റിതു എന്താ അണ്‍ഫോളോ ചെയ്തത് എന്ന് സോഷ്യല്‍ മീഡിയ; മറുപടിയുമായി ജിയ ഇറാനി

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് റിതു മന്ത്ര. തുടക്കം മുതല്‍ തന്നെ മറ്റ് ഗ്രൂപ്പുകളിലേക്ക് അധികം ചേരാതെ, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതെയാണ് റിതു മത്സരത്തില്‍ പങ്കെടുത്തത്. അതിന്റെ പേരില്‍ റിതുവിനെതിരെ വിമര്‍ശനവും ശക്തമായിരുന്നു. എങ്കിലും അവസാന ഘട്ടം വരെ എത്താന്‍ റിതുവിന് സാധിച്ചുവെന്നത് ആ തന്ത്രത്തിന്റെ വിജയമാണ്. ഇപ്പോള്‍ കിരീടത്തിന് അരികിലെത്തി നില്‍ക്കുകയാണ് റിതു.

ചിരിച്ചങ്ങ് മയക്കുവാന്നേ! തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന്റെ പുത്തന്‍ ചിത്രങ്ങള്‍

റിതുവിന്റെ ആണ്‍സുഹൃത്ത് ജിയ ഇറാനിയും ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. റിതു അകത്ത് തകര്‍ക്കുമ്പോള്‍ പുറത്ത് റിതുവിന്റെ ചിത്രങ്ങള്‍ പങ്കുവച്ചും തങ്ങളുടെ ബന്ധത്തെ കുറിച്ച് മനസ് തുറന്നുമെല്ലാം ജിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ ഇതിനിടെ ചിലര്‍ ജിയയുടെ വാദത്തെ സംശയിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. റിതുവിന്റെ കാമുകന്‍ ആണെന്നത് തെറ്റായ വാദമാണെന്നാണ് ചിലര്‍ സംശയം ഉന്നയിച്ചത്. ഇത്തരക്കാര്‍ക്ക് ജിയ മറുപടി നല്‍കിയിരുന്നു.

വെല്‍ക്കം ബാക്ക്

കഴിഞ്ഞ ദിവസം റിതു നാട്ടില്‍ തിരികെ എത്തിയപ്പോള്‍ ജിയ വെല്‍ക്കം ബാക്ക് എന്നു പറഞ്ഞു കൊണ്ട് റിതുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ട് ജിയ എയര്‍പോര്‍ട്ടില്‍ പോയില്ലെന്ന് ചിലര്‍ ചോദിച്ചുവെങ്കിലും അത്തരം ചോദ്യങ്ങളെ ജിയ അവഗണിക്കുകയായിരുന്നു. പിന്നാലെ ഇപ്പോഴിതാ ചിലരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ജിയ ഇറാനി രംഗത്ത് എത്തിയിരിക്കുകയാണ്.

ജിയയുടെ മറുപടി

എന്തുകൊണ്ടാണ് ജിയയെ റിതു ഫോളോ ചെയ്യാത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം. എന്തെങ്കിലും തിരക്ക് കാണും എന്നായിരുന്നു ജിയയുടെ മറുപടി. ആദ്യം ഫോളോ ചെയ്തിരുന്നല്ലോ ഇപ്പോള്‍ അണ്‍ഫോളോ ആക്കിയത് അല്ലേ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് ജിയ നല്‍കിയ മറുപടി ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിഷയം എന്റെ ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി എന്നായിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ മറുപടികള്‍ ജിയ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

സീസണ്‍ 3യുടെ വിജയി

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്നറിയാനുള്ള മത്സരം ശക്തമായി മാറിയിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ആദ്യം രണ്ടാഴ്ച കൂടി നീട്ടുകയും എന്നാല്‍ പിന്നീട് അപ്രതീക്ഷിതമായി നിര്‍ത്തി വെക്കേണ്ടി വരികയും വന്നതോടെ പ്രേക്ഷകരാകെ ആശങ്കയിലായിരുന്നു. പക്ഷെ വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. പിന്നാലെ താരങ്ങളെല്ലാം നാട്ടിലേക്കേ് മടങ്ങിയെത്തുകയും ചെയ്തു. തുടര്‍ന്ന് എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്ത് എത്തുകയും ചെയ്തു.

കിരീടത്തിനായി മത്സരിക്കുന്നത്

ബിഗ് ബോസ് ഷോ നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ വീട്ടിലുണ്ടായിരുന്ന എട്ട് പേരാണ് കിരീടത്തിനായി മത്സരിക്കുന്നത്. മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, നോബി, റംസാന്‍, റിതു മന്ത്ര എന്നിവരാണ് മത്സരരംഗത്തുള്ളത്. ഇവര്‍ക്കായി ഫാന്‍സ് ഗ്രൂപ്പുകളും സജീവമായി തന്നെ രംഗത്തുണ്ട്. ആരാകും വിജയി എന്നത് കണ്ടറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X