സ്ത്രീധനം ചോദിച്ചെത്തിയാള്‍ക്ക് സൂര്യ കൊടുത്ത മാസ് മറുപടി; വൈറല്‍ വീഡിയോയ്ക്ക് കൈയ്യടി
വിസ്മയയുടെ മരണത്തിന്റെ ആഘാതത്തിലാണ് കേരളം. സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ മരണം വലിയ വിവാദമായി മാറിയ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. സ്ത്രീധനത്തിനെതിരെ നിലപാട് അറിയിച്ചു കൊണ്ട് സിനിമ-സീരിയല്‍ താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നും അത്തരം പ്രവണതകളെ പടിയ്ക്ക് പുറത്ത് നിര്‍ത്താന്‍ ശീലിക്കണമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
സാരിയിലും മോഡേണ്‍ ലുക്കിലും തിളങ്ങി കനിഹ; ഹോട്ട് ചിത്രങ്ങള്‍
അതേസമയം പെണ്‍മക്കള്‍ക്ക് സ്ത്രീധനമല്ല നല്‍കേണ്ടതെന്നും വിദ്യാഭ്യാസും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യവും പിന്തുണയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. സിനിമയില്‍ നിന്നും സീരിയല്‍ രംഗത്തു നിന്നുമെല്ലാം നിരവധി പേര്‍ തങ്ങളുടെ നിലപാട് അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഈ വിഷയുമായി ബന്ധപ്പെട്ട് ബിഗ് ബോസ് താരം സൂര്യയുടെ പ്രതികരണവും ശ്രദ്ധ നേടുകയാണ്.

ബിഗ് ബോസില്‍ നിന്നുമുള്ളൊരു വീഡിയോയാണ് സൂര്യ പങ്കുവച്ചിരിക്കുന്നത്. പ്രണയത്തേക്കാള്‍ പൊന്നിന് വില കൊടുത്ത ആള്‍ക്ക് സൂര്യ കൊടുത്ത മാസ് മറുപടി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്നോട് സ്ത്രീധനം ചോദിച്ച ഒരാളോട് പ്രതികരിച്ചതിനെ കുറിച്ച് സൂര്യ ബിഗ് ബോസില്‍ വച്ച് പറഞ്ഞിരുന്നു. ഇതാണ് വീഡിയോയിലുളളത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

കല്യാണം കഴിക്കാന്‍ റെഡിയാണോ സ്വര്‍ണം തയ്യാറാണോ എന്നു ചോദിച്ചു. ഞാന്‍ ഒറ്റകാര്യമേ പറഞ്ഞുള്ളൂ. ഈ ഒരു കിലോ സ്വര്‍ണം ഞാന്‍ നിനക്ക് തരണമെന്നുണ്ടെങ്കില്‍ നിനക്ക് എന്ത് യോഗ്യതയാണുള്ളത് എന്ന് ചോദിച്ചു. ആ ഒരു മറുപടിയില്‍ എന്റെ അച്ഛനും അമ്മയുമാണ് ജയിച്ചത്. എന്നാണ് സൂര്യ വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ വൈറലായി മാറുകയാണ്. ഈ സാഹചര്യത്തിലും സൂര്യയും വീഡിയോ പങ്കുവച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

''എന്റെ വിവാഹം പോലും പണം ഇല്ലാത്തതിന്റെ പേരില്‍ മാറി പോയിട്ടുണ്ട്. അച്ഛനും അമ്മയും അതിന്റെ പേരില്‍ ഒത്തിരി വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. സ്ത്രീധനം വാങ്ങില്ല എന്ന് ഉറപ്പിച്ചാല്‍ പല പെണ്‍കുട്ടികള്‍ക്കും ജീവിതം കിട്ടും. അതേ പോലെ ഗവണ്മെന്റ് ജോലി ഉള്ളവനെ കല്യാണം കഴിക്കൂ എന്ന വാശി നമ്മളും മാറ്റി വെയ്ക്കണം. എന്ത് ജോലിക്കും മാന്യത ഉണ്ട്. ജോലി വേണമെന്ന് മാത്രം''. എന്ന് സൂര്യ കഴിഞ്ഞ ദിവസം സ്ത്രീധന വിഷയത്തില്‍ പ്രതികരിച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
Recommended Video

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ. ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും ഒടുവില്‍ പുറത്തായത് സൂര്യയായിരുന്നു. അതേസമയം ആരാണ് ബിഗ് ബോസ് വിജയിയാവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഞങ്ങള്‍ക്ക് പറയാനുള്ളത്
സ്ത്രീധനം എന്നത് പുരോഗമന സമൂഹത്തിന് ഒട്ടും ചേരുന്നതല്ല. സ്ത്രീയുടെ ആത്മാഭിമാനത്തിന് വിലയിടുന്ന ഈ പ്രവണതയ്‌ക്കെതിരെ സമൂഹം ഒരുമിച്ച് നില്‍ക്കണം. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി കുറ്റകൃത്യമാണ്. അതിനാല്‍ സ്ത്രീധനത്തോട് നോ പറയാന്‍ സമൂഹം തയ്യാറാകണം.


Click it and Unblock the Notifications











