For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സായിയെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ എനിക്കറിയാം'; പൊട്ടിത്തെറിച്ച് ഫിറോസ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3 സംഭവബഹുലമായ മാറിയിരിക്കുകയാണ്. വാക് പോരുകള്‍ കയ്യാങ്കളിയിലേക്ക് വരെ എത്തിയതായാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് സാക്ഷ്യം പറയുന്നത്. ടാസ്‌ക്കിനിടെ സായ് വിഷ്ണു തന്നെ മര്‍ദ്ദിച്ചുവെന്ന ആരോപണവുമായി സജ്‌ന രംഗത്ത് വന്നതോടെയായിരുന്നു രംഗങ്ങളുടെ തുടക്കം. പിന്നാലെ ബിഗ് ബോസ് ഇടപെടുകയും ഇരുവരേയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുകയും ചെയ്തിരുന്നു.

  ചുമ്മാ പുറത്തേക്ക് ഇറങ്ങുമ്പോഴും സാറ സ്‌റ്റൈലിഷാണ്

  കണ്‍ഫെഷന്‍ റൂമിലെത്തിയ സായ് വിഷ്ണുവും സജ്‌നയും തങ്ങളുടെ ഭാഗം ബിഗ് ബോസിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് സായ് വിഷ്ണുവിന് താക്കീത് നല്‍കിയ ബിഗ് ബോസ് ഇരുവരോടും കൈകൊടുത്ത് പിരിയാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നിയമം ലംഘിച്ച് ടാസ്‌ക് അലങ്കോലമാക്കിയെന്ന് കണ്ടെത്തിയ ബിഗ് ബോസ് ടാസ്‌ക് അവസാനിപ്പിക്കുകയും ചെയ്തു.

  സജ്‌നയെ സായ് വിഷ്ണു തല്ലിയെന്നത് തെളിഞ്ഞതാണ്. എന്നിട്ടും താക്കീത് നല്‍കുക മാത്രമാണ് ബിഗ് ബോസ് ചെയ്തതെന്നത് ശരിയല്ലെന്ന് പ്രേക്ഷകര്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത് ഫിറോസ് ഖാനും ബിഗ് ബോസിനെ അറിയിച്ചിരുന്നു. ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഫിറോസ് ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു.

  സായ് വിഷ്ണുവിന്റെ പെരുമാറ്റത്തിനെതിരെ മണിക്കുട്ടന്‍, അനൂപ് എന്നിവര്‍ ഫിറോസിന് അരികിലെത്തിയിരുന്നു. ഇതേക്കുറിച്ച് ബിഗ് ബോസിനോട് ചോദിക്കണമെന്നും ഇരുവരും ഫിറോസിനോട് പറഞ്ഞിരുന്നു. തന്റെ ഭാര്യയെ തല്ലിയതിനെതിരെ ഫിറോസ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.

  വീഡിയോയില്‍ ഫിറോസും സജ്‌നയും കണ്‍ഫെഷന്‍ റൂമിലിരിക്കുകയാണ്. മാനസികമായുള്ള ആക്രമണങ്ങളെ നേരിടാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഇടതുവശത്തെ മാര്‍ഗം തിരഞ്ഞെടുത്ത് വീട്ടില്‍ പോകാം എന്നാണ് ബിഗ് ബോസ് ഇരുവരോടും പറയുന്നത്. എന്തായിരിക്കാം ഇവരുടെ പ്രതികരണം എന്നറിയാനായി ഇന്നത്തെ എപ്പിസോഡ് കാണണം.

  പിന്നാലെ ഫിറോസ് ബിഗ് ബോസ് വീട്ടില്‍ പൊട്ടിത്തെറിക്കുന്നതും വീഡിയോ കാണാം. സായ് നിന്റടുത്ത് ആ രീതിയില്‍ പെരുമാറിയെങ്കില്‍ അതിനപ്പുറത്ത് പെരുമാറാന്‍ എനിക്കറിയാം. എന്തു പറഞ്ഞാലും കരഞ്ഞ് കരഞ്ഞ് നിക്കരുത്. ഇവിടെ കരച്ചിലല്ല ആവശ്യം. കരുത്താണ് വേണ്ടത് എന്ന് ഫിറോസ് സജ്‌നയോട് പറയുന്നു. സായിയെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ എനിക്കറിയാം എന്നും ഫിറോസ് പറയുന്നുണ്ട്.

  ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും | Filmibeat Malayalam

  രോഷാകുലനായാണ് ഫിറോസ് പ്രതികരിക്കുന്നത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ അമ്പരപ്പോടെ അരികിലിരിക്കുന്നുണ്ട്. സായ് വിഷ്ണുവിനോട് സംസാരിക്കുന്ന റംസാനേയും കാണാം. ബിഗ് ബോസ് വീടിനുള്ളിലെ രംഗങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സജ്‌നയുടെ പരാതിയില്‍ എന്തായിരിക്കാം ബിഗ് ബോസിന്റെ തുടര്‍ നടപടി എന്താകുമെന്ന് കണ്ടറിയണം.

  അതേസമയം, ദേഹോപദ്രവം ചെയ്യരുതെന്ന നിയമമിരിക്കെ സായ് വിഷ്ണു ചെയ്തതിനെ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ശക്തമായ നടപടി തന്നെ സായ് വിഷ്ണുവിനെതിരെ വേണമെന്ന് പ്രേക്ഷകര്‍ പറയുന്നു.

  ബിഗ് ബോസ് മലയാളം ഫാന്‍ ഗ്രൂപ്പുകളിലെല്ലാം ഇന്നലത്തെ അടി ചര്‍ച്ചയായിട്ടുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുകയും മോശം ഭാഷയും ഉപയോഗിക്കുന്ന വ്യക്തിയാണ് സായ് വിഷ്ണു. സജ്നയെ മര്‍ദ്ദിച്ചതിന്റെ തെളിവ് എല്ലാവരും കണ്ടതാണ്. സജ്നയുടെ ദേഹത്ത് പരുക്കുകളുമുണ്ട്. അങ്ങനെയിരിക്കെ കേവലം സമവായം മതിയാകില്ലെന്നും നടപടി വേണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.

  English summary
  Bigg Boss Malayalam Season 3 Firoz Khan Gets Angry After The Sai Sajna Incident, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X