For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റംസാന്റെ ഫോട്ടോ പേഴ്‌സില്‍ സൂക്ഷിച്ച് റിതു മന്ത്ര; റംസാന്‍ റിതുവിനെ കോമാളിയാക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് റിതു മന്ത്ര. തുടക്കത്തില്‍ ഒന്നിലും ഇടപെടുന്നില്ലെന്ന ആരോപണം റിതു നേരിട്ടിരുന്നു. പിന്നീട് റിതു പതിയെ താളത്തിലേക്ക് എത്തി. പോയ വാരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ എലിമിനേഷനെ നേരിടുകയാണ് റിതു ഇപ്പോള്‍. എന്നാല്‍ കഴിഞ്ഞ വീക്കിലി ടാസ്‌കിലെ റിതുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  സാരിയിലും മോഡേണ്‍ ലുക്കിലും ഗ്ലാമറസായി ബിഗ് ബോസ് താരം; ശിവാനിയുടെ പുത്തന്‍ ചിത്രങ്ങള്‍

  ബിഗ് ബോസ് വീട്ടില്‍ റംസാനുമായാണ് റിതു ഏറ്റവും കൂടുതല്‍ അടുപ്പം കാണിക്കുന്നത്. ഇരുവരും പലപ്പോഴും അടിയുണ്ടാക്കുന്നതും എല്ലാം മറന്ന് പെട്ടെന്നു തന്നെ ഒന്നാകുന്നതും കാണാറുണ്ട്. ഇവര്‍ക്കിടയില്‍ പ്രണയമുണ്ടോ എന്നു വരെ ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. മോഹന്‍ലാല്‍ വന്നപ്പോഴും ഇത് ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് റിതുവിനെ അവഗണിക്കുന്ന റംസാനെയാണ് കണ്ടത്.

  ഇതിനിടെ ഇപ്പോഴിതാ കഴിഞ്ഞ ദിവസം രാത്രിയിലെ രസകരമായൊരു സംഭവം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. സ്‌പോണ്‍സേര്‍ഡ് ടാസ്‌ക്കിനിടെ ലഭിച്ച റംസാന്റെ ഫോട്ടോ റിതു കൈവശം സൂക്ഷിച്ചിരുന്നു. ഇതേക്കുറിച്ച് നോബിയോടും ഭാഗ്യലക്ഷ്മിയോടും പറഞ്ഞു ചിരിക്കുകയായിരുന്നു റംസാന്‍. തന്റെ ടീഷര്‍ട്ടാണ് റിതു ധരിച്ചിരിക്കുന്നതെന്നും റംസാന്‍ പറയുന്നുണ്ട്.

  അവള്‍ ഇട്ടിരിക്കുന്നത് എന്റെ ടീ ഷര്‍ട്ടാണ്. ചോദിക്കരുത് കെട്ടോ എന്നും റംസാന്‍ നോബിയോടും ഭാഗ്യലക്ഷ്മിയോടുമായി പറയുന്നുണ്ട്. നെവര്‍ എന്ന് ഭാഗ്യലക്ഷ്മി മറുപടി നല്‍കുന്നു. ഈ സമയം അകലെയായി ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു റിതു. തുടര്‍ന്ന് റിതു തന്റെ ഫോട്ടോ എടുത്ത് സൂക്ഷിച്ച സംഭവം റംസാന്‍ നോബിയോടും ഭാഗ്യലക്ഷ്മിയോടും വെളിപ്പെടുത്തി.

  'എല്ലാവരുടേയും ഫോട്ടോ ഉണ്ടായിരുന്നില്ലേ അതില്‍ നിന്നും എന്റെ ഫോട്ടോ തപ്പിപ്പിടിച്ച് എടുത്ത് പോക്കറ്റില്‍ വച്ചു. ബൗളില്‍ ആരുടേയും ഫോട്ടോ കാണാനില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ കാണും ഞാനെടുത്തിരുന്നില്ല എന്ന്. അപ്പോള്‍ നിന്റെ ഇല്ലെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടി.കുറേക്കഴിഞ്ഞ് ബാത്ത് റൂമില്‍ വച്ച് പോക്കറ്റില്‍ നിന്നും എന്റെ ഫോട്ടോ എടുത്ത് കാണിച്ചു തന്നു. ഞാന്‍ തട്ടിപ്പറച്ച് എന്റെ ബേസിലേക്ക് എടുത്തിട്ടു' റംസാന്‍ പറയുന്നു.

  പാവമാണ്. ബുദ്ധിയിത്തിരി കുറവാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്റെ ടീ ഷര്‍ട്ടാണ് ഇട്ടിരിക്കുന്നത്. ഞാനൊന്ന് പറയട്ടേ കേറിക്കിടന്ന് ഉറങ്ങ് പെണ്ണേ എന്ന് എന്നു പറഞ്ഞു കൊണ്ട് റംസാന്‍ അവിടെ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. പിന്നാലെ ഈ സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കകുയാണ്. റംസാന്റെ ഫോട്ടോ പഴ്‌സില്‍ സൂക്ഷിക്കാനെടുത്ത റിതുവിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. റംസാന്റെ കൈയ്യിലുള്ള നോമിനേഷന്‍ ഫ്രീ കാര്‍ഡാണ് റിതുവിന്റെ ലക്ഷ്യമെന്ന് ചിലര്‍ പറയുന്നുണ്ട്.

  അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല

  റംസാന്‍ റിതു വിനെ മണ്ടി ആക്കുകയാണെന്നു ആ മണ്ടിക്ക് അറിയില. പുറത്തെത്തുമ്പോ ഒക്കെ മനസിലാകും മര്യാദക്ക് ആ മണികുട്ടനെ ചുറ്റി നിന്നിരുന്നേല്‍ ഫൈനല്‍ വരെ എത്താമായിരുന്നു. അവന്‍ പലപ്പോഴായി അവരെ പുച്ഛിച്ച് തള്ളി വിടുന്നുണ്ട് , എന്നിട്ടും റിതു അവന്റെ പുറകെ കൂടി സ്വയം കോമാളി ആയി കൊണ്ട് ഇരിക്കുവാണ്. അവന്‍ ഇപ്പോ 2 തവണ ആയി മാറി ഇരുന്നു ബാക്കി ഉള്ളവരോട് റിതുവിനെ കളിയാക്കല്‍. അവരുടെ പേര്‍സണല്‍ ആണെന്ന് അവള്‍ കരുതുന്ന കാര്യങ്ങള്‍ വരെ എല്ലാവരോടും പറഞ്ഞു കളിയാക്കി ചിരിക്കല്‍.ഇതൊക്കെ ബോര്‍ ആണ്, തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3: Fans Trolled Rithu Manthra For Keeping Ramzan Photo On Her Wallet, Read More in Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X