മണിക്കുട്ടന്‍ ജയിലിലേക്ക്, കൂട്ടായി സായ് വിഷ്ണുവും; ബിഗ് ബോസില്‍ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!
ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അവസാനിച്ച ഭാര്‍ഗവി നിലയം എന്ന ടാസ്‌ക്കിന് പിന്നാലെയുള്ള ജയില്‍ നോമിനേഷനായിരുന്നു ഇന്നത്തെ എപ്പിസോഡിലെ പ്രധാന സംഭവം. മികച്ച പ്രകടനം കാഴ്ചവച്ചവരേയും മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് കണ്ടെത്തി. പിന്നാലെയാണ് ജയില്‍ നോമിനേഷന്‍ നടന്നത്.
രസകരമായൊരു ജയില്‍ നോമിനേഷനായിരുന്നു ഇത്തവണ നടന്നത്. ആദ്യമായി ഒരേ വോട്ടോടു കൂടി മൂന്ന് പേരാണ് ജയില്‍ നോമിനേഷനില്‍ മുന്നിലെത്തിയത്. മണിക്കുട്ടന്‍, സായ് വിഷ്ണു, സൂര്യ എന്നിവര്‍ക്കായിരുന്നു കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. മൂന്ന് പേര്‍ക്കും ലഭിച്ചത് നാല് വോട്ടുകളായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഇത്.

ടാസ്‌ക്കില്‍ നന്നായി പെര്‍ഫോം ചെയ്ത മണിക്കുട്ടന്റെ പേര് ജയിലിലേക്ക് നോമിനേറ്റ് ചെയ്തത് പ്രേക്ഷകര്‍ക്ക് അമ്പരപ്പുണ്ടാക്കുന്നതായിരുന്നു. എന്നാല്‍ മണിക്കുട്ടനാണ് കൊലപാതകി എന്ന സത്യം മറ്റുള്ളവര്‍ക്ക് അറിയില്ലെന്നതാണ് അദ്ദേഹത്തിന്റെ പേര് നോമിനേഷനില്‍ വരാന്‍ കാരണമായിരിക്കുന്നത്. അതേസമയം മണിക്കുട്ടന്റെ കൂട്ടാളിയായ റംസാന്‍ മണിക്കുട്ടനെ നോമിനേറ്റ് ചെയ്തത് അമ്പരപ്പുണ്ടാക്കുന്നതായിരുന്നു.
നോമിനേഷനില്‍ മൂന്ന് പേര്‍ക്കും തുല്യ വോട്ടുകള്‍ വന്ന സാഹചര്യത്തില്‍ സായ് വിഷ്ണു തന്റെ വോട്ടില്‍ മാറ്റം വരുത്തുകയുണ്ടായി. നേരത്തെ റിതുവിന്റേയും സൂര്യയുടേയും പേരായിരുന്നു സായ് പറഞ്ഞിരുന്നത്. പിന്നീട് ഇതില്‍ നിന്നും സൂര്യയെ ഒഴിവാക്കി പകരം മണിക്കുട്ടനെ നോമിനേറ്റ് ചെയ്യുകയായിരുന്നു. ഇതോടെ സായ് വിഷ്ണുവും മണിക്കുട്ടനും ജയിലിലേക്ക് പോകാന്‍ തീരുമാനിക്കപ്പെട്ടു.
സാധാരണ ജയിലിലേക്ക് പലരും സങ്കടത്തോടെ പോകുമ്പോള്‍ മണിക്കുട്ടനും സായിയും ചിരിച്ചു കൊണ്ടായിരുന്നു ജയിലിലേക്ക് പോയത്. പരസ്പരം തമാശകള്‍ പറഞ്ഞും കെട്ടിപ്പിടിച്ച് ചിരിച്ചുമാണ് ഇവര്‍ ജയിലിലേക്ക് യാത്രയായത്. പിന്നീട് ഇതേക്കുറിച്ച് സൂര്യയും റിതുവും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു.
അതേസമയം ടാസ്‌ക്കില്‍ നന്നായി പെര്‍ഫോം ചെയ്ത രണ്ടു പേരേയും ഇന്ന് മത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുത്തു. നീതിമാന്‍ കോയിന്‍ കൂടുതല്‍ സ്വന്തമാക്കിയ നോബി നേരിട്ട് ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ അ്‌നൂപും ഫിറോസും വോട്ടിംഗിലൂടേയും മികച്ച പ്രകടനം കാഴ്ചവച്ചവരായി മാറുകയും ചെയ്തു.


Click it and Unblock the Notifications