അനൂപിനെ സൂക്ഷിക്കണം, രണ്ട് അഭിപ്രായമുള്ളവനാണ്; മണിക്കുട്ടനും ഫിറോസും

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് അനൂപ് കൃഷ്ണന്‍. ജനപ്രീയ സീരിയലിലെ നായകനായ അനൂപിന് ബിഗ് ബോസിലെത്തിയപ്പോഴും ആ സ്‌നേഹം നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ക്യാപ്റ്റന്‍സി ടാസ്‌ക്കിനിടെയുണ്ടായ സംഭവങ്ങള്‍ അനൂപിന്റെ ജനപ്രീതിയ്ക്ക് ക്ഷീണം വരുത്തി വച്ചിട്ടുണ്ട്.

സ്റ്റൈലിഷ് ലുക്കില്‍ പ്രിയങ്കരിയായി പ്രിയാമണി; എന്തൊരു മാറ്റമെന്ന് സോഷ്യല്‍ മീഡിയ

സുഹൃത്തും ബിഗ് ബോസ് വീടിനുള്ളിലെ എല്ലാ തമാശകള്‍ക്കും കൂടെയുണ്ടായിരുന്ന മണിക്കുട്ടനെ പുറത്താക്കാന്‍ റംസാനൊപ്പം ചേര്‍ന്ന സംഭവത്തിലാണ് അനൂപിനെതിരെ വിമര്‍ശനം കടുത്തത്. ഇതിന് പിന്നാലെ ഭാഗ്യലക്ഷ്മിയോടും സംഘത്തോടും കൂടുതല്‍ അടുക്കകയും ചെയ്തു അനൂപ്. നിലനില്‍പ്പിനായി അനൂപ് നിലപാടില്‍ മാറ്റം വരുത്തിയെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. മണിക്കുട്ടനും മറ്റും ഇതേകാര്യം അഭിപ്രായപ്പെടുകയും ചെയ്തു.

സൂക്ഷിക്കണം

ഇപ്പോഴിതാ കഴിഞ്ഞ ദിവസം അനൂപിനെ കുറിച്ച് മണിക്കുട്ടനും ഫിറോസ് ഖാനും തമ്മില്‍ നടത്തിയ ചര്‍ച്ചയും ശ്രദ്ധ നേടുകയാണ്. സൂക്ഷിക്കേണ്ട ഒരാളാണ് അനൂപെന്നാണ് മണിക്കുട്ടന്‍ ഫിറോസിനോട് പറയുന്നത്. ഇത് ഫിറോസും സമ്മതിക്കുന്നു. അതെ അനൂപ് പമ്മി നില്‍ക്കുന്നത് നോക്കണ്ട എന്നായിരുന്നു ഫിറോസിന്റെ പ്രതികരണം. നേരത്തേയും അനൂപ് സൈലന്റ് വിഷമാണെന്ന് ഫിറോസ് പറഞ്ഞിരുന്നു.

ആപ്പിള്‍ വിഷയം

ഇന്നലെ തന്നെ ആപ്പിളിന്റെ കേസ് എടുത്തിട്ടത് അനൂപാണ്. എന്നിട്ടവന്‍ സൈലന്റ് ആയി. എന്താണെന്നറിയാമോ ആപ്പിള്‍ എടുത്തത് നിങ്ങളും ഡിംപലുമാണ്. എല്ലാവരും കണ്ടതാണ് ആപ്പിള്‍ ഇരിക്കുന്നതെന്ന് മണിക്കുട്ടന്‍ പറഞ്ഞു. ആപ്പിള്‍ ആരും കഴിക്കാതെ അഴുകി പോവുകയാണെന്നും ഇതേ വിഷയം അവരായിരുന്നുവെങ്കില്‍ മിണ്ടില്ലായിരുന്നുവെന്നും മണിക്കുട്ടന്‍ പറയുന്നു.

രണ്ട് അഭിപ്രായം

ആപ്പിള്‍ നമ്മള്‍ എടുത്തപ്പോള്‍ അഴുകി ഇരിക്കുകയായിരുന്നുവെന്ന് ഫിറോസ് പറഞ്ഞു. അവന്‍ തന്നെ പറഞ്ഞു എല്ലാവരും എടുത്തു കഴിക്കണം. അവന് എല്ലാ കാര്യത്തിലും രണ്ട് അഭിപ്രായമാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ഇത് സ്ഥാപിക്കാനായി താനുമായുണ്ടായ വഴക്കും നോബി തെറിവിളിച്ചതിനെ കുറിച്ച് അനൂപ് പറഞ്ഞതും ഫിറോസ് ചൂണ്ടിക്കാണിച്ചു. അന്ന് ഞാന്‍ വഴക്ക് കൂടിയില്ലേ അന്നും അങ്ങനെ തന്നെയായിരുന്നു. നോബിയുടെ കാര്യത്തില്‍ കണ്ടില്ലേ. മുഴുത്ത തെറിവിളിച്ചത് ദേഷ്യം വന്നപ്പോള്‍ അറിയാതെ വന്നതാണെന്ന് ഫിറോസ് പറയുന്നു.

Recommended Video

Bigg Boss Malayalam : ഫിറോസ് സായിയെ പൊളിച്ചടുക്കിയതിന് പിന്നിൽ | FilmiBeat Malayalam
നിലപാട് മാറ്റം


അനൂപിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റം മത്സരാര്‍ഥികളുടെ ഇടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനെ കുറിച്ച് ഡിംപല്‍ മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ പറയുകയും ചെയ്തിരുന്നു. മജ്സിയ അനൂപ് പ്രശ്‌നമായിരുന്നു അന്ന് ഡിംപല്‍ പറഞ്ഞത്. ബിഗ് ബോസ് ഹൗസിലെ തേപ്പുകാരന്‍ എന്നായിരുന്നു ഡിംപല്‍ നടനെ വിശേഷിപ്പിച്ചത്. ഇതിനെ അനൂപ് എതിര്‍ത്തത് താനും ഭാനുവും തമ്മിലുള്ള പ്രശ്‌നത്തിന് കാരണം ഡിംപല്‍ ആണെന്നായിരുന്നു.

അനൂപിനെതിരെ ഭാനു

കഴിഞ്ഞ ദിവസം അനൂപ് മീന്‍ കറി ഉണ്ടാക്കിയതിനെ വിമര്‍ശിച്ച് മജ്‌സിയ രംഗത്തെത്തിയിരുന്നു. ഈ ആഴ്ചയില്‍ കിച്ചണ്‍ ടീമിലായിരുന്നു അനൂപ്. മീന്‍ കറി വെച്ചതിന്റെ പോരായ്മയെ കുറിച്ചായിരുന്നു മജ്‌സിയ പറഞ്ഞത്. പഞ്ചസാര ചേര്‍ത്തായിരുന്നു അനൂപ് മീന്‍കറി വെച്ചത്. വല്ലപ്പോഴും കിട്ടുന്ന മീന്‍ നന്നായി വെക്കാമായിരുന്നുവെന്നായിരുന്നു ബാനു പറഞ്ഞത്. അനൂപിന് അതറിയില്ല, എന്നാല്‍ അത് സമ്മതിക്കുകയുമില്ല. അതാണ് പുള്ളിയുടെ പ്രധാന പ്രശ്നമെന്നുമായിരുന്നു ഭാനു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X