ഇനി കാത്തിരിക്കേണ്ട, ഒടുവില്‍ തീരുമാനമായി! ബിഗ് ബോസ് ഫിനാലെ തിയ്യതിയും വേദിയും തീരുമാനിച്ചു!
നാളുകളായി മലയാളികള്‍ ഒരു ചോദ്യത്തിന് ഉത്തരം തേടി അലയുകയാണ്. എപ്പോഴാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ അറിയുക? ആരാകും വിജയി എന്നതിനേക്കാള്‍ എപ്പോഴാകും വിജയിയുടെ പ്രഖ്യാപനം നടക്കുക എന്നു പോലും അറിയാതെ വലയുകയായിരുന്നു ബിഗ് ബോസ് ആരാധകര്‍. ഷോ അതിന്റെ ഫിനാലെയിലേക്ക് അടുക്കുന്നതിനിടെയായിരുന്നു ഷോയ്ക്ക് അപ്രതീക്ഷിതമായി പൂട്ട് വീഴുന്നത്. അന്നുമുതല്‍ ഷോയുടെ ഭാവിയെന്നത് വലിയൊരു ചോദ്യ ചിഹ്നമായി നില്‍ക്കുകയായിരുന്നു.
സ്‌റ്റൈലിഷ് ലുക്കില്‍ വന്നിറങ്ങി രഷ്മിക മന്ദാന; മുഖം മറച്ചതിനാല്‍ കൈ കൊണ്ട് ഭാവങ്ങള്‍ കാണിച്ച് താരം
തമിഴ്‌നാട്ടിലെ ലോക്ക്ഡൗണിനെ തുടര്‍ന്നായിരുന്നു ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്. ഇതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 3യും മുഴുവനാക്കാതെ അവസാനിപ്പിക്കുമോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ ഉടലെടുത്തു. പിന്നാലെ താരങ്ങള്‍ നാട്ടിലേക്ക് വരികയും ചെയ്തു. എന്നാല്‍ ഇത്തവണ വിജയിയെ കണ്ടെത്തുമെന്നും അതിനായി വോട്ടിംഗ് നടത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. പിന്നാലെ വോട്ടിംഗും നടന്നു.

പക്ഷെ വോട്ടിംഗ് അവാസനിച്ചിട്ട് തന്നെ ഒരു മാസത്തിലധികമായി. ഈ സാഹചര്യത്തില്‍ വിജയിയെ എപ്പോള്‍ പ്രഖ്യാപിക്കുമെന്നറിയാതെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കാത്തിരിപ്പിന്റെ പ്രതിഷേധം ചിലര്‍ ട്രോളുകളിലൂടേയും മറ്റും സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഗ്രാന്റ് ഫിനാലെ ഉടനെ തന്നെയുണ്ടാകും.

ബിഗ് ബോസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യൂബ് ചാനലാണ് വാര്‍ത്തയുമായി എത്തിയിരിക്കുന്നത്. കാത്തിരുന്ന് കാത്തിരുന്ന് ഒരു തീരുമാനം ആയെന്നാണ് വ്‌ളോഗര്‍ രേവതി പറയുന്നത്. ഫിനാലെ ചെന്നൈയില്‍ വച്ചു തന്നെ നടത്തുമെന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നതെന്നാണ് രേവതി പറയുന്നത്. അത് നല്ല തീരുമാനമാണെന്നും എല്ലാവരുടേയും മനസിലുള്ള ഫിനാലെ ബിഗ് ബോസ് വേദിയില്‍ വച്ച് തന്നെ നടക്കുന്നതാണെന്നായിരുന്നു രേവതി പറഞ്ഞത്. താരങ്ങളെല്ലാം ചെന്നൈയ്ക്ക് പോകാനുള്ള തയ്യാറെടുപ്പാണെന്നും അവതാരക പറയുന്നു.

അതേസമയം തിയ്യതിയുടെ കാര്യത്തില്‍ പൂര്‍ണമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും രേവതി പറയുന്നുണ്ട്. ജൂലൈ 24 നായിരിക്കും ഷൂട്ട് നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സാധ്യതയെന്നാണ് വീഡിയോയില്‍ പറയുന്നത്. എപ്പോഴാകും ടിവിയില്‍ കാണാന്‍ സാധിക്കുക എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടനെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുമെന്നാണ് കരുതപ്പെടുന്നത്.
Recommended Video

ഷോ നിര്‍ത്തി വെക്കേണ്ടി വന്നപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരുന്നവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തുക. മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, നോബി, റിതു മന്ത്ര, അനൂപ് കൃഷ്ണന്‍, റംസാന്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. വിജിയയെ കണ്ടെത്താനുള്ള വോട്ടിംഗ് നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. അതിനാല്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഞങ്ങള്‍ക്ക് പറയാനുള്ളത്
ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ എന്ന് പ്രഖ്യാപിക്കുന്ന കാര്യത്തില്‍ സ്ഥിരീകരകണങ്ങളൊന്നും ലഭ്യമായിട്ടില്ല. എങ്കിലും വിജയി ആരെന്ന് അറിയാനായി ഞങ്ങളും കാത്തിരിക്കുകയാണ്. ഏറ്റവും മികച്ച, ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്നയാള്‍ തന്നെ വിജയിയായി മാറട്ടെ.


Click it and Unblock the Notifications