ബിഗ് ബോസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; ഭാഗ്യലക്ഷ്മി പുറത്തേക്ക്!‌

അങ്ങനെ മറ്റൊരു എലിമിനേഷന് കൂടി ബിഗ് ബോസ് വീട് സാക്ഷിയായിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്ന ഇത്തവണത്തെ എലിമിനേഷന്‍. സാധാരണഗതിയില്‍ ഞായറാഴ്ച ദിവസങ്ങളിലായിരിക്കും ആരാകും പുറത്തു പോവുക എന്ന് പറയുക. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഇന്നു തന്നെ ആരാകും പുറത്താവുക എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഹോട്ട് ലുക്കില്‍ ഫഹദ് ഫാസില്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

നാടകീയമായിരുന്നു ഇന്നത്തെ എപ്പിസോഡ്. പുതിയ ക്യാപ്റ്റനായി മണിക്കുട്ടന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയായിരുന്നു ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. പതിവ് പോലെ പോയ വാരത്തിലെ ഓരോ കാര്യങ്ങളായി മോഹന്‍ലാല്‍ എടുത്ത് ചോദിച്ചു. ക്യാപ്റ്റനായിരുന്ന സായിയുടെ പ്രകടനത്തെ കുറിച്ചുള്ള മറ്റുള്ളവരുടെ വിലയിരുത്തലുകളും അദ്ദേഹം ചോദിച്ചറിഞ്ഞു.

ഇന്ന് തന്നെ ഒരാള്‍ പുറത്തേക്ക്

പിന്നാലെയായിരുന്നു ഇന്ന് തന്നെ ഒരാളെ പുറത്തേക്ക് വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചത്. പതിവിലും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഈ ആഴ്ചയിലെ എവിക്ഷന്‍. സാധാരണ ഓരോരോത്തരുടേയും വിധി എന്താണെന്ന് മോഹന്‍ലാല്‍ പറയുകയാണ് പതിവ്. എന്നാല്‍ ഇത്തവണ രസകരമായൊരു ടാസ്‌ക്കിലൂടെയായിരുന്നു ആരാണ് പുറത്താകുന്നതെന്ന് പ്രഖ്യാപിച്ചത്.

സോപ്പിട്ട് പുറത്താക്കി

അനൂപ്, നോബി, സജ്‌ന ഫിറോസ്, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, റംസാന്‍, സന്ധ്യ എന്നിവരായിരുന്നു ഈ ആഴ്ച എലിമിനേഷനെ നേരിടാനുണ്ടായിരുന്നത്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കുമായി ഓരോ സോപ്പ് വീതം നല്‍കുകയായിരുന്നു മോഹന്‍ലാല്‍ ചെയ്തത്. ഓരോരുത്തരും അവരവരെടുത്ത സോപ്പിന്റെ കവറുകള്‍ തുറക്കണം. സോപ്പില്‍ ആരുടെ പേരാണോ കാണുന്നത് അവര്‍ സേഫ് ആകുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

ഭാഗ്യലക്ഷ്മി ഒഴികെ എല്ലാവരും സേഫ്

ഇത് പ്രകാരം ഓരോരുത്തരും സോപ്പുകള്‍ തുറന്നു. അനൂപിന്റെ സോപ്പിലുണ്ടായിരുന്ന പേര് സന്ധ്യയുടേതായിരുന്നു. സന്ധ്യയുടെ സോപ്പിലാകട്ടെ സൂര്യയുടെ പേരും. സൂര്യ തുറന്ന സോപ്പില്‍ എഴുതിയിരുന്നത് ഫിറോസ് സജ്‌നയുടെ പേരായിരുന്നു. ഫിറോസിനും സജ്‌നയ്ക്കും ലഭിച്ചത് കിടിലം ഫിറോസിന്റെ പേരെഴുതിയ സോപ്പായിരുന്നു. എന്നാല്‍ കിടിലം ഫിറോസിന് ലഭിച്ച സോപ്പില്‍ ആരുടേയും പേരുണ്ടായിരുന്നില്ല.

റംസാന്റെ സോപ്പില്‍ അനൂപിന്റെ പേര് കണ്ടതോടെ അനൂപും സേഫ് ആയി. നോബിയുടെ സോപ്പില്‍ റംസാന്റെ പേരും ഭാഗ്യലക്ഷ്മിയുടെ സോപ്പില്‍ നോബിയുടെ പേരുമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ ഭാഗ്യലക്ഷ്മി ഒഴികെ എല്ലാവരും സേഫ് ആയെന്ന് വ്യക്തമായത്. പേരില്ലാതിരുന്ന ഭാഗ്യലക്ഷ്മിയോട് പുറത്തേക്ക് വരാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. വൈകാരികമായിട്ടായിരുന്നു ഭാഗ്യലക്ഷ്മിയെ ബിഗ് ബോസ് വീട്ടിലുള്ളവര്‍ യാത്രയാക്കിയത്.

ആഗ്രഹിച്ചതായിരുന്നു ഈ പുറത്താകല്‍

താന്‍ ആഗ്രഹിച്ചതായിരുന്നു ഈ പുറത്താകല്‍ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. സ്‌നേഹിച്ച് തുടങ്ങുമ്പോഴേക്കും പോവുകയാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയോട് ഫിറോസും സജ്‌നയും പറഞ്ഞത്. അടുത്ത സുഹൃത്തുക്കളായിരുന്ന കിടിലം ഫിറോസും സന്ധ്യയും വികാരം അടക്കാന്‍ പാടുപെട്ടു. ഡിംപലിനും ഏറെ വിഷമമുണ്ടാക്കുന്നതായിരുന്നു ഭാഗ്യലക്ഷ്മിയുടെ പുറത്താകല്‍.

അപ്രതീക്ഷിത പുറത്താകല്‍

തുടക്കം മുതല്‍ക്കേ കരുത്തയായിരുന്ന മത്സരാര്‍ത്ഥിയായിരുന്നു ഭാഗ്യലക്ഷ്മി. പലരും ഭാഗ്യലക്ഷ്മി അവസാനം വരെ ബിഗ് ബോസിലുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. നേരത്തെ കിടിലം ഫിറോസും ഭാഗ്യലക്ഷ്മി ഫൈനലിലുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഭാഗ്യലക്ഷ്മി പുറത്താവുകയായിരുന്നു. പുറത്ത് വന്ന ഭാഗ്യലക്ഷ്മി ചിരിച്ചു കൊണ്ടാണ് സംസാരിച്ചത്. താനിത് ആഗ്രഹിച്ചിരുന്നതാണെന്നും പലപ്പോഴായി ബിഗ് ബോസിനോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X