ബിഗ് ബോസ് വീട്ടിലേക്ക് പുതിയൊരാള്‍ കൂടി! വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി നടി?
സംഭവബഹുലമായൊരു ആഴ്ച കൂടി അവസാനിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍. മുന്‍ ആഴ്ചകളെ അപേക്ഷിച്ച് അടികളൊന്നുമില്ലാതെ രസകരമായൊരു ആഴ്ചയായിരുന്നു കടന്നു പോയത്. വീക്കിലി ടാസ്‌ക്കിനിടെ കൊമ്പു കോര്‍ത്ത താരങ്ങള്‍ ടാസ്‌ക്കിന് പിന്നാലെ എല്ലാം മറന്ന് കൈ കൊടുക്കുന്നതും സുന്ദര കാഴ്ചയായിരുന്നു.
ഇനി അറിയാനുള്ളത് അടുത്ത ക്യാപ്റ്റനാവുക ആരാണ് ആരൊക്കെയാണ് ജയില്‍ പോവുക എന്നാണ്. അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട പ്രൊമോ വീഡിയോ പ്രകാരം നോബിയും റംസാനുമായിരിക്കും ജയിലില്‍ പോവുക. പോയന്റ് കുറവായതാണ് റംസാന് വിനയായത്. എന്നാല്‍ മോശം പ്രകടനം നോബിയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. ആരായിരിക്കും ക്യാപ്റ്റനാവുക എന്നത് കണ്ടറിയണം.

നാളെ ബിഗ് ബോസ് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തുന്ന ദിവസമാണ്. ഇത്തവണ എന്തും കൊണ്ടാണ് മോഹന്‍ലാല്‍ വരുന്നതെന്നറിയാനുള്ള ആകാംഷയിലാണ് ബിഗ് ബോസ് താരങ്ങള്‍. പോയ വാരം ചിലര്‍ക്ക് ലാലേട്ടന്റെ വഴക്ക് കേട്ടിരുന്നു. ഈ വാരം ആര്‍ക്കെങ്കിലും വഴക്ക് കേള്‍ക്കേണ്ടി വരുമോ എന്നത് കണ്ടറിയണം. അതേസമയം ആരാകും ഈ ആഴ്ച പുറത്ത് പോവുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.
കിടിലന്‍ മേക്കോവറുമായി എസ്തർ; നായികയായി കാണാന്‍ കാത്തിരിക്കുകയാണെന്ന് ആരാധകർ
ഡിംപല്‍, മജിസിയ ഭാനു, അനൂപ്, സായ് വിഷ്ണു, സൂര്യ, ഫിറോസ് സജ്‌ന എന്നിവരാണ് എലിമിനേഷനെ നേരിടുന്നത്. ഇതില്‍ ആരായിരിക്കും പുറത്തു പോവുക എന്ന് മോഹന്‍ലാല്‍ വരുമ്പോള്‍ അറിയാനാകും. സൂര്യ, സായ് വിഷ്ണു, ഭാനു എന്നിവരുടെ പേരുകളാണ് പുറത്തേക്ക് പോകുന്നതായി സംശയിക്കപ്പെടുന്നത്. ഇതു സംബന്ധിച്ച ചൂടന്‍ ചര്‍ച്ചകള്‍ ഫാന്‍ ഗ്രൂപ്പുകളില്‍ സജീവമാണ്. അതേസമയം ആരെങ്കിലും വൈല്‍ഡ് കാര്‍ഡിലൂടെ കടന്നു വരുമോ എന്നും ചര്‍ച്ച നടക്കുന്നുണ്ട്.
Recommended Video
ഏഷ്യാനെറ്റിലെ തന്നെ ഒരു പരമ്പരയിലെ നടി വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് വീട്ടിലെത്തുന്നതായാണ് ചിലര്‍ സംശയം ഉന്നയിക്കുന്നത്. നേരത്തേയും ഇത്തരം ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നുവെങ്കിലും പലതുമ കേവലം കിംവദന്തികളായിരുന്നു. അതേസമയം നടന്‍ ജീവന്‍ ഗോപാലിന്റെ പേരും വൈല്‍ഡ് കാര്‍ഡായി ഉയര്‍ന്നു കേട്ടിരുന്നു. ഇനിയൊരു വൈല്‍ഡ് കാര്‍ഡ് കൂടിയുണ്ടാകുമോ എന്നറിയാന്‍ മോഹന്‍ലാല്‍ വരുന്നത് വരെ കാത്തിരിക്കണം.


Click it and Unblock the Notifications











