For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നോബിയുടെ കൗണ്ടറുകള്‍, ഡിംപിള്‍ കഷ്ടപ്പെടും, ഭാഗ്യലക്ഷ്മി വന്നത് ഹേറ്റേഴ്‌സിനേയും കൊണ്ട്; വൈറല്‍ കുറിപ്പ്

  |

  ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ബോസ് മലയാളത്തിലുണ്ടാവുക എന്ന നാളുകളായുള്ള പ്രേക്ഷകരുടെ ആകാംഷയ്ക്ക് അങ്ങനെ വിരമമായിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ ഇന്നലെ ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ആരംഭിച്ചു. ആദ്യം മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനാണ് ബിഗ് ബോസ് സാക്ഷിയായത്. രസകരമാണ് ഇത്തവണത്തെ മത്സരാര്‍ത്ഥികളുടെ പട്ടിക.

  പാര്‍വതി നായരുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

  പതിനാല് മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസ് വീട്ടിലുള്ളത്. നടനും മിമിക്രി താരവുമായി നോബി മാര്‍ക്കോസ് ആയിരുന്നു ആദ്യമെത്തിയത്. പിന്നാലെ ആര്‍ജെ കിടിലം ഫിറോസ്, ഡിംപിള്‍ ഭാല്‍, മണിക്കുട്ടന്‍, മജ്‌സിയ ബാനു, ലക്ഷ്മി ജയന്‍, സൂര്യ മേനോന്‍, സായ് വിഷ്ണു, റംസാന്‍, അനൂപ് കൃഷ്ണന്‍, അഡോണി ജോണ്‍, റിതു മന്ത്ര, ഭാഗ്യലക്ഷ്മി എന്നിവരുമെത്തി.

  ഇപ്പോഴിതാ ആദ്യ എപ്പിസോഡിനെ കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ എന്ന ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. എബ്രഹാം ജോണ്‍ എന്നയാളാണ് കുറിപ്പെഴുതിയത്. ആദ്യ ദിവസം കൊണ്ട് മത്സരാര്‍ത്ഥികള്‍ സൃഷ്ടിച്ച ഇംപ്രഷനെ കുറിച്ചാണ് എബ്രഹാം പോസ്റ്റില്‍ പറയുന്നത്. വൈറലാകുന്ന കുറിപ്പ് വായിക്കാം


  ബിഗ് ബോസ് കണ്ടസ്റ്റന്റ്‌സ് ഒരു ഫസ്റ്റ് ഇംപ്രഷന്‍

  1. നോബി മാര്‍ക്കോസ്

  കോമഡി ഷോയിലൂടെ ഇഷ്ടമുള്ള വ്യക്തിയാണ്. നല്ല കൗണ്ടറുകള്‍ അടിക്കാനുള്ള കഴിവുണ്ട് എന്നത് പ്ലസ് പോയിന്റായി കരുതുന്നു. സ്വഭാവം എങ്ങനെ എന്നത് തുടര്‍ന്ന് കാണാം.

  2. ഡിംപിള്‍ ഭാല്‍

  വളരെ ട്രെയ്‌ന്ഡ് ആണ്. പൊതുവെ മെയില്‍ ഷോവനിസ്റ്റ് ആയ മലയാളിയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയല്ല എന്നത് ചലഞ്ചിങ്ങാകും. ഹൗസില്‍ ബിലോങ് ചെയ്യാന്‍ കഷ്ടപ്പെടും എന്ന് തോന്നുന്നു.

  3. ഫിറോസ്

  ഒരുപാട് സംസാരിച്ചും ഇടക്കിടെ അച്ചടി ഭാഷ ഉപയോഗിച്ചും വെറുപ്പിക്കുന്ന ചില ആള്‍ക്കാര്‍ പരിചയത്തിലുണ്ട്. അതിന്റെ തനി പകര്‍പ്പാണ് ഫിറോസ്.സംസാരം ഓവര്‍ കോണ്‍ഫിഡന്റ് ആയി തോന്നി. 100 ദിവസം സഹിക്കാന്‍ കഷ്ടപ്പെടും.

