For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് നിരാശപ്പെടുത്തിയ അനുഭവം, കുറ്റബോധമില്ല; ബിഗ് ബോസ് ഓര്‍മ്മകള്‍ പറഞ്ഞ് അനൂപ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു അനൂപ് കൃഷ്ണന്‍. ഫൈനല്‍ ഫൈവ് വരെ എത്താനും അനൂപിന് സാധിച്ചു. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അനൂപ് ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ കൂടുതല്‍ ജനപ്രീയനായി മാറുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായ അനൂപ് ടാസ്‌ക്കുകളിലെ മികവു കൊണ്ടും സഹമത്സരാര്‍ത്ഥികളോടുള്ള പെരുമാറ്റം കൊണ്ടും കൈയ്യടി നേടുകയായിരുന്നു.

  ഹോട്ട് ലുക്കില്‍ യുവതാരം ജാന്‍വി കപൂര്‍; ഹോട്ട് ഫോട്ടോഷൂട്ട് കാണാം

  ഇപ്പോഴിതാ തന്റെ ബിഗ് ബോസ് ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് അനൂപ് കൃഷ്ണന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മനസ് തുറന്നത്. എന്തുകൊണ്ടാണ് താന്‍ ബിഗ് ബോസിലേക്ക് പോകാന്‍ തീരുമാനിച്ചത് എന്നും ഷോയില്‍ നിന്നും ലഭിച്ച മറക്കാനാകാത്ത അനുഭവങ്ങളുമെല്ലാം അനൂപ് തുറന്നു പറയുന്നുണ്ട്.വിശദമായി വായിക്കാം.

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലേക്ക് വിളിച്ചപ്പോള്‍ തന്നെ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ലെന്നാണ് അനൂപ് പറയുന്നത്. എന്തുകൊണ്ട് ആയിക്കൂട എന്നായിരുന്നു അനൂപിന്റെ ചിന്ത. ആത്മവിശ്വാസമില്ലാത്തവരാണ് ഇതുപോലൊരു അവസരം നിഷേധിക്കുക. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും സ്വഭാവത്തില്‍ വലിയ അന്തരമുള്ളവര്‍ മടിക്കും എന്നാല്‍ താന്‍ ജീവിതത്തില്‍ അഭിനയിക്കുന്നയാളല്ല. അതുകൊണ്ട് തന്നെ തനിക്ക് നല്ല മത്സരാര്‍ത്ഥിയാകാന്‍ പറ്റുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും താന്‍ എന്നും അറിയിപ്പെടുക ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഫൈനലിസ്റ്റ് ആയിട്ടായിരിക്കുമെന്നും അനൂപ് പറയുന്നു.

  ബിഗ് ബോസ് വീട്ടില്‍ ലഭിച്ച ഓരോ ടാസ്‌ക്കിലും തന്റേതായ എന്തെങ്കിലും നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് അനൂപ് പറയുന്നത്. ടാലന്റ് ഷോയില്‍ അവതരിപ്പിച്ച അല്‍ഷിമേഴ്‌സ് രോഗിയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടാസ്‌ക് എന്നാണ് അനൂപ് പറയുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം എന്നതാണ് ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം. അതേസമയം തന്റെ പ്രകടനത്തെ അഭിനന്ദിച്ചത് സഹതാരങ്ങള്‍ മാത്രമല്ല ബിഗ് ബോസ് ക്രൂവിലെ അംഗങ്ങള്‍ വരെയാണെന്നും അനൂപ് പറയുന്നു. തന്റെ പ്രകടനം കണ്ടപ്പോള്‍ ശരിക്കും അനൂപ് മറന്നു പോയതാണെന്ന് കരുതി കട്ട് ചെയ്യാന്‍ ഒരുങ്ങിയിരുന്നുവെന്ന് അവര്‍ തന്നോട് പിന്നീട് പറഞ്ഞതായി അനൂപ് ഓര്‍ക്കുന്നു.

  ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നാണ് അനൂപ് പറയുന്നത്. റാങ്കിംഗ് ടാസ്‌ക്കില്‍ താന്‍ തിരഞ്ഞെടുത്തത് അഞ്ചാം സ്ഥാനം ആയിരുന്നു. അത് നേടാന്‍ സാധിച്ചത് നേട്ടമായി കാണുന്നുവെന്നാണഅ അനൂപ് പറയുന്നത്. ഗെയിമര്‍ ഓഫ് ദ സീസണ്‍ എന്ന പുരസ്‌കാരം ലഭിച്ചതും അനൂപ് നേട്ടമായാണ് കാണുന്നത്. അതുപോലെ തന്നെ ആരേയും വേദനിപ്പിച്ചിട്ടില്ലെന്നതും ആരുടേയും വെറുപ്പ് സമ്പാദിക്കാതെ ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചതും അനൂപിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്. തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും ലാലേട്ടനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചു, ഇനിയെന്താണ് വേണ്ടതെന്നാണ് അനൂപ് ചോദിക്കുന്നത്.

  Also Read: കല്യാണം കഴിക്കണ്ട എന്ന് വിചാരിച്ചാലും സമയമാകുമ്പോള്‍ നടക്കും, വിവാഹത്തെ കുറിച്ച് മീര നന്ദന്‍

  ബിഗ് ബോസിൽ അനൂപ് പറഞ്ഞത് പോലെ ഫിനാലെയിൽ സംഭവിച്ചു

  ഷോ അപ്രതീക്ഷിതമായി നിര്‍ത്തിവെച്ചപ്പോള്‍ ഞെട്ടിപ്പോയെന്നാണ് അനൂപ് പറയുന്നത്. തന്റെ മനസില്‍ മുഴുവന്‍ ടിക്കറ്റ് ടു ഫിനാലെയായിരുന്നു. അവസാന ഗെയിമില്‍ മുന്നിട്ട് നിന്നതും അനൂപായിരുന്നു. അതുകൊണ്ട് ആ തീരുമാനത്തില്‍ തനിക്ക് വിഷമം തോന്നിയിരുന്നുവെന്നാണ് അനൂപ് പറയുന്നത്. പിന്നീട് വോട്ടിംഗ് പ്രഖ്യാപിച്ചപ്പോഴും തനിക്ക് പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു. അനൗദ്യോഗിക വോട്ടിംഗ് പോള്‍ ഫലങ്ങള്‍ തന്നെ നിരാശപ്പെടുത്തുന്നതായിരുന്നുവെന്നും അനൂപ് പറയുന്നു. ഇതിനിടെ തന്റെ ഇഷയായി പലരും തെറ്റിദ്ധരിച്ചത് സുഹൃത്തായ വിജിതയെ ആണെന്നും അനൂപ് പറയുന്നുണ്ട്.

  English summary
  Bigg Boss Malayalam Season 3 finalist Anoop Krishnan Opens Up The Show And His Moments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X