സന്ധ്യയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഫിറോസ്; വളഞ്ഞിട്ട് പൊരിച്ച് മത്സരാര്‍ത്ഥികള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വിവാദ താരമാണ് ഫിറോസ് ഖാന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന നാള്‍ മുതല്‍ ഫിറോസ് ഖാനും ഭാര്യ സജ്‌നയും ബിഗ് ബോസിലെ പ്രധാന ചര്‍ച്ചാ വിഷയമാണ്. ആദ്യം ഡിംപലുമായുള്ള പ്രശ്‌നമായിരുന്നുവെങ്കില്‍ പിന്നീടത് മറ്റുള്ളവരിലേക്കും പടര്‍ന്നു. അനൂപ് കൃഷ്ണന്‍, മിഷേല്‍, കിടിലം ഫിറോസ്, രമ്യ, സായ് വിഷ്ണു, സൂര്യ തുടങ്ങിയവരുമായെല്ലാം ഇവര്‍ കോര്‍ത്തു.
സൂര്യപ്രഭയില്‍ മിന്നിതിളങ്ങി ആന്‍ഡ്രിയ; ചിത്രങ്ങള്‍
ഇപ്പോഴിതാ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് ഫിറോസ് ഖാന്‍. ഇത്തവണ മറുവശത്തുള്ളത് സന്ധ്യയാണ്. പൊതുവെ ബിഗ് ബോസ് വീടിനുള്ളില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ കഴിഞ്ഞു വരുന്ന മത്സരാര്‍ത്ഥിയാണ് സന്ധ്യ. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയ എലിമിനേഷന്‍ എപ്പിസോഡായിരുന്നു. ഇതിനായി അണിഞ്ഞൊരുങ്ങിയാണ് എല്ലാ മത്സരാര്‍ത്ഥികളുമെത്തിയത്. ഇതിനിടെയായിരുന്നു സംഭവം.

സന്ധ്യയോട് ഫിറോസ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. കിടിലം ഫിറോസ്, സായ് വിഷ്ണു, റംസാന്‍ എന്നിവര്‍ക്കിടയിലെ ചര്‍ച്ചയാണ് ആദ്യം കാണിച്ചത്. സന്ധ്യയോട് ഫിറോസ് പറഞ്ഞത് സായ് മറ്റുള്ളവരോട് പറയുകയായിരുന്നു. സന്ധ്യയുടെ വസ്ത്രത്തെ പ്രശംസിക്കുന്നതിനിടെ ബ്ലൌസിനെ കുറിച്ച് ഫിറോസ് നടത്തിയ പരമാര്‍ശമാണ് സായ് ചൂണ്ടിക്കാണിച്ചത്. ഇതിന് കുറച്ച് തുണി മതിയല്ലോ എന്നായിരുന്നു ഫിറോസിന്റെ കമന്റ്.

ഫിറോസിന്റെ വാക്കുകള്‍ വളരെ മോശമാണെന്ന് താന്‍ അപ്പോള്‍ തന്നെ പറഞ്ഞുവെന്നും തന്റെ വസ്ത്രം തന്റെ ഇഷ്ടവും അവകാശവുമാണെന്ന് സന്ധ്യയും മറുപടി നല്‍കിയെന്ന് സായ് അറിയിച്ചു. ഫിറോസ് പറഞ്ഞത് സ്ത്രീവിരുദ്ധതയാണെന്ന് കിടിലം ഫിറോസും അഭിപ്രായപ്പെട്ടു. റംസാനും അത് അംഗീകരിച്ചു. എന്നാല്‍ സന്ധ്യ ഇടപെടാതെ തങ്ങള്‍ക്ക് നേരിട്ട് കേറി അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നായിരുന്നു മൂന്നു പേരും പറഞ്ഞത്. ഭാഗ്യലക്ഷ്മിയും പിന്നീട് ഇവര്‍ക്കൊപ്പം ചേര്‍ന്നു.

പിന്നാലെ സജ്‌നയേയും ഫിറോസിനേയും വിളിച്ചിരുത്തി സന്ധ്യ സംസാരിച്ചു. താന്‍ തെറ്റായ അര്‍ത്ഥത്തിലല്ല പറഞ്ഞതെന്നും സന്ധ്യയുടെ വസ്ത്രധാരണത്തെ താന്‍ എന്നും പ്രശംസിക്കാറുണ്ടെന്നുമായിരുന്നു ഫിറോസിന്റെ പ്രതികരണം. ഇതിനെ സജ്‌നയും ന്യായീകരിച്ചു. ഇതിനിടെ എയഞ്ചലിനോട് നടത്തിയ പരാമര്‍ശത്തെ കുറിച്ചും സംസാരമുണ്ടായി. തുടര്‍ന്ന് എയ്ഞ്ചലും അവിടേക്ക് എത്തി. പതിയെ വാക്കുകള്‍ ഉച്ചത്തിലായി. ഇതോടെ മറ്റ് മത്സരാര്‍ത്ഥികളും അവിടെ എത്തി.
Recommended Video

ഫിറോസ് നടത്തിയത് മോശമായ പരാമര്‍ശമാണെന്നും താന്‍ എന്ത് ധരിക്കണമെന്നത് തന്റെ മാത്രം തീരുമാനമാണെന്നും ഇനി ഇതുപോലുള്ള കമന്റുകള്‍ നടത്തരുതെന്നും സന്ധ്യ തീര്‍ത്തു പറഞ്ഞു. കൂടി നിന്നവരും സന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ താന്‍ പറഞ്ഞതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നിയെങ്കില്‍ മാപ്പ് പറയുന്നതായി ഫിറോസ് ഖാന്‍ അറിയിച്ചു. ഇതോടെയാണ് ഈ ചര്‍ച്ച അവസാനിച്ചത്.
അതേസമയം, രണ്ടാമത്തെ എലിമിനേഷനാണ് ഇന്നലെ ബിഗ് ബോസ് വീട് സാക്ഷിയായത്. വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് വീട്ടിലെത്തിയ മിഷേലായിരുന്നു ഇന്നലെ പുറത്തായത്. ബിഗ് ബോസ് വീട്ടിലെത്തിയതിന് പിന്നാലെ ഡിംപലുമായുണ്ടായ പൊട്ടിത്തെറിക്ക് ശേഷം നിശബ്ദയായി പോയിരുന്നു മിഷേല്‍. ഇതാണ് മിഷേലിനെ എലിമിനേഷനിലേക്ക് എത്തിച്ചത്. ബിഗ് ബോസ് വീടിന്റെ പുതിയ ക്യാപ്റ്റനായി നോബി മാര്‍ക്കോസ് നിയോഗിക്കപ്പെട്ടതിനും കഴിഞ്ഞ എപ്പിസോഡ് സാക്ഷിയായി.


Click it and Unblock the Notifications