പുറത്തു പോയി വന്നവർ എങ്ങനെ വിന്നർ ആകും? മറ്റുള്ളവരെന്താ വിഡ്ഢികളോ എന്ന് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത ആരാധകരില്‍ ആവേശം പകര്‍ന്നിരിക്കുകയാണ്. ഷോ അപ്രതീക്ഷിതമായി നിര്‍ത്തേണ്ടി വന്നപ്പോള്‍ ഉണ്ടായിരുന്ന എട്ട് പേരാണ് വിജയിയാകാന്‍ മത്സരിക്കുന്നത്. തങ്ങളുടെ ഇഷ്ടതാരത്തിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
സ്റ്റൈലൻ ലുക്കിൽ സായ് പല്ലവി, ചിത്രം കാണൂ
ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചര്‍ച്ചയും സജീവമായിട്ടുണ്ട്. ബിഗ് ബോസ് വീട്ടില്‍ നിന്നും വ്യത്യസ്തമായ സാഹചര്യങ്ങളെ തുടര്‍ന്ന് പുറത്ത് പോയിട്ടുള്ള മത്സരാര്‍ത്ഥികളാണ് ഡിംപലും മണിക്കുട്ടനും. അതിനാല്‍ പുറത്തെ ജനപിന്തുണ മനസിലാക്കിയ ഇവരെ ഒഴിവാക്കി വേണം വിജയിയെ കണ്ടെത്താന്‍ എന്നാണ് ചിലര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കെവിന്‍ മാത്യു എന്ന ആരാധകന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

പുറത്തു പോയി തിരികെ വന്ന രണ്ടു മത്സരാര്‍ത്ഥികള്‍. ഒരാള്‍ 'എനിക്ക് ഭയമാണ്. ഇനി തിരികെ വരില്ല. ഇത് എന്റെ അവസാനത്തെ തീരുമാനമാണ് എന്ന് തീര്‍ത്തു പറഞ്ഞ് ബിഗ്ബോസിന് വെളിയില്‍ പോയ ആള്‍. മണിക്കുട്ടന്‍ ബിഗ് ബോസിനോട് വിടപറഞ്ഞിരിക്കുന്നു എന്ന് അകത്തുള്ള മത്സരാര്‍ത്ഥികളെ ഔദ്യോഗികമായി അറിയിക്കുന്ന ബിഗ് ബോസ്. മണിക്കുട്ടന്‍ വെളിയില്‍ പോയിട്ടില്ല എന്ന് വാദിക്കുന്ന ആര്‍മികള്‍...

എന്തൊക്കെ ആയാലും മണിക്കുട്ടന്‍ തിരികെ ബിഗ് ബോസ് വീട്ടിലേക്കു വരുന്നത് എന്തോ കരുതിക്കൂട്ടിയ പോലെ ആണ്. പുറത്തു തനിക്കുള്ള ജന പിന്തുണ മനസ്സിലാക്കി ഗെയിം കളിക്കുന്ന ഒരാള്‍ സത്യത്തില്‍ വെളിയില്‍ സംഭവിക്കുന്നത് മനസ്സിലാക്കാതെ കളിക്കുന്ന മറ്റു മത്സരാര്‍ത്ഥികളെ പൊട്ടന്മാരാക്കുകയല്ലേ ? അയാള്‍ പുറത്തു പോയത്തിനു ശേഷം ഡിമ്പലിനു ഉള്ള ജന പിന്തുണ മനസ്സിലാക്കി ഡിമ്പലിനെ തിരികെ കൊണ്ടുവരാന്‍ മുതലക്കണ്ണീരൊഴുക്കുന്നു. ഒരിക്കലും വരില്ലെന്ന് കരുതി കുറെ നാടകങ്ങള്‍ നടത്തി എങ്കിലും ഡിമ്പല്‍ തിരികെ വന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ അടി കിട്ടിയതും ഇങ്ങേര്‍ക്ക് തന്നെ.

രണ്ടാമത്തെയാള്‍ ഡിമ്പല്‍. അച്ഛനെയാണെനിക്കിഷ്ടം എന്ന് പറഞ്ഞ് നടന്ന് അച്ഛന്‍ മരിച്ചപ്പോള്‍ വേദനയോടെ പുറത്തുപോയ മത്സരാര്‍ത്ഥി. (പുറത്തു പോകുന്നത് വരെ എനിക്കും ഡിമ്പല്‍ എന്ന മത്സരാര്‍ത്ഥിയെ ഇഷ്ടമായിരുന്നു. ആ ഗെയിം സ്പിരിറ്റ് , നിശ്ചയദാര്‍ഢ്യം എല്ലാം.) അച്ഛന്‍ മരിച്ച് രണ്ടാഴ്ച കഴിയുന്നതിനു മുന്നേ വളരെ സന്തോഷത്തോടെ തിരികെ വരുന്നു. മണിക്കുട്ടന്റെ ഫാന്‍ പവര്‍ മനസ്സിലാക്കി എപ്പോഴും അവര്‍ രണ്ടുപേരും ചേര്‍ന്ന് മറ്റുള്ളവരെ കുറ്റം വിധിക്കുന്നു.
Recommended Video

ഈ രണ്ടുപേരും അന്യോന്യം പുറത്തുള്ള പിന്തുണ മനസ്സിലാക്കി ഗെയിം കളിക്കുമ്പോള്‍ മറ്റുള്ളവര്‍ ഇതൊന്നും അറിയാതെ അവരുടേതായനിലയില്‍ കളിക്കുന്നു. നിങ്ങള്‍ ആരുടെ കൂടെയാണ് ? ഏതെങ്കിലും കാരണത്താല്‍ ബിഗ് ബോസ് വീടിനു വെളിയില്‍ പോയ വ്യക്തി (കള്‍) എങ്ങനെയാണ് ടൈറ്റില്‍ വിന്നര്‍ ആകാന്‍ യോഗ്യത നേടുന്നത് ? 100 ദിവസം ബിഗ് ബോസ് വീടിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന ആള്‍ അല്ലെ അതിനു യോഗ്യത നേടേണ്ടത്?


Click it and Unblock the Notifications