For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിങ്ങളാണ് എന്റെ വിജയി'; ജനവിധി മനസിലാകുന്നില്ലെന്ന് ഗായത്രി; താരത്തിന്റെ പിന്തുണ കിടിലം ഫിറോസിന്!

  |

  ഒടുവില്‍ കാത്തിരിപ്പുകള്‍ എല്ലാം അവസാനിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്ന കാര്യത്തില്‍ ഇനി തര്‍ക്കമോ അഭ്യൂഹങ്ങളോ ഇല്ല. മണിക്കുട്ടന്‍ ആണ് മൂന്നാം സീസണില വിജയി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മണിക്കുട്ടനാണ് ഈ സീസണിലെ വിജയി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങളുണ്ടായിരുന്നുവെങ്കിലും ആരാധകരുടെ മനസില്‍ ചില സംശയങ്ങളുണ്ടായിരുന്നു. ഇനിയെന്തെങ്കിലും ട്വിസ്റ്റ് അവസാന നിമിഷം ഉണ്ടാകുമോ? ഇല്ല, പുറത്ത് വന്ന റിപ്പോര്‍ട്ടുകളെല്ലാം ശരിയായിരുന്നു. മണിക്കുട്ടന്‍ വിജയി ആയപ്പോള്‍ സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ ഭാല്‍ മൂന്നാമതുമെത്തി.

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  എപ്പോഴാ സിനിമയിലേക്ക്? ഹോട്ട് ലുക്കില്‍ താരപുത്രി സുഹാന, ഏറ്റെടുത്ത് ആരാധകര്‍

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കിടിലം ഫിറോസ്. ആദ്യ ആഴ്ച മുതല്‍ ബിഗ് ബോസ് വീട്ടിലെ ബുദ്ധിമാനായ മത്സരാര്‍ത്ഥിയാണ് താനെന്ന ധാരണ ജനങ്ങളില്‍ സൃഷ്ടിക്കാന്‍ കിടിലം ഫിറോസിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ പലരും ഫിറോസ് ഫൈനല്‍ ഫൈവിലുണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഫിറോസ് തന്നെ നടത്തിയ പ്രവചനത്തിലും ഫൈനല്‍ ഫൈവില്‍ ഒരാളായിരുന്നു ഫിറോസ്.

  എന്നാല്‍ കിടിലം ഫിറോസിന് ഫൈനല്‍ ഫൈവിലെത്താന്‍ സാധിച്ചില്ല. ആറാമനായാണ് കിടിലം ഫിറോസ് ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ യാത്ര അവസാനിപ്പിച്ചത്. നേരത്തെ വിജയിയെ കണ്ടെത്താനുള്ള അവസാന ഘട്ട വോട്ടിംഗ് നടക്കവെ കിടിലം ഫിറോസിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. ഫിറോസിന് വേണ്ടി വോട്ട് ചെയ്യുകയും ഫിറോസ് വിജയിയാകുന്നതിനായി കാത്തിരിക്കുകയാണെന്ന് പറയുകയും ചെയ്ത താരമായിരുന്നു നടി ഗായത്രി സുരേഷ്. എന്നാല്‍ ഫിറോസ് വിജയി ആകാതെ വന്നതോടെ ആരാധകരെ പോലെ ഗായത്രിയും സങ്കടത്തിലാണ്.

  ഇപ്പോഴിതാ ഫിനാലെയുടെ സംപ്രേക്ഷണത്തിന് ഗായത്രി പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. കിടിലം ഫിറോസിന്റെ ചിത്രമാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. എന്നും എന്റെ ബിഗ് ബോസ് വിജയി നിങ്ങള്‍ ആണെന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ഗായത്രി പറഞ്ഞിരിക്കുന്നത്. ജനങ്ങളുടെ വിധി തനിക്ക് മനസിലാകുന്നില്ലെന്നും ഗായത്രി പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ഭാഗം ഡിലീറ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്. ഗായത്രിയുടെ പോസ്റ്റിന് കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. മുന്‍ ബിഗ് ബോസ് താരം മിഷേലിന്റെ കമന്റും ശ്രദ്ധ നേടുന്നുണ്ട്. അതെ സത്യം എന്നായിരുന്നു മിഷേലിന്റെ കമന്റ്.

