നോബി സജ്‌നയോട് ദേഷ്യം കാണിച്ചപ്പോള്‍ ഒന്നും പറയാനില്ലേ? അനൂപിനെ ചോദ്യം ചെയ്ത് ഫിറോസ്

സംഭവബഹുലമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എലിമിനേഷന്‍ എപ്പിസോഡില്‍ എയ്ഞ്ചല്‍ തോമസ് ബിഗ് ബോസ് വീടിനോട് വിട പറഞ്ഞു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് വീട്ടിലെത്തിയ എയ്ഞ്ചലിന് അധികനാള്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. തനിക്ക് പറ്റിയ പ്ലാറ്റ്‌ഫോമല്ല ബിഗ് ബോസ് വീട് എന്നാണ് പുറത്ത് വന്ന എയ്ഞ്ചലും പറയുന്നത്.

തട്ടത്തിന്‍ മറയത്തെ സുന്ദരിയായി രമ്യ പാണ്ഡ്യന്‍; ചിത്രങ്ങളിതാ

പതിവ് പോലെ പോയ ആഴ്ചയില്‍ നടന്ന കാര്യങ്ങളെ കുറിച്ചും മറ്റും മോഹന്‍ലാല്‍ ഇന്നലെ ഓരോരുത്തരോടുമായി ചോദിച്ചു. രസകരമായ ടാസ്‌ക്കും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരുന്നു. പോയ ആഴ്ചയിലെ ക്യാപ്റ്റനായിരുന്ന നോബിയെ കുറിച്ചുള്ള അഭിപ്രായങ്ങളും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് ആരാഞ്ഞ്. ചിലര്‍ നോബി നല്ല ക്യാപ്റ്റനായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ മറ്റുചിലര്‍ നോബി ചിലരോട് പ്രത്യേക പരിഗണന കാണിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു.

ആരോപണവുമായി ഭാനു

ഇതിനിടെ കഴിഞ്ഞ ദിവസം സജ്‌നയും ഭാഗ്യലക്ഷ്മിയും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ നോബി നടത്തിയ ഇടപെടലും ഉയര്‍ന്നു വന്നു. സജ്‌ന നോബിയ്ക്ക് അരികിലെത്തിയ സമയം നോബി സജ്‌നയോട് ദേഷ്യം പ്രകടിപ്പിച്ചുവെന്ന ആരോപണവുമായി ഭാനു രംഗത്ത് എത്തി. സജ്‌നയെ നോക്കാതെ തെറിവിളിക്കുകയായിരുന്നു നോബി ചെയ്തത്. ഈ സമയം അവിടെ ഉണ്ടായിരുന്ന അനൂപ് നോബിയെ നിയന്ത്രിക്കുകയായിരുന്നുവെന്നും ഭാനു പറഞ്ഞു.

ചോദ്യം ചെയ്തു ഫിറോസ്

ഇതിന് മറുപടിയുമായി അനൂപും നോബിയുമെത്തി. ദേഷ്യം വന്നപ്പോള്‍ പറഞ്ഞതാണെന്നും വിഷമമായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും നോബി പറഞ്ഞു. ആ സമയത്തെ വികാരത്തിലാണ് നോബി അങ്ങനെ പറഞ്ഞതെന്നായിരുന്നു അനൂപിന്റെ പ്രതികരണം. അതൊരു തെറ്റല്ലെന്നും അനൂപ് പറഞ്ഞു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ഫിറോസ് ഖാന്‍ രംഗത്ത് എത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച മോഹന്‍ലാല്‍ നോക്കി നില്‍ക്കെ അനൂപും ഫിറോസും തമ്മില്‍ കോര്‍ത്തിരുന്നു. ഇതായിരുന്നു ഫിറോസ് ചൂണ്ടിക്കാണിച്ചത്.

സ്ലോ പോയിസണ്‍

ഡിംപലിനെ കള്ളി എന്ന് വിളിച്ചതിനെ ചോദ്യം ചെയ്ത് അന്ന് അനൂപ് ഫിറോസിനെതിരെ രംഗത്ത് എത്തുകയായിരുന്നു. അന്ന് കള്ളിയെന്ന് വിളിച്ചതിന് തനിക്കു നേരെ വന്ന അനൂപ് സജ്‌നയെ നോബി തെറി വിളിച്ചതിനെ എങ്ങനെയാണ് ന്യായീകരിക്കുന്നതെന്ന് ഫിറോസ് ചോദിച്ചു. അനൂപ് സ്ലോ പോയിസണ്‍ ആണെന്നായിരുന്നു ഫിറോസ് പറഞ്ഞത്. നോബിയോട് പ്രശ്‌നമില്ലെന്നും ഫിറോസ് പറഞ്ഞു. ഫിറോസിന് മറുപടി നല്‍കാതെ ചിരിച്ചു കൊണ്ടു പോവുകയായിരുന്നു അനൂപ് ചെയ്തത്.

Recommended Video

Bigg Boss Malayalam : പൊളി ഫിറോസിന്റെ ഫാൻസെ..ചെയ്തത് ചെറ്റത്തരമാണ് | FilmiBeat Malayalam
തേക്കുന്ന ആള്‍

അതേസമയം അനൂപും ഡിംപലും തമ്മിലും ചെറിയ പ്രശ്‌നം കഴിഞ്ഞ ദിവസമുണ്ടായി. തേക്കുന്ന ആള്‍ ആരാണെന്നാണ് എന്നതായിരുന്നു ഡിംപലിന് ലഭിച്ചത്. ആദ്യം തന്നോടും, പാത്തുവിനോടും ഏറ്റവും കമ്പനി ആയിരുന്ന വ്യക്തി തങ്ങളോട് പറയുന്നതും, പ്രവര്‍ത്തിക്കുന്നതും മറ്റൊന്നാണ് അതൊകൊണ്ടുതന്നെ ഈ വീട്ടിലെ തേപ്പുകാരന്‍ അനൂപ് ആണ് എന്ന് താന്‍ പറയും എന്ന് ഡിംപല്‍ പറഞ്ഞു. പാത്തുവും താനും ആയുള്ള വിഷയത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത് ഡിംപല്‍ ആണെന്നും അതിനെ തനിക്ക് പരിഹരിക്കാന്‍ അറിയാം എന്ന മറുപടിയാണ് അനൂപ് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X