പെണ്‍മക്കളുടെ ധൈര്യമാണ് പപ്പ; ബിഗ്ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം ഡിംപലിന്റെ ആദ്യ പ്രതികരണം
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ജനപ്രീയ മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍ ഭാല്‍. നീളന്‍ മുടിയുമായി കയറി വന്ന ഡിംപല്‍ തന്റെ നിലപാടുകളിലൂടേയും നിഷ്‌കളങ്കതയിലൂടേയും പോരാട്ട വീര്യത്തിലൂടേയുമെല്ലാം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മണിക്കുട്ടനുമായുള്ള ഡിംപലിന്റെ സൗഹൃദവും പ്രേക്ഷകരുട മനസ് കവര്‍ന്നു.
ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടി ഇഷ; ഹോട്ട് ചിത്രങ്ങള്‍
എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഡിംപലിന്റെ പപ്പയുടെ മരണം സംഭവിച്ചതോടെ താരത്തിന് ഷോയില്‍ നിന്നും പിന്മാറേണ്ടി വന്നു. ബിഗ് ബോസ് താരങ്ങളേയും ആരാധകരേയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ സംഭവമായിരുന്നു അത്. ബിഗ് ബോസില്‍ നിന്നും പിന്മാറിയ മണിക്കുട്ടന്റെ തിരിച്ചുവരവിന്റെ സന്തോഷത്തിനിടെയായിരുന്നു ഡിംപലിന്റെ പപ്പയുടെ മരണ വാര്‍ത്ത എത്തുന്നത്.

കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഡിംപലിനെ പപ്പ മരിച്ചുവെന്ന വാര്‍ത്ത അറിയിക്കുന്നത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഡിംപല്‍ ആ വാര്‍ത്ത കേട്ടത്. ഇതോടെ ഡിംപല്‍ ഷോയില്‍ നിന്നും മടങ്ങുകയും ചെയ്തു. ഡിംപല്‍ പോയതോടെ ബിഗ് ബോസ് വീടാകെ ഉറങ്ങിപ്പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരഞ്ഞു കലങ്ങിയ മണിക്കുട്ടനെയാണ് ബിഗ് ബോസ് വീട്ടില്‍ കണ്ടത്.

പപ്പയുടെ മരണത്തെ നേരിടാനുള്ള കരുത്ത് ഡിംപലിനുണ്ടാകട്ടെ എന്ന് പ്രേക്ഷകരും മത്സരാര്‍ത്ഥികളും പ്രാര്‍ത്ഥിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഡിംപല്‍ തന്നെ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഡിംപലിന്റെ പ്രതികരണം. പപ്പയോടൊപ്പമുള്ള ചിത്രങ്ങളുടെ ഒരു കൊളാഷാണ് ഡിംപല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
പെണ്‍മക്കളുടെ ധൈര്യമാണ് പപ്പ. വി ലവ് യു പപ്പ. നിങ്ങള്‍ ഞങ്ങള്‍ക്ക് ജീവിതം പഠിപ്പിച്ചു തന്നു എന്നാണ് ഡിംപല്‍ കുറിച്ചിരിക്കുന്നത്. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഞാനും അമ്മയും സഹോദരിമാരുമെല്ലാം നന്ദി പറയുന്നതായും ഡിംപല്‍ പോസ്റ്റില്‍ പറയുന്നു. താരത്തിന്റെ പോസ്റ്റിന് കമന്റുമായി ധാരാളം പ്രേക്ഷകരാണ് എത്തിയിരിക്കുന്നത്. ഈ ഘട്ടത്തെ തരണം ചെയ്യാനുള്ള കരുത്തുണ്ടാകട്ടെ എന്ന് അവര്‍ ആശംസിക്കുന്നുണ്ട്. ബിഗ് ബോസ് താരവും ഡിംപലിന്റെ ആത്മസുഹൃത്തുമായ മജിസിയ ഭാനുവും കമന്‌റ് ചെയ്തിട്ടുണ്ട്.

പോയ വര്‍ഷത്തെ ബിഗ് ബോസ് മത്സാര്‍ത്ഥിയായ ആര്യയും കമന്റ് ചെയ്തിട്ടുണ്ട്. കരുത്തോടെയിരിക്കുക, പപ്പ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നുണ്ടാകുമെന്ന് എനിക്കുറപ്പാണ് എന്നായിരുന്നു ആര്യയുടെ കമന്റ്. ധാരാളം പേരാണ് ഡിംപലിനെ ബിഗ് ബോസിലേക്ക് കുറച്ച് കഴയുമ്പോഴോ ഫിനാലയോട് അനുബന്ധിച്ചോ തിരികെ കൊണ്ടു വരണമെന്ന് പറയുന്നത്. ഡിംപല്‍ ഷോയിലേക്ക് തിരികെ വരണമെന്ന ആഗ്രഹം മണിക്കുട്ടനും കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. സായ് വിഷ്ണുവും ഡിംപലിന് ധൈര്യം നേര്‍ന്നിരുന്നു.
Recommended Video

കഴിഞ്ഞ ദിവസമായിരുന്നു ഡിംപലിന്റെ പപ്പ മരിച്ച വിവരം പുറത്ത് വരുന്നത്. ഡിംപലിന്റെ സഹോദരി തിങ്കള്‍ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. ഇതറിയാതെ മണിക്കുട്ടന്റെ തിരിച്ചുവരവില്‍ ആര്‍പ്പുവിളിച്ചും കെട്ടിപ്പിടിച്ചും സന്തോഷം പ്രകടപ്പിച്ച ഡിംപല്‍ പ്രേക്ഷകരുടെ മനസിലൊരു വിങ്ങലായി മാറിയിരുന്നു. ഡിംപല്‍ പോയതോടെ തളര്‍ന്നിരിക്കുന്ന മണിക്കുട്ടനെയാണ് ഇന്നലെ കണ്ടത്. അനൂപ്, രമ്യ, ഋതു തുടങ്ങിയവര്‍ മണിക്കുട്ടനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.


Click it and Unblock the Notifications