പിറന്നാള്‍ ദിനത്തില്‍ റിതുവിന് എട്ടിന്റെ പണി കൊടുത്ത് താരങ്ങള്‍; കിടിലന്‍ ബര്‍ത്ത്‌ഡേ ബാഷ്
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ജനപ്രീയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റിതു മന്ത്ര. മികച്ചൊരു മമത്സരാര്‍ത്ഥിയായ റിതു നല്ലൊരു ഗായികയുമാണ്. റിതുവിന്റെ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങള്‍. മുട്ടനൊരു പണി കൊടുത്തു കൊണ്ടാണ് ബിഗ് ബോസ് താരങ്ങള്‍ റിതുവിന് പിറന്നാള്‍ ആശംസ അറിയിച്ചത്.
റിതുവിന്റെ ജന്മദിനം ആഘോഷിക്കാനായി ബിഗ് ബോസ് അയച്ച കേക്ക് വന്നതും റംസാനും സായിയും ചേര്‍ന്ന് ഒളിപ്പിച്ചു വെക്കുകയായിരുന്നു. തുടര്‍ന്ന് അനൂപും സായിയും ചേര്‍ന്ന് റിതുവിനെ പറ്റിക്കുകയായിരുന്നു. റിതു ശരിയായി ജോലി ചെയ്തില്ലെന്ന് പറഞ്ഞ് അനൂപ് ചൂടായി. ജയില്‍ വരാന്‍ പോവുകയാണ് എന്ന് പറഞ്ഞ് സായിയും റിതുവിനെ സമ്മര്‍ദ്ദത്തിലാക്കി. പിന്നാലെ മറ്റുള്ളവരും റിതുവിനെ എതിര്‍ത്തും അനുകൂലിച്ചും രംഗത്ത് എത്തി.

പതിയെ റിതുവിനെ ടിവിയ്ക്ക് മുന്നില്‍ എത്തിച്ചതോടെ സ്‌ക്രീനില്‍ റിതുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആശംസ നേരുന്ന വീഡിയോ പ്ലേ ചെയ്യുകയായിരുന്നു. ഇതോടെ സന്തോഷം കൊണ്ട് റിതുവിന്റെ കണ്ണുകള്‍ നിറഞ്ഞു. പിന്നീട് റംസാന്‍ ഒളിപ്പിച്ചു വച്ചിരുന്ന കേക്ക് എടുത്തു കൊണ്ട് വരുകയായിരുന്നു. അങ്ങനെ റിതു കേക്ക് മുറിച്ചു. എല്ലാവരും റിതുവിന് ആശംസകള്‍ നേര്‍ന്നു. പിന്നാലെ തന്റെ അമ്മയെ മിസ് ചെയ്യുന്നുണ്ടെന്നും റിതു പറഞ്ഞു.
മനോഹരമായ നിമിഷങ്ങളായിരുന്നു റിതുവിന്റെ പിറന്നാള്‍ ആഘോഷം ബിഗ് ബോസ് വീടിന് സമ്മാനിച്ചത്. എലിമിനേഷനുള്ള പട്ടികയില്‍ റിതുവിന്റെ പേരുമുണ്ട്. താരം പുറത്താകുമോ അതോ അകത്ത് തന്നെ തുടരുമോ എന്നത് മോഹന്‍ലാല്‍ വന്നാല്‍ മാത്രമാണ് അറിയാന്‍ സാധിക്കുക. അതേസമയം ബിഗ് ബോസ് വീടിനുള്ളില്‍ രസകരമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ റിതുവിന് സാധിച്ചിട്ടുണ്ട്.
റിതു റംസാന്‍ ലവ് ലെറ്റര്‍ നല്‍കിയ സംഭവം ചര്‍ച്ചയായി മാറിയിട്ടുണ്ട്. റിതുവിന് റംസാനോട് പ്രണയമാണോ എന്നാണ് പ്രേക്ഷകര്‍ക്കിടയിലെ ഒരു വിഭാഗം ചോദിക്കുന്നത്. എന്നാല്‍ ഇത് സൗഹൃദം മാത്രമാണെന്നും പ്രണയമല്ലെന്നും മറ്റൊരു വിഭാഗം പറയുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കോളേജ് ടാസ്‌ക്കിനിടെയായിരുന്നു റിതു റംസാന് കുറിപ്പ് നല്‍കിയത്.
Recommended Video
അതേസമയം, മനോഹരമായിരുന്നു കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്. 80 കളിലെ കോളേജ് മനോഹരമായ സൃഷ്ടിക്കാന്‍ ബിഗ് ബോസ് താരങ്ങള്‍ക്ക് സാധിച്ചു. മണിക്കുട്ടന്‍, നോബി, കിടിലം ഫിറോസ്, ഫിറോസ് ഖാന്‍, ഡിംപല്‍, റംസാന്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനങ്ങള്‍ കൈയ്യടി നേടിയിരുന്നു. പുതിയ ക്യാപ്റ്റനെ കണ്ടെത്താനും മോശം പ്രകടനം കാഴ്ചവച്ചവരെ ജയിലിലേക്ക് അയക്കാനുമുള്ള ദിവസമാണ് ഇന്ന്.


Click it and Unblock the Notifications