 100 ദിവസം കഴിഞ്ഞു കപ്പ് എംകെ തന്നെ എടുക്കും. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Fans Slams Social Media For Accusing Manikuttan Playing Drama To Get Votes Of Dimpal Fans, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X