For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ നിന്നെ വിശ്വസിക്കുന്നു, എന്നേയും: സോഷ്യല്‍ മീഡിയയ്ക്ക് മറുപടിയുമായി ജിയ ഇറാനി

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫിനാലെയിലേക്ക് അടുക്കുന്നതിനിടെയായിരുന്നു നേരത്തെ ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്. പിന്നാലെ താരങ്ങളെ എല്ലാവരേയും നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഇതിനായി നടത്തിയ വോട്ടിംഗ് അവസാനിക്കുകയും ചെയ്തു.

  വര്‍ക്കൗട്ട് വേഷത്തില്‍ രാഖി സാവന്ത്; ഫോട്ടോയെടുക്കാന്‍ അടുത്തു കൂടി ആരാധകര്‍

  നിലവില്‍ കിരീടത്തിനായി മത്സരിക്കുന്നത് മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, റംസാന്‍, റിതു മന്ത്ര, അനൂപ്, നോബി എന്നിവരാണ്. ഇവരില്‍ ആരാകും വിജയകിരീടം ചൂടുക എന്നതാണ് ഇനി കണ്ടറിയേണ്ടത്. എന്നാണ് വിജയിയെ പ്രഖ്യാപിക്കുക എന്നതിനെ സംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. അതേസമയം വിജയിയായി പലതാരങ്ങളുടേയും പേരുകള്‍ ഇതിനോടകം ഉയര്‍ന്നു വരികയും ചെയ്തു.

  ബിഗ് ബോസിലൂടെ ആരാധകരെ നേടിയ താരമാണ് റിതു മന്ത്ര. നേരത്തെ അഭിനയത്തിലും മോഡലിംഗിലുമെല്ലാം റിതു കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും താരത്തെ പ്രേക്ഷകരില്‍ പലരും അറിയുന്നത് ബിഗ് ബോസിലൂടെയായിരുന്നു. മറ്റ് താരങ്ങളെ പോലെ എല്ലാ വിഷയങ്ങളിലും ഇടപെടാതെ, പലപ്പോഴും ഒറ്റയ്ക്ക് കളിച്ചാണ് റിതു ബിഗ് ബോസ് വീട്ടില് നിലയുറപ്പിച്ചത്. ഇതിനിടെ പല വിവാദങ്ങളും റിതുവിനെ തേടിയെത്തുകയും ചെയ്തു.

  റിതുവിനെ അറിയുന്നത് പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റിതുവിന്റെ സുഹൃത്തായ ജിയ ഇറാനി. താനും റിതുവും തമ്മില്‍ പ്രണയത്തിലാണെന്ന് ജിയ തന്നെയാണ് വെളിപ്പെടുത്തുന്നത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ഒരുപാട് സ്വകാര്യ ചിത്രങ്ങളും ജിയ പങ്കുവച്ചിരുന്നു. അതേസമയം ജിയയുടെ വെളിപ്പെടുത്തലിനേയും പ്രണയത്തേയും ചോദ്യം ചെയ്തും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. റിതു ജിയയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നില്ലെന്നതും റിതു ഇതുവരെ ജിയയെ കുറിച്ച് പറഞ്ഞിട്ടില്ലെന്നതുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

  ഇതിനിടെ ഇപ്പോഴിതാ റിതുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ജിയ ഇറാനി. റിതുവിന്‌റെ കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന തന്റെ ചിത്രമാണ് ജിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇരുവരുടേയും കൈകള്‍ മാത്രമാണുള്ളത്. നിന്നില്‍ ഞാന്‍ വിശ്വസിക്കുന്നു, എന്നിലും എന്നാണ് ചിത്രത്തിന് ജിയ നല്‍കിയ ക്യാപ്ഷന്‍. റിതുവിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം പോസ്റ്റിനോട് റിതു ഇതുവരേയും പ്രതികരിച്ചിട്ടില്ല.

  ബിഗ്‌ബോസ് സീസൺ 4 ൽ ഇവർ ? അത് തകർക്കും | FilmiBeat Malayalam

  തങ്ങളുടെ പ്രണയത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള ജിയയുടെ മറുപടിയാണ് പുതിയ പോസ്റ്റും വാക്കുകളുമെന്നാണ് ചിലരുടെ വിലയിരുത്തലുകള്‍. അതേസമയം ഈ പോസ്റ്റിലും ജിയയ്‌ക്കെതിരെ സംശയം ഉന്നയിച്ചും വിമര്‍ശിച്ചും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. റിതു സത്യം തുറന്ന് പറയണമെന്നാണ് ആരാധകര്‍ പറയുന്നത്. ജിയ പറയുന്നത് നുണയാണോ സത്യമാണോ എന്നത് റിതുവിന് മാത്രമാണ് പറയാനാവുക എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

  നേരത്തെ തനിക്കൊരു പ്രണയമുണ്ടെന്ന് റിതു ബിഗ് ബോസ് വീട്ടില്‍ വച്ചു തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ എന്താകും അയാളുടെ പ്രതികരണം എന്നറിയില്ലെന്നും ഭാവി പുറത്ത് ഇറങ്ങിയാല്‍ മാത്രമേ അറിയുകയുള്ളൂവെന്നും റിതു പറഞ്ഞിരുന്നു.

  English summary
  Bigg Boss Malayalam Season 3: Jiya Irani Holding The Hands Of Ritu And Says I Believe In You Goes Viral, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X