  ഗായത്രിയുടെ പോസ്റ്റിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. നിങ്ങള്‍ തെറ്റാണ്, ജനങ്ങളാണ് ശരി, എന്നാല്‍ ചേച്ചിയൊരു അവാര്‍ഡ് അങ്ങ് കൊടുക്ക്, ഞാന്‍ കൂട്ടം തെറ്റിയതല്ല, എന്റൈ കൂടെ വന്ന 99 പേര്‍ കൂട്ടം തെറ്റിയതാണ് എന്ന് പറഞ്ഞ പോലായി, എംകെ യഥാര്‍ത്ഥ വ്യക്തിയാണ്, റിയല്‍ ഹീറോ. നിന്റെ വിധി മാത്രം പറഞ്ഞാ മതി, ജനങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്യേണ്ട. ജനങ്ങള്‍ ശരിയായി ഉള്ളതെ തിരഞ്ഞെടുക്കു, നല്ല കരച്ചില്‍, മറ്റുള്ളവരെ പരദൂഷണം മാത്രം പറഞ്ഞ് കട്ടിലില്‍ കിടന്ന് മാസ് ഡയലോഗുകള്‍ വിളിച്ചു പറഞ്ഞാല്‍ നല്ല പ്ലെയര്‍ ആകില്ല. ആആ ലേക്ക് കേറും മുന്‍പ് പുള്ളിക്ക് ഉണ്ടായിരുന്ന ആരാധക പിന്തുണ പോലും നഷ്ടപ്പെട്ടത് പുള്ളിയുടെ പ്രവര്‍ത്തി കൊണ്ട് തന്നെയാണ് എന്നെല്ലാമാണ് കമന്റുകള്‍.

  Also Read: ഫിനാലെ കാണുമ്പോൾ വോട്ട് ചെയ്തവർ അഭിമാനത്തോടെ ചിരിക്കും, ഫിറോസ് പറഞ്ഞത് ഇതാണോ, നന്ദി പറഞ്ഞ് താരം

  അതേസമയം ഫിനാലെയ്ക്ക് പിന്നാലെ നീണ്ടൊരു കുറിപ്പുമായി കിടിലം ഫിറോസ് രംഗത്ത് എത്തിയിട്ടുണ്ട്. 95 ദിനരാത്രങ്ങളില്‍ അകത്തും പുറത്തും കടന്നുപോയ മാനസിക അവസ്ഥ ഒരുപക്ഷേ അവിടെ ഒപ്പം ഉണ്ടായിരുന്നവര്‍ക്കേ മനസിലാകുള്ളൂ. വീഴാന്‍ തുടങ്ങിയിടത്തൊക്കെ വീഴാതെ താങ്ങിയ ഒപ്പം മത്സരിച്ച 18 പേര്‍ക്കും നന്ദി പറയുന്നു .ഞാന്‍ വീടിനുള്ളിലായിരുന്നപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ തളര്‍ന്നുപോയ എന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ചു ഒപ്പം നിന്ന ഒരു വലിയ സമൂഹമുണ്ട് .അവര്‍ക്ക് നന്ദി പറയുന്നു 78ലക്ഷത്തി99നായിരത്തി200 വോട്ടുകള്‍ എനിക്ക് വേണ്ടി ചെയ്ത പ്രേക്ഷക സമൂഹത്തിനു നന്ദി അറിയിക്കുന്നു. ട്രോളുകളിലൂടെ എന്നെ ജനശ്രദ്ധയിലെത്തിച്ചവര്‍ക്കും ,
  യൂട്യൂബ് ,ഓണ്‍ലൈന്‍ മീഡിയകളിലൂടെ ചേര്‍ത്തുപിടിച്ചും ,തള്ളിപ്പറഞ്ഞും ,വിമര്‍ശിച്ചും ,പ്രോത്സാഹിപ്പിച്ചും ഒപ്പം നിന്നും ,മാറിനിന്നും ചര്‍ച്ചാ വിഷയമാക്കിയ എല്ലാ സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ക്കും എന്റെ 6ആം സ്ഥാനം അവകാശപ്പെട്ടതാണ് എന്നാണ് അദ്ദേഹം പറയുന്നത്.

  English summary
  Bigg Boss Malayalam Season 3 Gayatri Suresh Says Kidilam Firoz Is Her Winner Fans Reacts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X