നട്ടെല്ലില്ലാത്ത വാഴപ്പിണ്ടിയാണ് അവന്‍; മണിക്കുട്ടനെ കുറിച്ച് പൊളി ഫിറോസ്

പൊളി ഫിറോസിനെതിരെ സംഘടിതമായ ആക്രമണം കണ്ട ദിവസമായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. ക്യാപ്റ്റന്‍ മണിക്കുട്ടന്‍ മുതല്‍ പൊതുവെ സമാധാന പ്രിയരായ നോബിയും സൂര്യയും വരെ ഫിറോസിനതിരെ രംഗത്ത് എത്തുകയുണ്ടായി. ഇത്രയും നാള്‍ തങ്ങള്‍ക്കെതിരെ ഫിറോസും സജ്‌നയും നടത്തി ആരോപണങ്ങളെ കുറിച്ച് വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റങ്ങളുമെല്ലാം ഓരോന്നായി എണ്ണിയെണ്ണി പറഞ്ഞായിരുന്നു മത്സരാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍.

ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍

ബിഗ് ബോസ് ഇടപെട്ടാണ് മത്സാര്‍ത്ഥികളെ കയ്യാങ്കളിയില്‍ നിന്നും പിന്തിരിപ്പിച്ചത്. തുടര്‍ന്ന് എന്താണ് പ്രശ്‌നമെന്ന് ചോദിച്ച ബിഗ് ബോസ് എല്ലാം സംസാരിച്ച് പരിഹരിക്കണമെന്നും പറയുകയായിരുന്നു. ദീര്‍ഘനേരം നീണ്ട തര്‍ക്കത്തിനൊടുവില്‍ പൊളി ഫിറോസും സജ്‌നയും നടത്തിയ സംഭാഷണം ചര്‍ച്ചയാവുകയാണ്. ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനായ മണിക്കുട്ടനെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. നേരത്തെ സത്യസന്ധതയ്ക്കുള്ള കോയിന്‍ മണിക്കുട്ടന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സജ്‌നയും ഫിറോസും തമ്മിലുള്ള ചര്‍ച്ച.

ഒരിക്കലും തോല്‍ക്കരുത്.

നിലപാടില്ലാത്ത, കള്ളം പറയുന്ന 13 പേരുടെ മുന്നില്‍ തോറ്റാല്‍ ജീവിതത്തില്‍ പിന്നെ നമുക്ക് ജയിക്കാന്‍ സമയം കിട്ടില്ലെന്നാണ് ഫിറോസ് സജ്‌നയോട് പറഞ്ഞത്. നട്ടെല്ലിന് പകരം വാഴപ്പിണ്ടികളുണ്ടായി നടക്കുന്നവരാണ്. അവരുടെ മുന്നില്‍ ഒരിക്കലും തോല്‍ക്കരുത്. നിന്റെ കണ്ണില്‍ നിന്നും വീഴുന്ന ഓരോ കണ്ണീരും അവരുടെ ചിരിക്ക് കാരണമാകുമെന്നായിരുന്നു കരഞ്ഞു കൊണ്ടിരുന്ന സജ്‌നയോട് ഫിറോസ് പറഞ്ഞത്.

നട്ടെല്ലില്ലാത്ത വാഴപ്പിണ്ടി

ക്യാപ്റ്റനെന്ന് പറഞ്ഞ് നടക്കുന്ന ഒരുത്തനുണ്ടല്ലോ മണിയന്‍, അവന്‍ പോലും നട്ടെല്ലില്ലാത്ത വാഴപ്പിണ്ടിയാണ്. നിലപാടുകള്‍ മാറ്റി കൊണ്ടിരിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. കാര്യങ്ങള്‍ കറക്കി തിരിച്ച് വേറെ രീതിയില്‍ കൊണ്ടെത്തിക്കുകയാണെന്നും അങ്ങനെയുള്ളവരുടെ മുന്നില്‍ നമ്മള്‍ കരയാന്‍ പാടില്ലെന്നും ഫിറോസ് പറയുന്നു. ആ കണ്ണീര്‍ തുള്ളികള്‍ വര്‍ അര്‍ഹിക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു. നമ്മള്‍ സ്ത്രീകളെ ബഹുമാനിക്കുകയേയുള്ളൂ. നോബി നിന്നെ തെറിവിളിച്ചിട്ടും മാന്യതയുടെ കുപ്പായം ഇട്ടു നടക്കുകയാണെന്നും ഫിറോസ് പറഞ്ഞു.

സ്ത്രീകളെ ബഹുമാനിക്കേണ്ടത്

സ്ത്രീകളെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും അതാരും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും ഫിറോസ് പറഞ്ഞു. നേരത്തെ തന്റെ ദാമ്പത്യത്തെ കുറിച്ച് ഫിറോസ് നടത്തിയ പരാമര്‍ശത്തിനെതിരെ സന്ധ്യ പൊട്ടിത്തെറിച്ചിരുന്നു. ഇവിടെ ആരെങ്കിലും സ്ത്രീകളെ അപമാനിച്ചിട്ടുണ്ടെങ്കില്‍ അത് ഫിറോസാണെന്നും തന്റെ ദാമ്പത്യത്തെ കുറിച്ച് പറയാന്‍ എന്ത് അധികാരമാണ് ഫിറോസിനുള്ളതെന്നും സന്ധ്യ ചോദിച്ചിരുന്നു. ഫിറോസും സജ്‌നയും മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നുകയറി ആക്രമിക്കുകയാണെന്നാണ് മറ്റ് മത്സരാര്‍ത്ഥികളും പറഞ്ഞത്.

ഒറ്റപ്പെടല്‍ തന്ത്രം

നേരത്തെ ഫിറോസിനെതിരെ മണിക്കുട്ടന്‍ രംഗത്ത് എത്തിയിരുന്നു. ജയിലില്‍ പോയവരുടെ പെര്‍ഫോമന്‍സിനെ ആരും ചെറുതായി കാണുന്നില്ല. മനസ് കൊണ്ട് കൈയ്യടിച്ചിട്ടുണ്ടെന്നും അത് നീ കാണുന്നില്ലായിരിക്കുമെന്നുമാണ് മണിക്കുട്ടന്‍ പറഞ്ഞത്. രണ്ട് അഭിപ്രായം പറയുന്നത് നീയാണെന്നും മണിക്കുട്ടന്‍ പറഞ്ഞു. നോമിനേഷന് ശേഷവും മണിക്കുട്ടന്‍ ഫിറോസിന് അരികിലെത്തി സംസാരിച്ചിരുന്നു. കോയിന്‍ കൊടുക്കേണ്ടത് ഓരോരുത്തരുടേയും ഇഷ്ടമാണെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. നേരത്തെ ഒറ്റപ്പെടല്‍ തന്ത്രമാണ് ഫിറോസ് പ്രയോഗിക്കുന്നതെന്ന് വിലയിരുത്തിയ ശേഷമായിരുന്നു മത്സരാര്‍ത്ഥികള്‍ ഫിറോസിന് അരികിലേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X