സൂര്യ തനിക്ക് ആരാണ്? ഒടുവില്‍ മണിക്കുട്ടന്‍ മനസ് തുറന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ജനപ്രീയനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. സൈക്കിള്‍ ലൂയിസ്, മീശ മാധവന്‍ തുടങ്ങിയ കഥാപാത്രങ്ങളിലൂടേയും മറ്റു ടാസ്‌ക്കുകളിലൂടേയും ബിഗ് ബോസ് വീടിനുള്ളില്‍ പാട്ടു പാടിയും ഡാന്‍സ് ചെയ്തുമെല്ലാം ധാരാളം ആരാധകരെ മണിക്കുട്ടന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനിടെയായിരുന്നു തനിക്ക് മണിക്കുട്ടനോട് പ്രണയമാണെന്ന സൂര്യയുടെ വെളിപ്പെടുത്തല്‍ വരുന്നത്.

നോക്കിയാല്‍ കണ്ണെടുക്കാനാകില്ല; ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍

പലപ്പോഴായി സൂര്യ തനിക്ക് മണിക്കുട്ടനോടുള്ള പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് വീടിനുള്ളില്‍ നിന്നും പുറത്തു പോവുകയാണെങ്കില്‍ തനിക്ക് മണിക്കുട്ടനെ മിസ് ചെയ്യുമെന്ന് സൂര്യ പറഞ്ഞിരുന്നു. സൂര്യ പോവുകയാണെങ്കില്‍ തനിക്ക് സൂര്യയേയും മിസ് ചെയ്യുമെന്ന് മണിക്കുട്ടനും പറഞ്ഞിരുന്നു. എന്നാല്‍ താനിവിടെ പ്രണയിക്കാന്‍ വന്നതല്ലെന്നും ഗെയിം കളിക്കാനാണ് വന്നതെന്നുമായിരുന്നു മണിക്കുട്ടന്റെ മറുപടി.

മനസ് തുറന്ന് മണിക്കുട്ടന്‍

അതേസമയം മണിക്കുട്ടന് പിന്നാലെ നടന്ന് എലിമിനേഷനില്‍ നിന്നും രക്ഷപ്പെടാനുള്ള സൂര്യയുടെ നാടകമാണ് പ്രണയമെന്നും ചിലര്‍ പറയുന്നത്. മണിക്കുട്ടന്‍ തന്റെ നിലപാട് വ്യക്തമാക്കണമെന്നും ചിലര്‍ പറയുന്നുണ്ട്. ഇന്നലെ നടന്ന മോണിംഗ് ആക്ടിവിറ്റിയില്‍ സൂര്യ തനിക്ക് ആരാണെന്ന മനസ് തുറന്നിരിക്കുകയാണ് മണിക്കുട്ടന്‍. തനിക്കുണ്ടായിരുന്ന പെണ്‍ സൗഹൃദങ്ങളെ കുറിച്ചും മണിക്കുട്ടന്‍ മനസ് തുറക്കുന്നുണ്ട്.

''എന്റെ സുഹൃത്ത് വലയം എടുത്തു നോക്കിയാല്‍ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ. പെണ്‍കുട്ടികളില്ല. അത് മാറിയത് ഞാന്‍ ഇവിടെ വന്നപ്പോഴാണ്. ഇവിടെ വന്നതോടെ ആ വിടവ് മാറി കിട്ടി. ഇവിടെയുള്ള ഓരോ പെണ്‍കുട്ടിയുമായി നല്ല സൗഹൃദമാണ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉച്ചയ്ക്ക് ചോറു കൊണ്ടു പോകാറില്ല. ഇവരു കൊണ്ടു വരും. എന്നിട്ടത് ഒരു ഇലയിലിടും. അതില്‍ നിന്നും കുഴച്ച് തിന്നുകയോ വാരി തരികയോ ഒക്കെയായിരുന്നു. അത് പിന്നെ കിട്ടിയത് ഇവിടെയാണ്''.

 ഒരു പേടി

സൂര്യ ഇവിടെയുളളവരില്‍ ഏറ്റവും നല്ല സുഹൃത്താണ്. അവളൊരു കവിതയെഴുതി തന്നു. ആവശ്യമുള്ള സമയത്ത് കെയറിംഗ് തരുന്നുണ്ട്. പക്ഷെ സൂര്യയുമായുള്ള സൗഹൃദം മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ എനിക്ക് ചിലപ്പോള്‍ ഒരു പേടി വരാറുണ്ട്. കാരണം നമ്മള്‍ എവിടെയെങ്കിലും സംസാരിച്ച കൊണ്ടിരിക്കുമ്പോള്‍ ആരെങ്കിലും ആഹ് എന്ന് ചിരിച്ചിട്ട് പോകും. ഇത് കാരണമാണ് എനിക്ക് പല സുഹൃത്തുക്കളേയും നഷ്ടമായത്.

ഒഴിഞ്ഞ് മാറും


നമ്മള്‍ എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആരെങ്കിലുമൊക്കെ വന്ന് ആ എന്താ ഇവിടെ ഓ മണിക്കുട്ടന്റെ കൂടെയാണോ എന്ന് ആക്കിയിട്ട് പോകും. ഇങ്ങനെയായപ്പോല്‍ പലപ്പോഴും എന്തിനാണൊരോ പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്ന് കരുതി അവര്‍ തന്നെ ഒഴിഞ്ഞ് മാറും. പണ്ടൊരു കൂട്ടുകാരിയുണ്ടായിരുന്നു. അതിനിടയിലൊരു പ്രണയം വന്നു പിന്നെ ആ ഫ്രണ്ട്ഷിപ്പേ അടിച്ചു പിരിഞ്ഞു. ആ വീട്ടില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയായി. സൂര്യ എന്റെ നല്ല സുഹൃത്താണ് മണിക്കുട്ടന്‍ പറഞ്ഞു.

Recommended Video

സണ്ണിക്കൊപ്പമുള്ള റൊമാന്റിക് അനുഭവങ്ങൾ. | Gouri G Kishan and Sunny Wayne | Filmibeat Malayalam
 സൂര്യയ്ക്ക് ഉത്തരം കിട്ടി

പിന്നാലെ കമന്റുമായി സോഷ്യല്‍ മീഡിയ എത്തിയിരിക്കുകയാണ്. സൂര്യയ്ക്ക് ഉത്തരം കിട്ടി. ഇനിയെങ്കിലും മണികുട്ടനെ വെറുതെ വിട്ടാല്‍ മതിയാരുന്നു. പാവപെട്ട മണി എന്തൊക്കെ രീതിയില്‍ പറയുന്നു. ഇനിയെങ്കിലും മണിക്കുട്ടനെ വെറുതെ വിട്ടൂടെ സൂര്യ. ഇനി മനസിലായില്ല എങ്കില്‍ സൂര്യക്ക് വേറെ പദ്ധതി ആണ്. സൂര്യയെ സുഹൃത്തായി കാണുന്നത് തന്നെയാണ് മണിക്കുട്ടാ ഞങ്ങള്‍ക്കും ഇഷ്ട്ടം. സൂര്യയുടെ ടപ് ടപ് ഇനിയെങ്കിലും മാറിയാല്‍ മതിയാരുന്നു. ഇനി എങ്കിലും ഒന്ന് സമാധാനം കൊടുക്ക്..ഇതില്‍ കൂടുതല്‍ വ്യക്തമാക്കി ഇനി മണിക്കുട്ടന് പറയുവാന്‍ കഴിയില്ല എന്നെല്ലാമാണ് വീഡിയോയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X