നമ്മുടെ ആക്ട് പൊളിക്കുകയാണ് അവരുടെ ലക്ഷ്യം; ഭാഗ്യലക്ഷ്മിയെ കുറിച്ച് ഫിറോസ്

തുടക്കത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ഭാഗ്യലക്ഷ്മി. എന്നാല്‍ പിന്നീട് ഭാഗ്യലക്ഷ്മിയുടെ പ്രകടനം പിന്നോട്ട് പോയതായാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍. തനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധിക്കാത്തതിനെ കുറിച്ച് ഭാഗ്യലക്ഷ്മി ബിഗ് ബോസിലെ മറ്റ് താരങ്ങളോട് പറഞ്ഞിരുന്നു. ഇതിനിടെ ബിഗ് ബോസ് തന്നെ ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഭാഗ്യലക്ഷ്മിക്കെതിരെ കടുത്ത ആരോപണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് വീട്ടിലെ ദമ്പതികളാണ് സജ്‌നയും ഫിറോസും. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിന് ശേഷം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇരുവരും ഭാഗ്യലക്ഷ്മിയുടെ നീക്കങ്ങളെ കുറിച്ച് സംസാരിച്ചത്. തങ്ങള്‍ക്കെതിരെ ഭാഗ്യലക്ഷ്മി നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഫിറോസും സജ്‌നയും ആരോപിക്കുന്നത്.

Firoz Khan

തങ്ങളുടെ ആക്ട് പൊളിക്കാന്‍ ഭാഗ്യലക്ഷ്മി ശ്രമിക്കുന്നുണ്ടെന്നായിരുന്നു ഫിറോസും സജ്‌നയും അഭിപ്രായപ്പെട്ടത്. നമ്മളൊരു ആക്ട് കൊണ്ടു വരുമ്പോള്‍ അതിനെ പൊളിക്കുകയാണ് അവരുടെ ലക്ഷ്യം എന്ന് ഫിറോസ് പറയുന്നു. ഞാനത് ശ്രദ്ധിക്കുന്നുണ്ട്. അവര്‍ക്കതൊന്നും അത്രയ്ക്ക് ഇഷ്ടപ്പെടുന്നില്ല. നമ്മളെ പുറത്താകുന്നതില്‍ അവര്‍ക്കാണ് ഏറ്റവും സന്തോഷമെന്നും ഫിറോസ് പറഞ്ഞു. ഇത് സജ്‌നയും ഏറ്റു പറഞ്ഞു.

ടാസ്‌ക്കിനിടെ നിന്റെ മുഖത്ത് പാട് കണ്ടെന്ന് പറഞ്ഞു വന്നു എന്ന് ഭാഗ്യലക്ഷ്മിയെ കുറിച്ച് സജ്‌ന പറഞ്ഞു. എന്നാല്‍ അവരത് കണ്ടിട്ടു പോലുമില്ലായിരുന്നുവെന്നും സജ്‌ന പറഞ്ഞു. ചുമ്മാ പറയുന്നതാണെന്നായിരുന്നു ഫിറോസിന്റെ പ്രതികരണം. ഭാഗ്യലക്ഷ്മി മണിക്കുട്ടനോട് ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

ഗ്ലാമറസായി നഭ നടേഷ്; ഹോട്ട് ചിത്രങ്ങള്‍ കാണാം

നമ്മള്‍ മേളില്‍ കയറി വരുന്നത് അവര്‍ക്ക് തീരെ ഇഷ്ടമല്ല. എന്നെ ഡിസ്മിസ് ചെയ്യാന്‍ ഇന്നും പരമാവധി ശ്രമിക്കും. എന്നെ അടിച്ചിരുത്താന്‍ പരമാവധി നോക്കുന്നുണ്ടെന്ന് ഫിറോസ് പറഞ്ഞു. അത് തനിക്ക് മനസിലായെന്ന് സജ്‌ന മറുപടി നല്‍കി. ഭാഗ്യലക്ഷ്മിയെ കുറിച്ച് മണിക്കുട്ടനുമായി നടന്ന ചര്‍ച്ചയെ കുറിച്ചും സജ്‌ന മനസ് തുറന്നു. മണിക്കുട്ടന്‍ ചേട്ടനും അതാണ് ഇപ്പോള്‍ പറഞ്ഞത്. അവര്‍ പെണ്ണ് കേസെന്നൊരു വാക്കുപയോഗിച്ചത്. അവര്‍ക്കെന്ത് വിവരം ഉണ്ടായിട്ടാണ് ഇങ്ങനെ പറയുന്നതെന്ന് മണിക്കുട്ടന്‍ ചോദിച്ചതായി സജ്‌ന പറയുന്നു.

Recommended Video

നോമിനേഷൻ ആഘോഷമാക്കി സജ്നയും ഫിറോസും | Filmibeat Malayalam

എന്നാല്‍ പറഞ്ഞിട്ട് കാര്യമില്ലെന്നും അവര്‍ അങ്ങനെയാണെന്നും ഫിറോസ് പറഞ്ഞു. നേരത്തെ സംസാരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന അനൂപും അത് തന്നെയാണ് പറഞ്ഞതെന്ന് സജ്‌ന കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. നേരത്തെ കോളേജ് ടാസ്‌ക്കില്‍ തന്നെ വെറും ഓഫീസ് സ്റ്റാഫ് ആക്കിയത് ശരിയായില്ലെന്ന് ഭാഗ്യലക്ഷ്മി പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ ഭാഗ്യലക്ഷ്മിയെ കോളേജിന്റെ ഉടമയാക്കുകയായിരുന്നു ബിഗ് ബോസ് ചെയ്തത്. ഇതിനെതിരെ പ്രേക്ഷകര്‍ക്കിടയില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X