എന്ത് ധരിക്കണം എന്നത് എന്റെ ഇഷ്ടം, കുറേനാളായി സഹിക്കുന്നു; അടക്കിവച്ച അമര്‍ഷം തീയാക്കി സൂര്യ
ഇതുവരെ അടിയൊന്നും ഉണ്ടാക്കാതെ മാറി നടന്നിരുന്ന സൂര്യയും പൊളി ഫിറോസിനെതിരെ രംഗത്ത് എത്തി. തന്നെ കുറിച്ച് ഫിറോസും സജ്‌നയും പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി എണ്ണിയെണ്ണി പറഞ്ഞായിരുന്നു സൂര്യയുടെ പ്രതികരണം. ഫിറോസിക്ക ഇവിടെ പറഞ്ഞതാണ് സജ്‌ന ട്യൂബ് ലൈറ്റ് ആണെന്ന്. അതുമായി ബന്ധപ്പെട്ടൊരു കാര്യമാണ് ഇവിടെ പറയുന്നതെന്ന് പറഞ്ഞാണ് സൂര്യ തുടങ്ങിയത്. ഞാന്‍ വന്നപ്പോള്‍ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് ഫേക്ക് എന്നത്. കഴിഞ്ഞ ദിവസം സജ്‌ന തനിക്കൊരു കാരണമുണ്ടെന്ന് പറഞ്ഞു കൊണ്ട് നീ ഫേക്ക് ഫേക്ക് ഫേക്ക് എന്ന് പറഞ്ഞുവെന്നും സൂര്യ പറയുന്നു.
ഇതിനിടെ ഫിറോസ് ഇടയ്ക്ക് കയറി സംസാരിക്കാന്‍ ശ്രമിച്ചതും വെയിറ്റ് ലെറ്റ് മീ സ്പീക്ക് എന്നു പറഞ്ഞ് സൂര്യ വിലക്കി.'ട്യൂബ് ലൈറ്റ് ആണോ എന്ന് നിങ്ങള്‍ മനസിലാക്കാന്‍ വേണ്ടി പറയുകയാണ്. അന്നൊരു ദിവസം ഡ്രസ് ഷോള്‍ഡര്‍ ഇറക്കി ഇടാന്‍ പറഞ്ഞപ്പോള്‍ തിരിച്ചിട്ടു കൊണ്ട് ഞാന്‍ പറഞ്ഞ കാരണം മലയാളി പ്രേക്ഷകര്‍ കാണുന്നതല്ലേ എന്നായിരുന്നു. ശരിയാണ് ആളുകള്‍ കാണുന്നതാണ്. എങ്ങനെ വസ്ത്രം ധരിക്കണം എന്നത് എന്റെ മാത്രം അവകാശമാണ്''. സൂര്യ പറഞ്ഞു.

ഞാന്‍ പുറത്ത് മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ട് ഇവിടെ ധരിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. അതിന്റെ കാരണം, പുറത്ത് ഞാന്‍ സിനിമയോ ഫോട്ടോഷൂട്ടോ ചെയ്യുമ്പോള്‍ എനിക്കുള്ള വസ്ത്രങ്ങള്‍ തരുന്നത് അവരാണ്. അത് കഴിയുമ്പോള്‍ അവര്‍ക്കത് തിരികെ കൊടുക്കുന്നതാണ്. ഇവിടെയുള്ളവര്‍ക്കെല്ലാം അത് അറിയാവുന്നതുമാണ്. സൂര്യ പറയുന്നു.
എന്റെ കൈയ്യിലുള്ളത് മാത്രമേ എനിക്കിടാന്‍ പറ്റൂ. എന്റെ കൈയ്യിലുള്ളത് ഇതുപോലെത്തെയോ നിങ്ങള്‍ നാടന്‍ എന്നു വിളിക്കുന്നതോ ആയ വസ്ത്രങ്ങളാണ്. മറ്റൊരു കാര്യം ഇവിടെയുള്ള എല്ലാവര്‍ക്കും അറിയാം ജയിലിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്നയാള്‍ ഞാനാണെന്ന്ും സൂര്യ പറഞ്ഞു. അപ്പോഴേക്കും സജ്‌ന ഇടയില്‍ കയറി സംസാരിക്കുകയായിരുന്നു. താന്‍ മന്ദബുദ്ധിയാണെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ചില ഇന്നര്‍ മീനിങ്ങുകള്‍ പെട്ടെന്ന് കത്തില്ലെന്നാണ് പറഞ്ഞതെന്നും സൂര്യ പറഞ്ഞു. സജ്‌ന മന്ദബുദ്ധിയാണെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ലെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ ഒന്നടങ്കം പറഞ്ഞു. ഇതിനിടെ പുറത്ത് നിങ്ങളൊക്കെ എങ്ങനെയാണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന് സജ്‌ന പറഞ്ഞതും സൂര്യ പൊട്ടിത്തെറിച്ചു.
വെള്ള സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഹണി റോസ്
ഫിറോസിനെ 2008ല്‍ കണ്ടതാണ്. സജ്‌നയെ കണ്ടിട്ടേയില്ല. പിന്നെ എങ്ങനെയാണ് ഞാന്‍ പുറത്ത് ഇങ്ങനെയല്ലെന്ന് സജ്‌നയ്ക്ക് പറയാന്‍ സാധിക്കുക എന്ന് സൂര്യ ചോദിച്ചു. കുറേ നാളായി ഇത് സഹിക്കുന്നുവെന്നും ഇനി പറ്റില്ലെന്നും സൂര്യ പറഞ്ഞു. പിന്നീട് സൂര്യയ്ക്ക് മറുപടിയുമായി പൊളി ഫിറോസ് എത്തി. താന്‍ ഏഷ്യാനെറ്റില്‍ വര്‍ക്ക് ചെയ്തിരുന്ന കാലത്ത് സൂര്യ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും അന്ന് വളരെ ഹോട്ടായ വസ്ത്രമായിരുന്നു ധരിച്ചിരുന്നുവെന്നും ഫിറോസ് പറഞ്ഞു. അതിനെന്താണെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ തിരിച്ചടിച്ചു.


Click it and Unblock the Notifications