twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനൂപിന് പണി കൊടുക്കാന്‍ ഫിറോസും സജ്‌നയും; പക്ഷെ നൈസായിട്ട് പാളി, കൈയ്യോടെ പൊക്കി!

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മത്സരാര്‍ത്ഥികളായിരുന്നു ദമ്പതികളായ ഫിറോസും സജ്‌നയും. ഇരുവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്നവരായിരുന്നു. വന്ന നാള്‍ മുതല്‍ ഷോയിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മത്സരാര്‍ത്ഥികളായിരുന്നു ഫിറോസും സജ്‌നയും. എന്നാല്‍ നിരന്തരം നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഇരുവരേയും പുറത്താക്കുകയായിരുന്നു. മറ്റ് താരങ്ങളുടെ അഭിപ്രായം കണക്കിലെടുത്തായിരുന്നു ഈ തീരുമാനം.

    ബിഗ് ബോസിന് പുറത്ത് വന്ന ശേഷവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഫിറോസും സജ്‌നയും. തങ്ങളുടെ യുട്യൂബ് ചാനലിലൂടെയാണ് ഫിറോസും സജ്‌നയും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബിഗ് ബോസ് മലയാളത്തിലെ മൂന്നാം സീസണിലേയും മുന്‍ സീസണുകളിലേയും പല താരങ്ങളേയും ഇരുവരും തങ്ങളുടെ ചാനലിലൂടെ ഇതുവരെ പറ്റിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഫിറോസിന്റേയും സജ്‌നയുടേയും ഇരയായത് അനൂപ് കൃഷ്ണനായിരുന്നു.

    Bigg Boss Malayalam

    എന്നാല്‍ പ്രതീക്ഷിച്ചത് പോലെ അനൂപിനെ അത്രയ്ക്ക് പറ്റിക്കാന്‍ ഫിറോസിനും സജ്‌നയ്ക്കും സാധിച്ചില്ല. ശബ്ദം മാറ്റിയായിരുന്നു ഫിറോസ് അനൂപിനോട് സംസാരിച്ചത്. തങ്ങള്‍ കൊണ്ടോട്ടിയില്‍ നിന്നുമാണ് വിളിക്കുന്നത്. വീട്ടിലെല്ലാവരും അനൂപിന്റെ ആരാധകരാണെന്നും ഫിറോസ് പറഞ്ഞു. ഫിറോസ് തന്നെ സര്‍ എന്നു വിളിച്ചപ്പോള്‍ അനൂപ് എന്നു വിളിച്ചാല്‍ മതിയെന്ന് തിരുത്തുകയായിരുന്നു അനൂപ് ചെയ്തത്. പിന്നീട് സംസാരിക്കവെ തങ്ങള്‍ക്ക് ശില്‍പ്പം ഉണ്ടാക്കുന്ന പണിയാണെന്ന് ഫിറോസ് പറഞ്ഞു.

    എന്ത് ശില്‍പ്പം എന്നു ചോദിച്ചപ്പോള്‍ മയിലൊക്കെ ഉണ്ടാക്കുമെന്ന് ഫിറോസ് പറഞ്ഞതും അനൂപ് പൊട്ടിച്ചിരിക്കുകയായിരുന്നു. ഫിറോസ് ഭായ് സുഖമാണോ എന്നായിരുന്നു അനൂപിന്റെ പ്രതികരണം. പിന്നാലെ ഫിറോസും സജ്‌നയും സത്യം വെളിപ്പെടുത്തി. രണ്ട് കൂട്ടരും പരസ്പരം വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ കാണാമെന്നും മുമ്പ് പദ്ധതിയിട്ടത് പോലെ യാത്ര പോകാമെന്നെല്ലാം പറഞ്ഞ ശേഷമാണ് അനൂപ് ഫോണ്‍ വച്ചത്.

    സ്വിമ്മിങ് സ്യൂട്ട് അണിഞ്ഞ് തിരയെണ്ണി വേദിക; ഹോട്ട് ചിത്രങ്ങള്‍

    Recommended Video

    Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

    അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഷോയും വോട്ടിംഗും അവസാനിച്ചിട്ട് നാളുകളായി. അതുകൊണ്ട് തന്നെ ആരാധകരുടെ കാത്തിരിപ്പും നീണ്ടു പോവുകയായിരുന്നു. എന്നാല്‍ ജൂലൈ 24 ന് ചെന്നൈയില്‍ വച്ച് ഷോയുടെ ഫിനാലെ ചിത്രീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

    English summary
    Bigg Boss Malayalam Season 3 Firoz And Sajna Pranks Anoop But He Caught Them
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X