  4. മണിക്കുട്ടന്‍

  കോണ്‍ഫിഡന്റ്. വെല്‍ പ്രിപ്പയര്‍ഡ്. എസ്റ്റാബ്ലിഷ്ഡ് ആയ നടന്‍ ആയതിനാല്‍ പിആര്‍ വര്‍ക്ക് നല്ല രീതിയില്‍ കാണും എന്നുറപ്പ്. ഇന്‍ട്രോയില്‍ ഇമോഷണല്‍ ആംഗിള്‍ പിടിച്ചത് കണ്‍വിന്‍സിങ് ആയി തോന്നിയില്ല.

  5. മജിസിയ ഭാനു


  എ ഫ്രഷ് അഡിഷന്‍ ടു ദ ഹൗസ്. ഹൗസില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വം ഉള്ള വ്യക്തി. കോണ്‍ഫിഡന്റ്. മോഹന്‍ലാലിനെ പുകഴ്ത്തി വെറുപ്പിച്ചില്ല. യാഥാസ്ഥിതിക മലയാളിയെ ഒരേസമയം പ്രീതിപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യും.

  6. സൂര്യ മേനോന്‍

  പൊട്ടന്‍ഷ്യല്‍ വില്ലത്തി ബോഡി ലാംഗ്വേജ്.

  7. ലക്ഷ്മി ജയന്‍

  വയലിനിലൂടെ ഇംപ്രസ് ചെയ്തു. തീര്‍ച്ചയായും ടാലന്റുണ്ട്. ഇന്‍ട്രോ ജനുവിന്‍ ആയി തോന്നി.

  8. സായി

  മമ്മൂക്കയെപ്പോലെ ഡാന്‍സ് കളിക്കണ മച്ചാന്‍.
  ശബ്ദവും ബോഡിയും മൊത്തം വൈബ്രേറ്റ് മോഡ്.
  ഫസ്റ്റ് ഇംപ്രഷനില്‍ പാവം എന്നു തോന്നി.

  9. അനൂപ്

  സ്‌കിപ്പ് ചെയ്ത ഇന്‍ട്രോ. വഴിയേ കാണാം.

  10. അഡോണി ജോണ്‍

  അല്‍പം വ്യത്യസ്തമായ പ്രൊഫൈല്‍. ലൈഫില്‍ കണ്ട ഒരു പാട് പേരുടെ ബോഡി ലാംഗ്വേജ് ആണ്.

  11. റംസാന്‍ മുഹമ്മദ്

  തനി ടീനേജര്‍. ഡീസന്റ് ഡാന്‍സര്‍. പക്വതയില്ലായ്മ പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്.

  12. ഋതു മന്ത്ര (പുല്ല്... 'ഋ' അടിക്കാന്‍ പെട്ട പാട് )

  വെല്‍ ട്രെയ്‌ന്ഡ് ആയ ഏതൊരു വ്യക്തിയെയും പോലെ ഇമോഷണല്‍ ആംഗിള്‍ ഇറക്കിയ ഇന്‍ട്രോ. പ്രൊഫൈല്‍ കൊള്ളാം. ഇന്ററസ്റ്റിംഗ് ആയ കണ്ടസ്റ്റന്റ് ആയി മാറാന്‍ സാധ്യത കാണുന്നു.

  13. സന്ധ്യ മോഹന്‍

  വീണ്ടും ഒരു ഫ്രഷ് പ്രൊഫൈല്‍. മറുനാടന്‍ മലയാളി, ക്ലാസിക്കല്‍ ഡാന്‍സര്‍.

  14. ഭാഗ്യലക്ഷ്മി

  ഹേറ്റേഴ്‌സിനെയും കൊണ്ട് ഹൗസില്‍ കേറുന്ന വ്യക്തി. ധാരാളം മിസോജിനിസ്റ്റ് ട്രോളുകള്‍ നേരിടാന്‍ സാധ്യത കാണുന്നു. പൊതുവെ ഒരു പുതുമയുള്ള സീസണായി തോന്നി. കഴിഞ്ഞ സീസണിലെ പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാകണം കണ്ടസ്റ്റന്റിന്റെ ആവറേജ് പ്രായം നന്നേ കുറവാണ്. ഹൗസിന്റെ ഇന്റീരിയറും കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇനിയുള്ളത് മുന്നോട്ടുള്ള ഗെയിംസിനെയും പ്രേക്ഷകനെയും അനുസരിച്ചിരിക്കും.

  English summary
  Bigg Boss Malayala Season 3 First Impressions Of Contestants Noted Down In This Viral Post, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X