മണിക്കുട്ടനെ കണ്ണടച്ച് വിശ്വസിക്കണ്ട, അവന്റെ ഗെയിം വേറെയാണ്; മുന്നറിയിപ്പുമായി ഫിറോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ജനപ്രീയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഹെലികോപ്റ്റര്‍ ലൂയിസായും മീശമാധവനായും മണിക്കുട്ടന്‍ തകര്‍ത്താടുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ആക്ടീവായ താരങ്ങളിലൊരാളുമാണ് മണിക്കുട്ടന്‍. നാള്‍ക്കുനാള്‍ മണിക്കുട്ടന്റെ ഫാന്‍ ബേസ് കൂടി വരുന്നതായാണ് വിലയിരുത്തപ്പെട്ടത്.
ലെഹങ്ക അണിഞ്ഞെത്തി വാണി ഭോജന്‍; എന്തൊരഴകെന്ന് സോഷ്യല്‍ മീഡിയ
ബിഗ് ബോസ് വീടിനുള്ള സ്ഥിരം പ്രശ്നക്കാരാണ് ഫിറോസും സജ്നയും. കഴിഞ്ഞ ആഴ്ച ഫിറോസിനേയും സജ്നയേയും ജയിലിലേക്ക് അയക്കാന്‍ മണിക്കുട്ടന്‍ പറഞ്ഞ കാരണം ഫിറോസ് ചില സമയത്ത് നടത്തുന്ന പദ പ്രയോഗങ്ങളായിരുന്നു. പിന്നീട് ജയിലില്‍ നിന്നും പുറത്ത് വന്നപ്പോഴും മണിക്കുട്ടന്‍ ഫിറോസിനോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ഒരു വാക്കിന്റെ പേരില്‍ വരെ പുറത്തായവരുണ്ടെന്നും അതിനാല്‍ സൂക്ഷിക്കണമെന്നുമായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.

ഇപ്പോഴിതാ മണിക്കുട്ടനെ കുറിച്ച് ഫിറോസ് സജ്നയോട് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മണിക്കുട്ടനെ കണ്ണും അടച്ച് വിശ്വസിക്കണ്ട എന്നാണ് ഫിറോസ് പറയുന്നത്. അവന്‍ പറയുന്നത് സ്ട്രാറ്റജിയാണെന്നും ഫിറോസ് പറയുന്നുണ്ട്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയായിരുന്നു ഫിറോസും സജ്നയും മണിക്കുട്ടനെ കുറിച്ച് ചര്‍ച്ച ചെയ്തത്.

''മണിയിപ്പോള്‍ ന്യൂട്രലില്‍ പറഞ്ഞില്ലേ ഉപയോഗിക്കുന്ന വാക്ക് എന്ന്. അവന്‍ ഇപ്പോള്‍ പറഞ്ഞത് അവനിപ്പോള്‍ കേട്ടൊരു വാക്കെന്ന തെറ്റിദ്ധാരണയില്‍ പറഞ്ഞതല്ല. അതൊരു സ്ട്രാറ്റജിയാണ്. എന്തായാലും വാക്കുകള്‍ വീഴുമല്ലോ ദേഷ്യം വരുമ്പോള്‍. ചുമ്മാ അങ്ങ് പറയുകയാണ് ഉപയോഗിച്ച വാക്ക് എന്നൊക്കെ. ശക്തമായ വാക്കൊന്നുമല്ല മുഖത്തെ കരിയിളകുമെന്നത്. അന്ന് ലാലേട്ടന്‍ വന്നപ്പോള്‍ നിന്ന് കഥാപ്രസംഗം നടത്തിയില്ലേ. എന്നിട്ട് ലാലേട്ടന്‍ ഇതൊരു കോമഡിയായി എടുക്കാന്‍ പറഞ്ഞപ്പോള്‍ ഇയാള് അങ്ങ് ഇതായിപ്പോയി''.

അതുകൊണ്ട് മണിയെ വിശ്വസിക്കാന്‍ പറ്റില്ല. അവന് പറയാനുള്ളത് വേറെ സ്ട്രാറ്റജിയില്‍ കൂടി അവന്‍ പറയും. അതുകൊണ്ട് എല്ലാവരേയും അവരവരുടെ സ്പെയിസില്‍ സേഫായിട്ട് നിര്‍ത്തണം. അറ്റാക്ക് ചെയ്യേണ്ട സമയം വരുമ്പോള്‍ അറ്റാക്ക് ചെയ്യണം. മണി അത്ര വലിയ ആളാണെന്നും കരുതി ഇരിക്കരുത് എന്നും ഫിറോസ് പറഞ്ഞു. മണിക്കുട്ടന്‍ സുഖിപ്പിച്ച് സംസാരിക്കുകയാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. നേരത്തെ ബിഗ് ബോസ് വീട്ടിലെ നിയമം ലംഘിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ഫിറോസിനും സജ്നയ്ക്കും മാസ്‌ക് നല്‍കിയിരുന്നു.

മോഹന്‍ലാല്‍ ഇരിക്കെ തന്നെ റിതുവിനോട് അതിരു കടന്ന സംസാരത്തിന് മുതിര്‍ന്നതോടെ ഫിറോസിനും സജ്നയ്ക്കും മാസ്‌ക് ധരിച്ച് ഇരിക്കേണ്ടതിന്റെ കാലാവധി 24 മണിക്കൂറില്‍ നിന്നും 48 മണിക്കൂറായി ഉയര്‍ത്തുകയും ചെയ്തിരുന്നു.ടാസ്‌കില്‍ കൊതുക് എന്ന ജീവിയുമായി തന്നെ താരതമ്യം ചെയ്തിനെതിരെയായിരുന്നു ഫിറോസ് രംഗത്ത് എത്തിയത്.

കൊതുകിനെ പോലെയാണ് ഫിറോസ് ഖാന്‍ എന്നായിരുന്നു റിതു പറഞ്ഞത്. ഭയങ്കര ശല്യമാണെന്നും റിതു പറഞ്ഞു. ഇതിനെതിരെ ഫിറോസ് എത്തി. കൊതുകാണെങ്കില്‍ താങ്കളുടെ വീട്ടില്‍ മലമ്പനിയുമായി വരുമെന്നും മലമ്പനി വരുത്തിച്ച് കൊല്ലുമെന്നും ഫിറോസ് പറഞ്ഞു. ഇതോടെയാണ് താരത്തിന് മോഹന്‍ലാല്‍ ശിക്ഷ വിധിച്ചത്.


Click it and Unblock the Notifications