twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാല് പിടിച്ച് റിതു, മാപ്പ് കൊടുത്തു പാവം എന്ന് ജിയ; വൈറലായി പുതിയ പോസ്റ്റ്

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു റിതു മന്ത്ര. അന്തിമ വിജയിയാകാനുള്ള മത്സരത്തില്‍ ഇപ്പോഴും റിതു സജീവമായി തന്നെയുണ്ട്. റിതുവിനെ അറിയുന്നവര്‍ക്കെല്ലാം ഇന്ന് സുപരിചിതനാണ് ജിയ ഇറാനി. റിതുവും താനും പ്രണയത്തിലാണെന്ന വെളിപ്പെടുത്തലിലൂടെയാണ് ജിയ വാര്‍ത്തകളില്‍ ഇടം നേടുന്നത്. പിന്നാലെ റിതുവിനൊപ്പമുള്ള ധാരാളം ചിത്രങ്ങളും ജിയ പങ്കുവച്ചിരുന്നു.

    കറുപ്പിനഴക്, വെളുപ്പിനഴക്; ഗ്ലാമറസായി പ്രഗ്യ ജെയ്‌സ്വാള്‍

    ഇപ്പോഴിതാ റിതുവിന്റെ രസരകരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ജിയ ഇറാനി. കാലില്‍ പിടിച്ചിരിക്കുന്ന റിതുവിന്റെ ചിത്രമാണ് ജിയ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ മാനാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലെ പ്രശസ്തമായ വിശാല മനസ്‌കനായ ആശാന്‍ ഗോപാലകൃഷ്ണനോട് ക്ഷമിച്ചു എന്ന് പറയുന്ന ഇന്ദ്രന്‍സിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മാപ്പ് കൊടുത്ത് പാവം എന്നും ജിയ കുറിക്കുന്നു. സ്റ്റോറി വൈറലായി മാറിയിരിക്കുകയാണ്.

    ചതിയും നുണയും

    അതേസമയം മറ്റൊരു സ്റ്റോറിയില്‍ ചതിയും നുണയും ഒരിക്കലും തെറ്റു പറ്റുന്നതല്ല. അത് പ്ലാന്‍ഡ് ആണെന്നും അങ്ങനെ ഉള്ളവരെ വെറുതെ വിടണമോ എന്നും ജിയ ചോദിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ജിയ പങ്കുവച്ചൊരു ചിത്രവും ശ്രദ്ധ നേടിയിരുന്നു. മാസ്‌ക് കൊണ്ട് പകുതി മറച്ച മുഖം കാണുന്ന ചിത്രമാണ് ജിയ പങ്കുവച്ചത്. ഫേക്കാണ് പുതിയ ട്രെന്റ്, കുറേപ്പേര്‍ ആ ഒരു സ്റ്റൈലിലാണെന്ന് തോന്നുന്നുവെന്നും ജിയ കുറിച്ചിരുന്നു.

    വിജയിയെ ഉടനെ അറിയാം

    അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ ഉടനെ അറിയാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച ഗ്രാന്റ് ഫിനാലെയുടെ ചിത്രീകരണം നടക്കുമെന്നും ഇതിനായി താരങ്ങള്‍ പുറപ്പെട്ടുവെന്നുമെല്ലാം സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഗ് ബോസ് വിജയിയെ കണ്ടെത്താനുള്ള വോട്ടിംഗ് പൂര്‍ത്തിയായിട്ട് നാളുകളായിരുന്നു. ബിഗ് ബോസ് ഷോ നിര്‍ത്തി വെക്കേണ്ടി വന്നപ്പോള്‍ ഉണ്ടായിരുന്നവരാണ് അവസാന മത്സരത്തിലുള്ളത്.

    സ്റ്റുഡിയോ പൂട്ടി സീല്‍ ചെയ്യുകയായിരുന്നു

    അത് പ്രകാരം മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, അനൂപ്, റംസാന്‍, കിടിലം ഫിറോസ്, റിതു മന്ത്ര, നോബി എന്നിവരാണ് വിജയിയാകാനുള്ള മത്സരത്തിലുള്ളത്. തമിഴ്നാട്ടിലെ ലോക്ക്ഡൗണിനെത്തുടര്‍ന്നായിരുന്നു ഷോ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ നിര്‍ത്തിവെക്കേണ്ടി വന്നത്. നേരത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഷോയുടെ ഫിനാലെ നീട്ടി വച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പ് നേരിട്ട് എത്തി ഇടപെടുകയായിരുന്നു. പിന്നാലെ ഷോ നടക്കുന്ന സ്റ്റുഡിയോ പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ഇതോടെ താരങ്ങളെ നാട്ടിലേക്ക് എത്തിച്ചു.

    Recommended Video

    വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
    വോട്ടിംഗിലൂടെ

    ഈ സംഭവങ്ങള്‍ ആരാധകര്‍ക്കിടയില്‍ നിരാശയും ആശങ്കയും സൃഷ്ടിക്കുന്നതായിരുന്നു. മുന്‍ സീസണിനെ പോലെ ഇത്തവണയും വിജയിയെ കണ്ടെത്താതെ അവസാനിക്കുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ ഇത്തവണ വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു ഷോ നിര്‍ത്തിവെക്കുമ്പോള്‍ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നവരില്‍ നിന്നും വോട്ടിംഗിലൂടെയാണ് വിജയിയെ കണ്ടെത്തുക. ഈ വോട്ടിംഗ് കഴിഞ്ഞിട്ട് ഒരു മാസത്തിലധികമായിരുന്നു. ഇപ്പോഴാണ് ഗ്രാന്റ് ഫിനാലെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

    ഞങ്ങള്‍ക്ക് പറയാനുള്ളത്

    എല്ലാവരേയും പോലെ ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്ന് അറിയാനായി ഞങ്ങളും കാത്തിരിക്കുന്നു. ഏറ്റവും കൂടുതല്‍ അര്‍ഹതയുള്ള, ഏറ്റവും മികച്ച മത്സരാര്‍ത്ഥി തന്നെ വിജയിയായി മാറട്ടെ.

    English summary
    Bigg Boss Malayalam Season 3: Jiya Irani Mocked Rithu Manthra By Sharing A Image
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X