സൂര്യയെ നോമിനേറ്റ് ചെയ്ത് മണിക്കുട്ടന്‍? ബിഗ് ബോസില്‍ ഓപ്പണ്‍ നോമിനേഷന്‍!

ബിഗ് ബോസ് മലയാളം സീസണ്‍ 3 സംഭവബഹുലമമായി മാറിയിരിക്കുകയാണ്. പോയ വാരം നടന്ന പ്രധാന സംഭവം ഫിറോസിന്റേയും സജ്‌നയുടേയും പുറത്താകലായിരുന്നു. മോശം പെരുമാറ്റവും നിയമലംഘനുവുമായിരുന്നു ഇരുവരേയും പുറത്തേക്ക് എത്തിച്ചത്. ഇതിന് ശേഷം ബിഗ് ബോസ് വീട്ടില്‍ എവിക്ഷന്‍ നടന്നിട്ടില്ല.

വെള്ള സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഹണി റോസ്

ഈ ആഴ്ചയും ബിഗ് ബോസ് വീട്ടില്‍ എവിക്ഷന്‍ നടന്നിരുന്നില്ല. നോമിനേഷനിലുണ്ടായിരുന്ന എല്ലാവരേയും സുരക്ഷിതരാക്കുകയായിരുന്നു. അവസാനം വന്ന സന്ധ്യേയും അഡോണിയേയും നാടകീയമായാണ് സുരക്ഷിതരാണെന്ന് ബിഗ് ബോസ് അറിയിച്ചത്. ഇതിനിടെ ബിഗ് ബോസ് അടുത്ത നോമിനേഷനിലേക്ക് നീങ്ങുകയാണ്.

ഓപ്പണ്‍ നോമിനേഷന്‍

ഇത്തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുക ഓപ്പണ്‍ നോമിനേഷനെയായിരിക്കും. നേരത്തെ തന്നെ ബിഗ് ബോസ് ഇതിന്റെ സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പുതിയ പ്രൊമോ വീഡിയോയും ഈ സൂചനയാണ് നല്‍കുന്നത്. ഇത്രയും നാള്‍ സുഹൃത്തുക്കളായിരുന്നവര്‍ പോലും പരസ്പരം നോമിനേറ്റ് ചെയ്യുന്നതിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നുവെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.

സായിയും അഡോണിയും മുഖാമുഖം

നിലപാടുകള്‍ അത്രമാത്രം പറയുന്നൊരു വ്യക്തിയ്ക്ക് ഫേക്ക് സ്റ്റാന്റ് എനിക്ക് തോന്നി എന്നാണ് അഡോണി പറയുന്നത്. തുടര്‍ന്ന് സായ് വിഷ്ണുവിനെ അഡോണി നോമിനേറ്റ് ചെയ്യുന്നതായാണ് സൂചിപ്പിക്കുന്നത്. ഇരുവരും ബിഗ് ബോസിന്റെ തുടക്കം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ പ്രകടമായിരുന്നു. പലപ്പോഴും പരസ്പരം വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷിയായിരുന്നു.

മിസ് ചെയ്യുന്നു

തുടക്കത്തില്‍ നമ്മള്‍ കണ്ടൊരാളെ കുറച്ച് നാളുകളായി ഞാന്‍ മിസ് ചെയ്യുന്നു. ഒരു ആബ്‌സെന്‍സ് ഫീല്‍ ചെയ്തു എന്നാണ് റിതു പറയുന്നത്. അനൂപിനെയാണ് റിതു നോമിനേറ്റ് ചെയ്യുന്നത്. നേരത്തെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ പങ്കെടുക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു അനൂപ്. അനൂപേട്ടന്‍ ടാസ്‌ക്കിനിടെ വളരെയധികം ആബ്‌സന്റ് മൈന്റഡ് ആയിരുന്നുവെന്ന് അഡോണി റംസാനോടും ഡിംപലിനോടും പറയുകയും ചെയ്തിരുന്നു.

ഡിംപലിനെതിരെ

ഡിംപലിനെ പോലൊരു മത്സരാര്‍ത്ഥിയില്‍ നിന്നും ഞാനത് പ്രതീക്ഷിച്ചില്ലെന്ന് റംസാന്‍ പറയുന്നുണ്ട്. ഇത് റംസാന്‍ ഡിംപലിനെയാണ് നോമിനേറ്റ് ചെയ്തതെന്നാണ് സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും രണ്ട് സ്റ്റാന്റുകളാണെന്ന് കിടിലം ഫിറോസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കുട്ടനെതിരെ സമാനമായ ആരോപണങ്ങള്‍ പലയിടത്തായി കിടിലം ഫിറോസ് ഉന്നയിച്ചിരുന്നു. അതിനാല്‍ കിടിലം ഫിറോസ് മണിക്കുട്ടനെയാകാം നോമിനേറ്റ് ചെയ്തതെന്നാണ് ചിലരുടെ വിലയിരുത്തലുകള്‍.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
സൂര്യയ്ക്കെതിരെ മണിക്കുട്ടന്‍

ഒരു വ്യക്തിയിലേക്ക് മാത്രം ഒതുങ്ങി പോകുന്നു എന്നു പറഞ്ഞു കൊണ്ട് , ഡിംപല്‍ ഭാല്‍ എന്ന പേരാണ് സായ് വിഷ്ണു പറയുന്നത്. ഇവിടെ നമ്മളൊരു വാക്ക് പറഞ്ഞിട്ട് പിന്നീട് ഞാനതതല്ല ഉദ്ദേശിച്ചത് എന്ന് പറയാന്‍ പറ്റില്ലെന്ന് മണിക്കുട്ടന്‍ പറയുന്നതും കാണാം. ഈ സമയം വിഷമത്തോടെയിരിക്കുന്ന സൂര്യയെയാണ് കാണിക്കുന്നത്. ഇത് മണിക്കുട്ടന്‍ സൂര്യയെ നോമിനേറ്റ് ചെയ്‌തേക്കാമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് കാരണമായിട്ടുണ്ട്. ആരെല്ലാം ആരെയൊക്കെ നോമിനേറ്റ് ചെയ്യുമെന്ന് ഇന്ന് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X