അവള്‍ ഇതെങ്ങനെ ഉള്‍ക്കൊള്ളും എന്നറിയില്ല; ഡിംപലിന്റെ പപ്പയുടെ മരണത്തെ കുറിച്ച് ഭാനു

ബിഗ് ബോസ്് മലയാളം സീസണ്‍ 3യിലെ ഏറ്റവും ജനപ്രീയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ക്യാന്‍സര്‍ സര്‍വൈവറായ ഡിംപലിന്റെ പോരാട്ട വീര്യം മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ചിട്ടുള്ളതാണ്. തന്റെ വേദനകളെ മറന്ന് മത്സര ബുദ്ധിയോടെ ടാസ്‌ക്കുകളില്‍ പങ്കെടുക്കുന്ന ഡിംപലിനെ മോഹന്‍ലാലും പല വട്ടം അഭിനന്ദിച്ചിട്ടുണ്ട്.

താരകുടുംബത്തില്‍ നിന്നും വീണ്ടുമൊരു താരാ സുന്ദരി; വൈറലായി ഷനായ കപൂറിന്റെ ചിത്രങ്ങള്‍

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഡിംപലിനെ പിടിച്ചുലയ്ക്കുന്നതാണ്. തന്റെ കുടുംബത്തോടുള്ള സ്‌നേഹം ഡിംപല്‍ പലപ്പോഴും ബിഗ് ബോസ് വീട്ടില്‍ പറഞ്ഞിട്ടുണ്ട്. തന്റെ ഏറ്റവും വലിയ പിന്തുണ കുടുംബമാണെന്നാണ് ഡിംപല്‍ പറയാറുള്ളത്. താന്‍ കരയാതിരിക്കാന്‍ തന്റെ പപ്പയും മമ്മയും ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്ന് ഡിംപല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഡിംപലിനെ തകര്‍ക്കുന്നതാണ്.

എല്ലാ പ്രാര്‍ത്ഥനകളും വിഫലമായിരിക്കുകയാണ്

ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഡിംപലിന്റെ പപ്പ മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആ വാര്‍ത്തകള്‍ സത്യമാകല്ലേ എന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളും വിഫലമായിരിക്കുകയാണ്. ഡിംപലിന്റെ പപ്പ മരിച്ചുവെന്ന വാര്‍ത്ത ഗായികയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ലക്ഷ്മി ജയനാണ് സ്ഥിരീകരിച്ചത്.

ഭാനുവിന്റെ പ്രതികരണം

നമ്മുടെ കാഴ്ചയില്‍ നിന്നും മറഞ്ഞു, പക്ഷെ ഒരിക്കലും ഹൃദയത്തില്‍ നിന്നും മായുന്നില്ല. നമ്മുടെ ഡിംപല്‍ ഭാലിന്റെ പപ്പ മരിച്ചു. എന്നായിരുന്നു ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പപ്പയുടേയും മമ്മിയുടേയും ഒപ്പമുള്ള ഡിംപലിന്റെ ചിത്രവും ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ ബിഗ് ബോസ് വീട്ടില്‍ ഡിംപലിന്റെ ഉറ്റ സുഹൃത്തായിരുന്ന മജിസിയ ഭാനുവും പ്രതികരണവുമായി എത്തിയിട്ടുണ്ട്. സമയം മലയാളത്തോടായിരുന്നു ഭാനുവിന്റെ പ്രതികരണം.

മരണ വാര്‍ത്ത ശരിയാണെന്ന് ഭാനു പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിക്കുന്നത്. പനിയായിരുന്നു. എന്നാല്‍ കൊവിഡ് ആയിരുന്നുവോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും ഭാനു പറയുന്നു. പപ്പയുടെ മരണം ഡിംപല്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് അറിയില്ലെന്നും പപ്പയുമായി അവള്‍ ഒരുപാട് അറ്റാച്ച്ഡ് ആയിരുന്നുവെന്നും ഭാനു പറയുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു മരണമെന്നും ഡിംപലിന്റെ അടുത്തേക്ക് ബന്ധുക്കള്‍ പോയിട്ടുണ്ടെന്നും ഭാനു പറയുന്നു.

എങ്ങനെയായിരിക്കും ഡിംപല്‍ ഉള്‍ക്കൊള്ളുക

ഡിംപലിന്റെ പപ്പയുടെ മരണ വാര്‍ത്ത ആരാധകരെ പോലും വേദനിപ്പിച്ചിരിക്കുകയാണ്. പലപ്പോഴായി തന്റെ പപ്പയെ കുറിച്ച് ഡിംപല്‍ ബിഗ് ബോസില്‍ സംസാരിച്ചിരുന്നു. മുന്‍പ് വീഡിയോ കോളിലൂടെ പപ്പയുമായി സംസാരിച്ച ശേഷം സന്തോഷം കൊണ്ട് കരഞ്ഞ ഡിംപലിനെ ആരും മറന്നു കാണില്ല. അങ്ങനെയിരിക്കെ പപ്പയുടെ മരണ വാര്‍ത്ത എങ്ങനെയായിരിക്കും ഡിംപല്‍ ഉള്‍ക്കൊള്ളുക എന്ന് വ്യക്തമല്ല. ഡിംപല്‍ ഷോ മതിയാക്കി വീട്ടിലേക്ക് മടങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Recommended Video

ബോസ് ഹൗസിലേയ്ക്ക് ഡിംപൽ ഭാൽ, ആരാണ് ഈ സുന്ദരി | FilmiBeat Malayalam
ഡിംപല്‍ പോകുന്നു

ഉത്തര്‍ പ്രദേശ് സ്വദേശിയാണ് ഡിംപലിന്റെ പിതാവ്. അമ്മ ഇടുക്കു കട്ടപ്പനക്കാരിയും. പപ്പയെക്കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കാറുള്ള ഡിംപലിന് പപ്പ ഇനി ഇല്ല എന്ന വാര്‍ത്തയെ നേരിടാനുള്ള കരുത്തുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. അതേസമയം മണിക്കുട്ടന്റെ പിന്മാറ്റവും പപ്പയുടെ മരണത്തെ തുടര്‍ന്ന് ഡിംപല്‍ പോകുന്നതുമെല്ലാം ബിഗ് ബോസ് ആരാധകര്‍ക്കും നിരാശ പകരുന്നതാണ്. ഷോയുടെ ഭാവിയെ ഇത് സാരമായി ബാധിക്കുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X