പണി കൊടുത്ത് ഫിറോസും സജ്‌നയും; റംസാന്റെ മനസില്‍ ലഡ്ഡു പൊട്ടി; ഭാഗ്യലക്ഷ്മിയുടെ മറുപടി!

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ കരുത്തരായ മത്സരാര്‍ത്ഥികളായിരുന്നു ഫിറോസും സജ്‌നയും. രണ്ടു പേരാണെങ്കിലും ഒരു മത്സരാര്‍ത്ഥിയായിട്ടായിരുന്നു ഫിറോസും സജ്‌നയും മത്സരിച്ചത്. ബിഗ് ബോസ് വീട്ടിലേക്ക് കയറി വന്ന നാള്‍ മുതല്‍ തന്നെ ഫിറോസും സജ്‌നയും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ബിഗ് ബോസ് വീട്ടിലെ മിക്കവരുമായും വഴക്കുകള്‍ ഉണ്ടാക്കിയിരുന്നു ഫിറോസും സജ്‌നയും. ഒടുവില്‍ നിയമലംഘനം നടത്തിയതിന്റെ പേരില്‍ ഇരുവരേയും പുറത്തേക്ക് അയക്കുകയായിരുന്നു.

സന്തോഷം കൊണ്ട് തുള്ളിച്ചാടി രാഖി സാവന്ത്; ആഷോഘ ചിത്രങ്ങള്‍

എന്നാല്‍ ബിഗ് ബോസ് വീടിന് പുറത്ത് വന്ന ശേഷം എല്ലാവരുമായി അടുപ്പം സൃഷ്ടിക്കാനും നിലനിര്‍ത്താനും ശ്രമിക്കുന്ന ഫിറോസിനേയും സജ്‌നയെയുമാണ് കണ്ടത്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പലതാരങ്ങളേയും ഇതിനോടകം തന്നെ ഇരുവരും ചേര്‍ന്ന് പറ്റിച്ചിട്ടുണ്ട്. സൂര്യ, റിതു മന്ത്ര, നോബി തുടങ്ങിയ സീസണ്‍ 3 താരങ്ങളും ഷിയാസ്, പേളി തുടങ്ങിയ മുന്‍ താരങ്ങള്‍ വരെ ഫിറോസ് സജ്‌നയുടെ പ്രാങ്കിന് ഇരകളായി.

 റംസാനെ പറ്റിച്ചിരിക്കുകയാണ്

ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ യുവത്വമായിരുന്ന റംസാനെ പറ്റിച്ചിരിക്കുകയാണ് ഫിറോസും സജ്‌നയും. ഫോണിലൂടെയാണ് ദമ്പതികള്‍ റംസാന് പണി കൊടുത്തത്. ആരാധികയാണെന്ന് പറഞ്ഞ് താരത്തെ വിളിക്കുകയായിരുന്നു ഫിറോസും സജ്‌നയും. സജ്‌നയായിരുന്നു സംസാരിച്ച് തുടങ്ങിയത്. തൃശ്ശൂരില്‍ നിന്നും അമ്മുവാണ് വിളിക്കുന്നതെന്നും റംസാന്‍ ചേട്ടനെ ഒരുപാട് ഇഷ്ടമാണെന്നും സജ്‌ന പറഞ്ഞു. താരത്തിന്റെ ശബ്ദത്തിലെ മാറ്റം ആര്‍ക്കും പിടിക്കിട്ടുന്നതായിരുന്നില്ല.

റംസാന്‍ ചേട്ടന്റെ ഡാന്‍സ്

സ്‌നേഹത്തിന് റംസാന്‍ നന്ദി പറഞ്ഞു. എവിടെ നിന്നാണ് നമ്പര്‍ കിട്ടിയതെന്ന് ചോദിച്ചപ്പോള്‍ ഗൂഗിളില്‍ നിന്നും കൂട്ടുകാരി തന്നതാണെന്നായിരുന്നു സജ്‌ന പറഞ്ഞത്. അല്‍പ്പനേരം സംസാരിച്ച ശേഷം തന്റെ സഹോദരന് കൊടുക്കാമെന്ന് പറഞ്ഞ് സജ്‌ന ഫോണ്‍ ഫിറോസിന് സംസാരിക്കുകയായിരുന്നു. ആറ് വയസുകാരനെ പോലെയായിരുന്നു ഫിറോസ് സംസാരിച്ചത്. റംസാന്‍ ചേട്ടന്റെ ഡാന്‍സ് ഇഷ്ടമാണെന്നും ഇനിയും ബിഗ് ബോസില്‍ വരുമോ എന്നെല്ലാം ഫിറോസ് ചോദിച്ചു.

പണി കൊടുക്കുന്ന പരിപാടി

തനിക്ക് പൊളി ഫിറോസിന്റെ നമ്പര്‍ തരുമോ എന്ന് ഫിറോസ് ചോദിച്ചതോടെയാണ് ഫിറോസ് സത്യം വെളിപ്പെടുത്തുന്നത്. മൂന്നുപേരും ചേര്‍ന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു. സജ്‌നയുടെ പ്രകടനം ഗംഭീരമായിരുന്നുവെന്നും എന്നാല്‍ ഫിറോസ് നശിപ്പിച്ചെന്നും റംസാന്‍ പറഞ്ഞു. പണി കൊടുക്കുന്ന പരിപാടി നിര്‍ത്താറായില്ലേ എന്നായിരുന്നു റംസാന്‍ ഫിറോസിനോട് ചോദിച്ചത്. അകത്തും പുറത്തും നിങ്ങള്‍ എനിക്ക് പണി തരികയാണല്ലോ എന്ന് റിതു ചോദിച്ച കാര്യം സജ്‌ന റംസാനോട് പറഞ്ഞു.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale
ഭാഗ്യലക്ഷ്മി

തുടര്‍ന്ന് താരങ്ങള്‍ പരസ്പരം വിശേഷങ്ങള്‍ ചോദിച്ചു. എല്ലാവരേയും ഒരുമിച്ച് കാണണമെന്നും ഒരു ദിവസം വീഡിയോ ചെയ്യാമെന്നെല്ലാം പറഞ്ഞു. പിന്നാലെ ഓരോരുത്തരെ കുറിച്ചും സംസാരിച്ചു. ഭാഗ്യലക്ഷ്മിയെ വിളിച്ചുവോ എന്ന് റംസാന്‍ ചോദിച്ചപ്പോള്‍ വിളിച്ചപ്പോള്‍ ഭാഗ്യലക്ഷ്മി ഫോണ്‍ എടുത്തില്ലെന്നും എന്നാല്‍ മെസേജിന് മറുപടി തരുന്നുണ്ടെന്നും ഫിറോസും സജ്‌നയും അറിയിച്ചു. ചേച്ചിയ്ക്ക് കുറച്ച് വിഷമമുണ്ടെന്നും എന്നാല്‍ എല്ലാം മാറുമെന്നും സജ്‌ന പറഞ്ഞു. തങ്ങള്‍ക്ക് ആരോടും ദേഷ്യമില്ലെന്നും സൗഹൃദം മാത്രമേയള്ളൂവെന്നും എന്നാല്‍ ചിലര്‍ ഇപ്പോഴും അനിഷ്ടം സൂക്ഷിക്കുന്നുണ്ടെന്നും ഫിറോസും സജ്‌നയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X