For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവര്‍ പിന്നിട്ട വഴികള്‍ എളുപ്പമുള്ളതായിരുന്നില്ല; ഋതുവിന ആദ്യം കണ്ട ഓര്‍മ്മ പങ്കുവച്ച് സുഹൃത്ത്

  |

  ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ഋതു മന്ത്ര. അധികം വഴക്കിനൊന്നും നിക്കാതെ ഒറ്റയ്ക്ക് ഗെയിം കളിച്ചാണ് ഋതു മുന്നേറുന്നത്. ഇതിനിടെ ഋതുവും റംസാനും തമ്മിലുള്ള അടുപ്പം വീടിനും അകത്തും പുറത്തും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഋതുവിനെ കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

  ക്യൂട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂര്‍; ചിത്രങ്ങള്‍ കാണാം

  ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പായ ബിഗ് ബോസ് മലയാളം ഒഫീഷ്യലില്‍ സ്മികേഷ് പത്മനാഭന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഋതുവിനെ ആദ്യമായി കണ്ടതിനെ കുറിച്ചും സൗഹൃദമായതിനെ കുറിച്ചുമെല്ലാമാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  കഴിഞ്ഞ വര്‍ഷം ഒരു പരസ്യം വ്യത്യസ്തമായി ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് കൊച്ചി മുഴുവന്‍ വ്യൂവേഴ്‌സ്‌നെ ഫീല്‍ ചെയ്യിക്കുന്ന ഒരു കണ്‍സെപ്റ്റ് വര്‍ക്ക് ഔട്ട് ചെയ്തത്. ആദ്യത്തെ വെല്ലുവിളി , ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ഷൂട്ട് ആയിരുന്നു. അത് പക്ഷെ പരീക്ഷണങ്ങള്‍ എന്നും വെല്ലുവിളിയായി എടുക്കുന്ന നമ്മുടെ ക്രീയേറ്റീവ് ടീം ഏറ്റെടുത്തു.
  പിന്നത്തെ കടമ്പ, മുഴു നീളെ ഇതില്‍ അഭയനയിക്കാന്‍ തയ്യാറുള്ള ഒരു മോഡലിനെ ആയിരുന്നു. ഷൂട്ടില്‍ മുഴുവന്‍ അവരുടെ സാന്നിധ്യം വേണമെങ്കിലും വലിയൊരു റെമ്യൂണറേഷന്‍ ഓഫര്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. അങ്ങിനെ പരിചയമുള്ള പല മോഡലുകളുടെ പേരുകളും ഡിസ്‌കഷനില്‍ വന്നുവെങ്കിലും അവസാനം ഞങ്ങള്‍ എത്തിയത് ഋതുവിലാണ്.

  ഞങ്ങളുടെ ക്രീയേറ്റീവ് ഡയറക്ടര്‍ അസ്സോസിയേറ്റ് ചെയ്ത ഒരു സിനിമയില്‍ അഭിനയിച്ചത് മുതല്‍ ഋതു വുമായി നല്ല ഒരു റിലേഷന്‍ ഞങ്ങളുടെ ടീമിനുണ്ടായിരുന്നു. ഋതു വുമായി സംസാരിച്ചപ്പോള്‍ സ്‌ക്രിപ്റ്റ് കേട്ട ഉടനെ തന്നെ അവര്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. മിനിമം മേക്കപ്പ് ആണ് സ്‌ക്രിപ്റ്റില്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്, അത് കൊണ്ട് തന്നെ കോസ്‌റ്യൂംസും മേക്കപപ്പും ഋതു തന്നെയാണ് ചെയ്തത്. സാധാരണ മോഡല്‍സുമായി അധികം സംസാരിക്കാന്‍ നില്‍ക്കാറില്ല, ഒറ്റ ദിവസം കൊണ്ട് ഷൂട്ട് തീര്‍ക്കാന്‍ വേണ്ടിയുള്ള ഓട്ടപ്പാച്ചിലില്‍ സമയം കിട്ടാറില്ല എന്നതാണ് സത്യം. ഈ പരസ്യം കുറേ അധികം ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നത് കൊണ്ട് ഋതുവുമായി സംസാരിക്കാന്‍ കുറച്ചു സമയം കിട്ടി. അതിനു വഴി തെളിച്ചത് ചെറിയ ഒരു സംഭവമാണ്.

  ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി ഞാന്‍ ഋതു വിനെ ഒരു ലൊക്കേഷനില്‍ ഡ്രോപ്പ് ചെയ്തു കാര്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി കുറച്ചു ദൂരേക്ക് പോകേണ്ടി വന്നു. തിരിച്ചു വരുമ്പോള്‍ കാണുന്ന കാഴ്ച്ച അവിടെ റോഡില്‍ നിന്ന് കൊണ്ട് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ കുട്ടികളുമായി, അവരുടെ ആവശ്യപ്രകാരം സെല്‍ഫി എടുക്കുന്ന ഋതുവിനെയാണ്. ഓരോരുത്തരായി വന്ന് ഫോട്ടോ എടുക്കുന്നു, ഫോട്ടോ കാണുമ്പോള്‍ നിഷ്‌കളങ്കമായി ചിരിക്കുന്നു, തമ്പ്‌സ് അപ്പ് കാണിക്കുന്നു. മനോഹരമായ കാഴ്ച തന്നെയായിരുന്നു അത്. അവിടുത്തെ ഷൂട്ട് കഴിഞ്ഞു പോകാന്‍ നേരം കുട്ടിപ്പട്ടാളം എല്ലാവരും വന്ന് ഋതുവിനോട് ടാറ്റ പറയുന്നുണ്ടായിരുന്നു.

  അങ്ങിനെയാണ് ഋതുവിനെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ശ്രമിച്ചത് മിസ് ഇന്ത്യ കോണ്ടെസ്റ്റില്‍ ബെസ്റ്റ് ടാലന്റഡ് കാന്‍ഡിഡേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആളാണെന്നതൊക്കെ അങ്ങിനെയാണ് അറിയുന്നത്. ഒരു സാധാരണക്കാരിയായ അവര്‍ പിന്നിട്ട വഴികള്‍ ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ല. മോഡലിംഗ് എന്ന പ്രൊഫെഷനെക്കുറിച്ചും ഭാവിയില്‍ ഹയര്‍ സ്റ്റഡീസിനെക്കുറിച്ചുമെല്ലാം വളരെ വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു പെണ്‍കുട്ടി. അവസാന ദിവസത്തെ ഷൂട്ട് പുലര്‍ച്ചെ രണ്ടര വരെ നീണ്ടപ്പോഴും യാതൊരു പരിഭവവും പറയാതെ വളരെ പ്ലസന്റ് ആയി ഞങ്ങളോട് സഹകരിച്ച ആര്‍ട്ടിസ്റ്റാണ് ഋതു.

  Bigg Boss Malayalam : Manikuttan and rithu mantra's love track in bigg boss

  പരസ്യം 40 സെക്കന്റ് മാത്രമേ ഉള്ളുവെങ്കിലും , എഡിറ്റ് ചെയ്ത വീഡിയോ തന്നെ ഏകദേശം നാലു മിനിറ്റ് ഉണ്ടായിരുന്നു. ഇത്രയധികം നേരം ഷൂട്ട് ചെയ്യുമ്പോള്‍ ഋതുവും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു, യാതൊരു പരാതിയും പറയാതെ. ഇത്രയൊക്കെ വിശദീകരിച്ചു ഇവിടെ എഴുതാന്‍ കാരണം, ഈ സീസണിലെ ബിഗ് ബോസിലെ മത്സരാര്‍ഥിയാണ് ഋതു, ഋതു മന്ത്ര.
  ഷോ കാണുന്ന സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ എല്ലാവരും നിങ്ങളുടെ സപ്പോര്‍ട്ട് ഋതുവിന് നല്കണം. ഋതുവിന് എല്ലാവിധ വിജയാശംസകളും എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Friend Writes About Meeting Rithu For The First And Becoming Good Friends During A Shoot, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X