'ഇഷ്ടം തോന്നിയ ആ ആള്‍ മണിക്കുട്ടനാണ്'; ഒടുവില്‍ മണിക്കുട്ടനോട് മനസ് തുറന്ന് സൂര്യ

ആദ്യം ബിഗ് ബോസിനോടും പിന്നീട് മോഹന്‍ലാല്‍ വന്നപ്പോള്‍ അദ്ദേഹത്തോടും തനിക്ക് ഈ വീട്ടിലെ ഒരാളോട് ഇഷ്ടമുണ്ടെന്ന് സൂര്യ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ മാത്രം സൂര്യ തയ്യാറായിരുന്നില്ല. പക്ഷെ സൂര്യയ്ക്ക് ആരോടാണ് ക്രഷ് തോന്നിയതെന്ന് ബിഗ് ബോസ് വീടിനുള്ളിലുളളവര്‍ക്കും പ്രേക്ഷകര്‍ക്കും മനസിലായിരുന്നു. ഇപ്പോഴിതാ സൂര്യ തന്നെ തന്റെ മനസ് തുറന്നിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച താരങ്ങളുടെ ലീക്കായ ചിത്രങ്ങള്‍

മണിക്കുട്ടനായിരുന്നു സൂര്യയ്ക്ക് ഇഷ്ടം തോന്നിയ ആ ആള്‍. വീട്ടിലെ മറ്റ് അംഗങ്ങള്‍ നേരത്തെ തന്നെ അത് മണിക്കുട്ടനായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴത് സൂര്യ തന്നെ ശരിവച്ചിരിക്കുകയാണ്. മാത്രവുമല്ല തന്റെ ഇഷ്ടം സൂര്യ മണിക്കുട്ടനോട് വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. മണിക്കുട്ടനെ പൂള്‍ ഏരിയയിലേക്ക് മാറ്റിയിരുത്തിയായിരുന്നു സൂര്യ തന്റെ മനസ് തുറന്നത്.

ഇഷ്ടവും ബഹുമാനവും തോന്നിയ ആ ആള്‍

തനിക്ക് ഇഷ്ടവും ബഹുമാനവും തോന്നിയ ആ ആള്‍ മണിക്കുട്ടനാണെന്ന് സൂര്യ വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇത് പ്രേമമോ മറ്റോ അല്ലെന്നും സൂര്യ വ്യക്തമാക്കി. ആശ്ചര്യത്തോടെയായിരുന്നു മണിക്കുട്ടന്‍ സൂര്യയുടെ വാക്കുകള്‍ കേട്ടത്. സൂര്യയുടെ വാക്കുകള്‍ക്ക് മണിക്കുട്ടന്‍ നന്ദി പറയുകയും ചെയ്തു. പിന്നീട് എന്തുകൊണ്ടാണ് തനിക്ക് മണിക്കുട്ടനോട് അങ്ങനൊരു ഇഷ്ടം തോന്നിയതെന്നും സൂര്യ വ്യക്തമാക്കി.

പരിഗണന

തന്റെ അച്ഛനും അമ്മയും മാത്രമാണ് ഇതിന് മുമ്പ് തനിക്ക് ചെവി തന്നിരുന്നത്. ഇവിടെ വന്നപ്പോള്‍ ആ പരിഗണന ലഭിച്ചത് മണിക്കുട്ടനില്‍ നിന്നുമാണ്. ഇതാണ് മണിക്കുട്ടനോട് ഇഷ്ടവും ബഹുമാനവും തോന്നാനുണ്ടായ കാരണമെന്നും സൂര്യ വ്യക്തമാക്കി. പിന്നാലെ ഈ സ്‌നേഹം അങ്ങനെ തന്നെ നിലനില്‍ക്കട്ടെയെന്നും അതിനൊരു മാറ്റമുണ്ടാകാതിരിക്കട്ടെ എന്നും മണിക്കുട്ടന്‍ പറഞ്ഞു.

നേരത്തെ, മണിക്കുട്ടനോടുള്ള തന്റെ പ്രണയത്തെ കുറിച്ച് സൂര്യ റംസാനോട് മനസ് തുറന്നിരുന്നു. മണിക്കുട്ടന്റെ പിന്നാലെ നടക്കാനൊന്നും താനില്ലെന്നും പ്രേമം, കല്യാണം ആ ഘട്ടത്തിലേക്കൊന്നും എത്തിയിട്ടില്ലെന്നും സൂര്യ വ്യക്തമാക്കി. തുടര്‍ന്ന് റംസാന്‍ സൂര്യയെ ഉപേേദശിക്കുകയും ചെയ്തു.

പുറകെ നടക്കാന്‍ വയ്യ


ചേച്ചിയുടെ മനസ് വളരെ ലൈറ്റ് ആണ്. ഇമോഷന്‍സ് പെട്ടെന്ന് എക്‌സ്പ്രസ് ചെയ്യുന്നു. ഇത് ചേച്ചിയെ തന്നെ സങ്കടത്തിലാക്കും. കുറച്ചുകൂടി ലൈറ്റാക്കിക്കോ. സങ്കടപ്പെടരുത്. സന്തോഷത്തോടെ ഇരിക്കണമെന്നും റംസാന്‍ സൂര്യയോട് പറഞ്ഞു. സെല്‍ഫ് റെസ്‌പെക്റ്റ് ഉണ്ടെന്നും നാണം കെടാന്‍ വയ്യെന്നും സൂര്യ പറയുന്നു. പുറകെ നടക്കാന്‍ വയ്യ. എക്‌സപ്രസ് ചെയ്യാന്‍ വയ്യ. പ്രത്യേകിച്ച മണിക്കുട്ടന്റെയടുത്ത്. കാരണം എടുത്തടിച്ചുപോലെയാണ് മണിക്കുട്ടന്‍ സംസാരിക്കുന്നതെന്നും സൂര്യ റംസാനോട് പറഞ്ഞു.

Recommended Video

മിഷേലിനെ ബിഗ്‌ബോസ് മനപ്പൂർവം പുറത്തക്കിയതോ? | FilmiBeat Malayalam
ഈ ആഴ്ച നോമിനേഷനില്‍

അതേസമയം, ഈ ആഴ്ചത്തെ നോമിനേഷനും കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് സാക്ഷിയായി.
ഈ ആഴ്ച നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എയ്ഞ്ചല്‍, ഋതു, മണിക്കുട്ടന്‍, സൂര്യ , ഫിറോസ്- സ്ജന എന്നിവരാണ്. ഏറ്റവും കൂടുതല്‍ വോട്ട് സജ്‌ന-ഫിറോസിന് ആയിരുന്നു, 9 വോട്ടുകളാണ് ലഭിച്ചത്. ആറ് വോട്ടുകളാണ് സൂര്യ നേടിയത്. മണിക്കുട്ടന്‍ ആദ്യമായാണ് നോമിനേഷനിലേക്ക് കടന്നു വരുന്നത്. കഴിഞ്ഞ ആഴ്ച ഏറ്റവു കൂടുതല്‍ വോട്ട് നേടിയ ഡിംപല്‍ ഇത്തവണ സുരക്ഷിതയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X