ഫൈനല്‍ ഫൈവില്‍ ആരൊക്കെ? തഗ്ഗ് മറുപടിയുമായി പൊളി ഫിറോസ്!
ഏറ്റവും ഒടുവിലായി ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞു പുറത്തു പോയവരാണ് ഫിറോസും സജ്‌നയും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ഇരുവരും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. തുടക്കം മുതല്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ സജീവമായിരുന്നു ഇരുവരും. ടാസ്‌ക്കുകളിലും മികച്ച രീതിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വോട്ടിംഗിലൂടെയായിരുന്നില്ല സജ്‌നയും ഫിറോസും പുറത്ത് പോയത്.
നിയമലംഘനങ്ങളും മറ്റ് മത്സരാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതടക്കമുള്ള മോശം പെരുമാറ്റവുമായിരുന്നു ഇരുവരേയും പുറത്തേക്ക് എത്തിച്ചത്. ഫൈനലിലുണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന മത്സരാര്‍ത്ഥികളായിരുന്നു ഫിറോസും സജ്‌നയും. എന്നാല്‍ സ്വന്ത്ം പ്രവര്‍ത്തികള്‍ തന്നെയാണ് ഇരുവര്‍ക്കും വിനയായത്. പുറത്ത് വന്ന ഫിറോസും സജ്‌നയും പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ആരെല്ലാമായിരിക്കും ഫൈനലിലുണ്ടാവുക എന്ന ചോദ്യത്തിന് ഫിറോസ് നല്‍കിയ തഗ്ഗ് മറുപടി ശ്രദ്ധ നേടുകയായിരുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസും സജ്‌നയും മനസ് തുറന്നത്. പുറത്തായതിന് ശേഷം ഷോ കണ്ടപ്പോള്‍ തോന്നിയത് അവിടെ നിന്നും പോരാളികള്‍ പുറത്താകും എന്നാണ്.പോരാളികളെ ആദ്യം പുറത്താക്കും. ഏറ്റവും സേഫ് സോണില്‍ നിന്ന് കളിക്കുന്നവരാണ് അവിടെയുള്ളത്. ചങ്കുറപ്പില്ലാതെ കളിക്കുന്നവരെയാണ് ഞാന്‍ കണ്ടത്. ആ ചങ്കുറപ്പില്ലാത്തവര്‍ തമ്മില്‍ മത്സരിക്കും എന്നായിരുന്നു ഫിറോസ് പറഞ്ഞത്.
നോക്കിയാല്‍ കണ്ണെടുക്കാനാകില്ല ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍
അവിടെ ചില കുബുദ്ധികളുണ്ട്. ആ കുബുദ്ധിയില്‍ ചിലര്‍ വീഴും. കിരീടം ചൂടുന്നവരെ ഞാന്‍ കരുത്തുള്ള മത്സരാര്‍ത്ഥിയെന്നോ വിജയി എന്നോ വിളിക്കില്ല. എനിക്കവരെ അറിയാവുന്നത് കൊണ്ടാണ്. ഇവരില്‍ ആരാകുമെന്ന് ചോദിച്ചാല്‍ പോലും എനിക്കുത്തരം തരാനാകില്ല. കാരണം 12 ഫേക്ക് മുഖങ്ങളാണ് എനിക്കവിടെ കാണാനാകുന്നതെന്നും ഫിറോസ് പറഞ്ഞു.
ഇനിയവിടെ നടക്കുന്നത് കൂടുതലും ഓണവില്ലായിരിക്കും. ഒടിക്കാന്‍ ആളില്ലാത്തത് കൊണ്ട് ഓണവില്ല് തന്നെയായിരിക്കുമെന്നുറപ്പാണെന്നും സജ്‌ന പറയുന്നു. അതേസമയം ബിഗ് ബോസ് വീട് മറ്റൊരു നോമിനേഷന് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു. ഇതു പ്രകാരം ഡിംപല്‍, സൂര്യ, അനൂപ്, സായ് വിഷ്ണു, സന്ധ്യ എന്നിവരാണ് എവിക്ഷനെ നേരിടുന്നത്.


Click it and Unblock the Notifications