For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ രാജാക്കന്മാര്‍ ഒരുപാടുണ്ട്, പക്ഷെ ദൈവം കിടിലം ഫിറോസ് ആണ്: ആരാധകന്റെ വൈറല്‍ കുറിപ്പ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ കണ്ടെത്താന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം ബാക്കി. മണിക്കുട്ടന്‍, ഡിംപല്‍, കിടിലം ഫിറോസ്, സായ് വിഷ്ണു, റിതു മന്ത്ര, അനൂപ്, നോബി, റംസാന്‍ എന്നിവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തേണ്ടത്. താരങ്ങളെല്ലാം തങ്ങളുടെ വീടുകളില്‍ മടങ്ങിയെത്തിയിരുന്നു. പിന്നാലെ എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തുകയും തങ്ങള്‍ക്കായി വോട്ടുകള്‍ അഭ്യർത്ഥിക്കുകയും ചെയ്തു.

  ചിരിച്ചങ്ങ് മയക്കുവാന്നേ! തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന്റെ പുത്തന്‍ ചിത്രങ്ങള്‍

  ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരും തങ്ങളുടെ പ്രിയതാരത്തിനായി രംഗത്ത് എത്തി തുടങ്ങിയിട്ടുണ്ട്. ഫാന്‍ ആര്‍മികളെല്ലാം ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. ഇതിനിടെ കിടിലം ഫിറോസിനെ കുറിച്ചുള്ളൊരു ആരാധകന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജെഫ്രിന്‍ കെ റോയ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  ബിഗ്‌ബോസ് ഷോയില്‍ ഒരുപാട് രാജാക്കന്‍മാരുണ്ട്, മികച്ച ഗെയ്‌മേഴ്‌സും ഫിസിക്കലി സ്‌ട്രോങ്ങായവരും ഉണ്ടായിട്ടുണ്ട്, എന്നാല്‍ ബിഗ്‌ബോസിന് ഒരു ദൈവമുണ്ടെങ്കില്‍ അത് മലയാളക്കരയുടെ സ്വന്തം കിടിലം ഫിറോസ് ആണെന്ന് പറയേണ്ടി വരും, ക്രിക്കറ്റിന് സച്ചിന്‍ എന്ന് പറയുമ്പോലെ ഫുട്‌ബോളിള്‍ മറഡോണ എന്ന് പറയുമ്പോലെ ബിഗ്‌ബോസിന് ഒരു ദൈവമേയുളളൂ അത് കിടിലം ഫിറോസ് മാത്രമാണ്.

  പറയുന്നതിന് തക്കതായ കാരണമുണ്ട്, പകുതിവെച്ച് കളി നിര്‍ത്തിപ്പോയ പേടിത്തൊണ്ടന്‍മാരെ പിടിച്ച് രാജാവാക്കുന്ന സീനല്ല ഈ പറയുന്നത്, കളിയുടെ മര്‍മമറിഞ്ഞ് കളിച്ച് ഒറ്റ അച്ചുതണ്ടില്‍ നിവര്‍ന്ന് നിന്ന് ഒരു ഷോയെ മൊത്തമായും തന്റെ വരുതിയിലാക്കി വണ്‍ മാന്‍ ഷോ എന്ന ലെവലില്‍ ഒരു സീസണെ തന്നെ മുന്നോട്ട് കൊണ്ടുപോയ ഒറ്റ കാരണത്താലാണ്, , ഇന്ന് വരെ മുന്‍പരിചയം ഇല്ലാത്തത് കൊണ്ടും അയാളുടെ കണ്ടന്റ് ലെവല്‍ അറിയാത്തതുകൊണ്ടും ഇത്രയതികം ഡീഗ്രേഡ് ചെയ്യപ്പെട്ട ഒരു മത്സരാര്‍ഥി ബിഗ്‌ബോസ് ചരിത്രത്തില്‍ എന്നല്ല ഒരു ഷോയിലും കാണാന്‍ സാധിക്കില്ല.

  എന്നാല്‍ ആ മത്സരാര്‍ഥിയെ കുറിച്ചാണ് ഷോ കാണുന്നവര്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്നതും, ഹീറോ പരിവേഷം ഇല്ലാത്ത ഒരു മത്സരാര്‍ഥി ഇത്രയധികം മറ്റുള്ളവരുടെ സംസാരവിഷയവും പേടി സ്വപ്നവുമായെങ്കില്‍ അല്‍പം ഒന്ന് ചിന്തിക്കാന്‍ പാടില്ലെ അയാളുടെ ഗെയിം ലെവല്‍, ഏതെങ്കിലും ഒരു കണ്ടന്‍സ്റ്റന്‍സിനെ ആദ്യം തന്നെ സപ്പോട്ട് ചെയ്ത് ഷോ വീക്ഷിച്ചാല്‍ ഒരു പക്ഷേ കിടിലം ഫിറോസ് എന്ന ഗെയ്മറോട് നമുക്ക് തികച്ചു അരാചകത്വം തോന്നാം.

  Mani Kuttan response after Bigg Boss got postponed

  എന്നാല്‍ ഷോ അവസാനിച്ച സ്ഥിതിക്ക് ഫാനിസം ഇല്ലാതെ ഡേ വണ്‍ മുതലുളള എപ്പിസോഡുകള്‍ മനസിരുത്തി വീക്ഷിക്കുക,, അപ്പോള്‍ കാണം തന്ത്രങ്ങളുടെ മാന്ത്രികനായ ബിഗ്‌ബോസ് ഷോയുടെ മനോഹാരിത മനസിലാക്കി തന്ന സീരിയലോ സിനിമയോ അല്ല ബിഗ്‌ബോസ് ഷോ എന്ന് നമ്മെ പഠിപ്പിച്ച ബിഗ്‌ബോസ് ഷോയുടെ ഒരേയൊരു ദൈവത്തെ, ആര് വിജയിച്ചാലും ആരെയൊക്കെ മറന്നാലും ഷോ കണ്ടവര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരേ ഒരു പേര് കിടിലം ഫിറോസ്. കിടിലം ഫിറോസ് ഒരു മാന്ത്രികനാണെന്നും പകരംവെക്കാനില്ലാത്ത തന്ത്രജ്ഞനാണെന്നും അത് മനസിലാക്കാന്‍ ഷോ തുടക്കം മുതല്‍ ശ്രദ്ധിച്ച് കാണണമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3: Is Kidilam Firoz, The Most Degraded Contestant Of BB Shows? Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X